ആദ്യ റിസർച്ച് ആൻഡ് ടെക്നോളജി കോൺക്ലവ് തിരുവനന്തപുരത്ത്
Thiruvananthapuram , 20 മാര്ച്ച് (H.S.) ആദ്യ റിസർച്ച് ആൻ്റ് ടെക്നോളജി കോൺക്ലേവിന് (RTC-2026) വേദിയാകാൻ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻ്റ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട് പൂജപ്പുര ക്യാമ്പസ് തിരുവനന്തപുരത്തെ ഗവേഷണ സ്ഥാപന
ടെക്നോളജി കോൺക്ലെവ്


Thiruvananthapuram , 20 മാര്ച്ച് (H.S.)

ആദ്യ റിസർച്ച് ആൻ്റ് ടെക്നോളജി കോൺക്ലേവിന് (RTC-2026) വേദിയാകാൻ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻ്റ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട് പൂജപ്പുര ക്യാമ്പസ്

തിരുവനന്തപുരത്തെ ഗവേഷണ സ്ഥാപനങ്ങളുടെ കൂട്ടായ്മ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻ്റ് ടെക്നോളജിയുടെ പൂജപ്പുരയിൽ പ്രവർത്തിക്കുന്ന ബയോമെഡിക്കൽ ടെക്നോളജി വിഭാഗത്തിൽ 2026 മാർച്ച് ഇന്നലെയും ഇന്നുമായാണ് 'റിസർച്ച് ആൻ്റ് ടെക്നോളജി കോൺക്ലേവ് 'സംഘടിപ്പിക്കുന്നു. സയൻ്റിഫിക് ഇൻസൈറ്റ് - എ വേ ഫോർവേഡ് ഫോർ പയനീറിംഗ് പെർസ്പെക്റ്റീവ്സ് സയൻസ് ആൻ്റ് ടെക്നോളജി എന്ന് പേരിട്ടിരിക്കുന്ന കോൺക്ലേവിൽ ശാസ്ത്രജ്ഞർ, യുവഗവേഷകർ, വ്യവസായമേഖലയുടെ പ്രതിനിധികൾ പങ്കെടുക്കും.

ശാസ്ത്ര അവതരണങ്ങൾ, പ്രഭാഷണങ്ങൾ, തദ്ദേശീയ സാങ്കേതികവിദ്യകളുടെയും വാണിജ്യാടിസ്ഥാനത്തിൽ ഉത്പാദനം ആരംഭിച്ച ഉത്പന്നങ്ങളുടെയും പ്രദർശനം എന്നിവയാണ് കോൺക്ലേവിൻ്റെ മുഖ്യആകർഷണം. ഗവേഷണം, സാങ്കേതികവിദ്യകളുടെ വികസനം, നൂതനഗവേഷണങ്ങൾക്കുള്ള സാമ്പത്തിക പിന്തുണ എന്നിവയെ കുറിച്ച് ചർച്ച ചെയ്യുന്നതിനും ഗവേഷണമേഖലയും വ്യവസായരംഗവും തമ്മിലുള്ള സഹകരണം ശകതിപ്പെടുത്തുന്നതിനുമായി ഗവേഷകരും വ്യവസായ മേഖയലിലെ പ്രതിനിധികളും പങ്കെടുക്കുന്ന ചർച്ചയും സംഘടിപ്പിച്ചിട്ടുണ്ട്. ചടങ്ങിൽ ഗവേഷണസ്ഥാപനങ്ങളുടെ കൂട്ടായ്മയുടെ ഭാഗമായി ആരംഭിക്കുന്ന വെബ്സൈറ്റ് ഉദ്ഘാടനം ചെയ്യും.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പെയ്സ് സയൻസ് ആൻ്റ് ടെക്നോളജി (IIST), സിഎസ്ഐആർ- നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻ്റർഡിസിപ്ലിനറി സയൻസ് ആൻ്റ് ടെക്നോളജി (CSIR-NIIST), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യൂക്കേഷൻ ആൻ്റ് റിസർച്ച് (IISER), ഐസിഎആർ- സെൻട്രൽ ട്യൂബർ ക്രോപ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (CTCRI), രാജീവ് ഗാന്ധി സെൻ്റർ ഫോർ ബയോടെക്നോളജി (RGCB), നാഷണൽ സെൻ്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് (NCESS), സെൻ്റർ ഫോർ ഡെവലപ്മെൻ്റ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിംഗ് (C-DAC), കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി ആൻ്റ് എൻവയോൺമെൻ്റ്, ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻ്റ് ടെക്നോളജി (SCTIMST) എന്നിവയാണ് കൂട്ടായ്മയിലുള്ള ഗവേഷണസ്ഥാപനങ്ങൾ.

തിരുവനന്തപുരം നഗരത്തിലെ മേൽ ഗവേഷണ സ്ഥാപനങ്ങൾ വികസിപ്പിച്ചെടുത്ത തദ്ദേശീയ സാങ്കേതികവിദ്യകളുടെ പ്രദർശനവും നൂതന ഗവേഷണങ്ങളുടെ അവതരണവും ചടങ്ങിൽ നടക്കും.

കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി ആൻ്റ് എൻവയോൺമെൻ്റ്, മറ്റ് സർക്കാർ സ്ഥാപനങ്ങൾ, അഗാപ്പെ ഡയഗ്നോസ്റ്റിക്സ് ലിമിറ്റഡ്, എച്ച്എൽഎൽ ലൈഫ്കെയർ ലിമിറ്റഡ്, ടിടികെ ഹെൽത്ത്കെയർ ലിമിറ്റഡ് എന്നിവയുടെ പ്രതിനിധികളും കോൺക്ലേവിൽ പങ്കെടുക്കും.

വിവിധ വിഷയങ്ങളിലുള്ള സഹകരണം വളർത്തിയെടുക്കുക, തദ്ദേശീയമായ നവീകരണത്തെ പ്രോത്സാഹിപ്പിക്കുക, ഗവേഷണ-വ്യവസായ ബന്ധങ്ങൾ ശക്തിപ്പെടുത്തുക എന്നിവയാണ് ആർടിസി–2026 ലക്ഷ്യമിടുന്നത്.

ഗവേഷകർക്ക് പോസ്റ്റർ പ്രസൻ്റേഷന് അവസരമുണ്ടാകും. മികച്ച പോസ്റ്ററുകൾക്ക് സമ്മാനവും നൽകും. മാർച്ച് 20ന് സമാപനചടങ്ങോടെ കോൺക്ലേവ് അവസാനിക്കും.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News