Enter your Email Address to subscribe to our newsletters

PALAKKAD , 21 മാര്ച്ച് (H.S.)
സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം ബിജെപി ഡീൽ എന്ന് കോൺഗ്രസ്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആണ് സിപിഎം ബിജെപി ഡീൽ ആരോപണം ആദ്യം ഉന്ന യിച്ചത്. പാലക്കാട് നിയമസഭാ മണ്ഡലത്തിൽ ഹോട്ടൽ വ്യവസായി എൻ എം ആർ റസാഖിനെ സി പി എം സ്ഥാനാർത്ഥിയാക്കിയത് ബി ജെ പിയെ സഹായിക്കാനാണെന്നാണ് ആരോപണം. ഇതിന് പ്രത്യുപകാരമായി 10 സീറ്റിൽ ബി ജെ പി സി പി എമ്മിനെ സഹായിക്കും എന്നും വി ഡി സതീശൻ പറഞ്ഞു..
വളരെ ദുർബലരായ സ്ഥാനാർത്ഥികളെയാണ് ബിജെപി പലയിടത്തും നിർത്തിയത്.. പ്രധാനപ്പെട്ട സീറ്റുകൾ പലതും ബി ഡി ജെ എസ്, ട്വന്റി ട്വന്റി തുടങ്ങിയ ഘടകകക്ഷികൾക്ക് നൽകി. സിപിഎമ്മിനെ വിജയിപ്പിക്കാനാണ് ഇത്തരത്തിൽ ദുർബലരായ സ്ഥാനാർത്ഥികളെ നിർത്തിയത്.. പാലക്കാട് സി പി എം സ്ഥാനാർഥിയെ കുറിച്ച് നോക്കിയാൽ കാര്യങ്ങൾ മനസ്സിലാകും.. സിപിഎം പതിവായി മൂന്നാം സ്ഥാനത്ത് എത്തുന്ന മണ്ഡലമാണ് പാലക്കാട്.. ഒന്നാം സ്ഥാനത്ത് കോൺഗ്രസും രണ്ടാം സ്ഥാനത്ത് ബി ജെ പിയുമാണ് പാലക്കാട് പതിവായി എത്തുന്നത്.. അവിടെ കോൺഗ്രസിന്റെ വോട്ടുകൾ ഭിന്നിപ്പിക്കാനാണ് ഇപ്പോഴത്തെ സ്ഥാനാർത്ഥിയെ കൊണ്ടുവന്നിട്ടതെന്നും വി ഡി സതീശൻ പറഞ്ഞു.. കോൺഗ്രസ് പാലക്കാട് കഴിഞ്ഞവർഷത്തേക്കാൾ ഭൂരിപക്ഷത്തിൽ ജയിക്കും..
പാലക്കാടിനു പകരം 10 സീറ്റുകളിൽ ബിജെപി സിപിഎമ്മിനെ സഹായിക്കുമെന്നും വി ഡി സതീശൻ ആരോപിച്ചു.. അതേസമയം പാലക്കാട് ബി ജെ പി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ പ്രതിപക്ഷ നേതാവിന്റെ ആരോപണം തള്ളി രംഗത്തെത്തി.. കോൺഗ്രസ് തോൽക്കുമെന്ന് ഭയമാണ് വിഡി സതീശൻ എന്ന് ശോഭ സുരേന്ദ്രൻ പ്രതികരിച്ചു. കോൺഗ്രസ് ഇപ്പോഴേ തോറ്റിരിക്കുന്നു എന്നാണ് വി ഡി സതീശൻ പറഞ്ഞതിന്റെ അർഥം.. ബിജെപി പാലക്കാട് ഇപ്പോഴേ ജയിച്ചിരിക്കുന്നു എന്നാണ് അദ്ദേഹം സമ്മതിക്കുന്നത്..വി ഡി സതീശന്റേത് മുൻകൂർ ജാമ്യം എന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.. പാലക്കാട് ബിജെപി വൻ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും ശോഭാ സുരേന്ദ്രൻ വ്യക്തമാക്കി..
അതേസമയം സിപിഎമ്മും കോൺഗ്രസും തമ്മിലാണ് ഡീൽ എന്ന് ബി ജെ പി നേതാവ് വി മുരളീധരൻ പ്രതികരിച്ചു. പാറശ്ശാല കഴിഞ്ഞാൽ പരസ്പരം കെട്ടിപ്പിടിക്കുന്ന ആൾക്കാരാണ് ബിജെപിയുമായി ഉണ്ടെന്ന് പറയുന്നതെന്നും മുരളീധരൻ പരിഹസിച്ചു..വി ഡി സതീശന്റേത് വെറും ആഖ്യാനം മാത്രമാണെന്നായിരുന്നു എൻ എം ആർ റസാഖിന്റെ പ്രതികരണം .
---------------
Hindusthan Samachar / CHANDHU CHANDRASEKHAR