ഏറ്റുമാനൂര് നിയമസഭ മണ്ഡലത്തിലെ എന്.ഡി.എ സ്ഥാനാര്ത്ഥിയായി ആതിര ഡി. നായരെ ട്വന്റി20 പാര്ട്ടി പ്രഖ്യാപിച്ചു.
Kottayam , 20 മാര്ച്ച് (H.S.) ഏറ്റുമാനൂര് നിയമസഭ മണ്ഡലത്തിലെ എന്.ഡി.എ സ്ഥാനാര്ത്ഥിയായി കഴിഞ്ഞ ദിവസം നിശ്ചയിച്ച വീണാ നായര്ക്ക് പകരം ശാസ്ത്രീയ സംഗീതജ്ഞയും നര്ത്തകിയുമായ ആതിര ഡി. നായരെ ട്വന്റി20 പാര്ട്ടി പ്രഖ്യാപിച്ചു. 25 വയസ് പ്രായമുള്ള ആതിര എന്ഡിഎ
Athira D Nair


Kottayam , 20 മാര്ച്ച് (H.S.)

ഏറ്റുമാനൂര് നിയമസഭ മണ്ഡലത്തിലെ എന്.ഡി.എ സ്ഥാനാര്ത്ഥിയായി കഴിഞ്ഞ ദിവസം നിശ്ചയിച്ച വീണാ നായര്ക്ക് പകരം ശാസ്ത്രീയ സംഗീതജ്ഞയും നര്ത്തകിയുമായ ആതിര ഡി. നായരെ ട്വന്റി20 പാര്ട്ടി പ്രഖ്യാപിച്ചു.

25 വയസ് പ്രായമുള്ള ആതിര എന്ഡിഎ സഖ്യത്തിന്റെ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്ത്ഥിയാണെന്ന് ട്വന്റി20 പാര്ട്ടി പ്രസിഡന്റ് സാബു എം. ജേക്കബ് പറഞ്ഞു.

കമ്പ്യൂട്ടര് സയന്സില് ബിരുദാനന്തരബിരുദം ഉള്ള ആതിര സംരംഭകയും സോഷ്യല് മീഡിയ ഇന്ഫ്ളുവന്സറുമാണ്. ഏറ്റുമാനൂര് സ്വദേശിനിയായ ആതിര രണ്ടര വര്ഷം മാന്നാനം കെ.ഇ.സ്കൂളില് അദ്ധ്യാപികയുമാരുന്നു.

ട്വൻ്റി ട്വൻ്റി പ്രതിനിധിയായി മത്സരരംഗത്തിറങ്ങിയ നടി വീണ നായർക്ക് വോട്ടർപട്ടികയിൽ പേരില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ആതിര മത്സരരംഗത്തേക്ക് എത്തിയിരിരിക്കുന്നത്. കഴിഞ്ഞ ദിവസം മണ്ഡലത്തിൽ നിശ്ചയിച്ചിരുന്ന വാഹന പ്രചാരണ റാലിക്കിടെയാണ് താരം സ്ഥാനാർഥിത്വത്തിൽ നിന്ന് പിന്മാറിയത്.

ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കാനിരിക്കെയാണ് വോട്ടർപട്ടികയിൽ വീണ നായരുടെ പേരില്ലെന്ന വിവരം പുറത്തുവന്നത്. ചങ്ങനാശേരി മണ്ഡലത്തിൽ തനിക്ക് വോട്ടുണ്ടെന്നും മുൻപ് അവിടെ വോട്ട് ചെയ്തിട്ടുണ്ടെന്നുമാണ് വീണ പാർട്ടി നേതൃത്വത്തെ അറിയിച്ചിരുന്നത്. എന്നാൽ പരിശോധനയിൽ പേര് കണ്ടെത്താനായില്ല. ഇതോടെ സാങ്കേതിക തടസങ്ങൾ ഒഴിവാക്കാൻ സ്ഥാനാർഥിയെ മാറ്റാൻ ട്വൻ്റി ട്വൻ്റി നേതൃത്വം തീരുമാനിക്കുകയായിരുന്നു.

സീറ്റ് വിഭജനത്തിൽ ഏറ്റുമാനൂർ മണ്ഡലം ട്വൻ്റി ട്വൻ്റിക്ക് നൽകിയതോടെയാണ് താരപ്പൊലിമയുള്ള വീണ നായരെ എൻഡിഎ കളത്തിലിറക്കിയത്. കോട്ടയം സ്വദേശിനി എന്ന നിലയിലും നടിയെന്ന നിലയിലുമുള്ള വീണയുടെ സ്വീകാര്യത വോട്ടാക്കി മാറ്റാമെന്നായിരുന്നു എൻഡിഎയുടെ പ്രതീക്ഷ. മണ്ഡലത്തിലെ നിർണായകമായ സ്ത്രീ വോട്ടർമാരെ സ്വാധീനിക്കാൻ വീണയ്ക്ക് കഴിയുമെന്ന് നേതൃത്വം കണക്കുകൂട്ടിയെങ്കിലും സ്ഥാനാർഥിത്വം പിൻവലിക്കേണ്ടി വന്നത് വൻ തിരിച്ചടിയായിരിക്കുകയാണ്.

മന്ത്രി വി എൻ വാസവൻ്റെ മണ്ഡലമായ ഏറ്റുമാനൂർ കഴിഞ്ഞ മൂന്ന് ടേമുകളായി എൽഡിഎഫിൻ്റെ കൈകളിലാണ്. സുരേഷ് കുറുപ്പ് രണ്ട് തവണ വിജയിച്ച മണ്ഡലം വാസവനിലൂടെ നിലനിർത്താനാണ് ഇടതുമുന്നണി ലക്ഷ്യമിടുന്നത്. മുൻപ് യുഡിഎഫിൻ്റെ പക്കലായിരുന്ന ഈ സീറ്റ് തിരിച്ചുപിടിക്കാൻ കോൺഗ്രസും ശക്തമായ പോരാട്ടത്തിലാണ്. ഇതിനിടയിലാണ് എൻഡിഎ ക്യാമ്പിൽ സ്ഥാനാർഥി നിർണയം പാളിയത്.

ഖേദം പ്രകടിപ്പിച്ച് വീണ നായര്

വോട്ടർപട്ടികയില് പേരില്ലെന്ന് അറിയുന്നത് ഇന്നാണെന്ന് കഴിഞ്ഞ ദിവസം വീണ നായര് പറഞ്ഞു. കളക്ടറിനെ കണ്ട് ഇതിൻ്റെ സാധ്യമായ എല്ലാ വശങ്ങളെക്കുറിച്ചും ഞാന് അന്വേഷിച്ചിരുന്നുവെന്നും വീണ നായര് കൂട്ടിച്ചേര്ത്തു ഏറ്റുമാനൂര്ക്കാര്ക്ക് എന്ത് ആവശ്യം വന്നാലും ഒരു വിളിപ്പാടകളെ ഞാന് ഉണ്ടാവും. സംഭവത്തില് ഞാന് ഖേദം പ്രകടിപ്പിക്കുന്നു. വോട്ടര് പട്ടികയില് പേര് ചേര്ക്കുന്നതിന് ഏകദേശം ഒരാഴ്ച സമയം വേണം. അപ്പോഴേക്കും നാമനിര്ദേശ പത്രിക കൊടുക്കാനുള്ള സമയം കഴിയും വീണ നായർ പറഞ്ഞു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News