സി കെ ഹരീന്ദ്രൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചു
Thiruvananthapuram , 21 മാര്ച്ച് (H.S.) നിയമസഭ തെരഞ്ഞെടുപ്പിൽ പാറശ്ശാല നിയോജകമണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥിയായ സി.കെ. ഹരീന്ദ്രൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചു.മണ്ഡലം ഉപവരണാധികാരിയായ നെയ്യാറ്റിൻകര ഭൂരേഖ തഹസിൽദാർ മുൻപാകെയാണ് നാമനിർ
സി കെ ഹരീന്ദ്രൻ


Thiruvananthapuram , 21 മാര്ച്ച് (H.S.)

നിയമസഭ തെരഞ്ഞെടുപ്പിൽ പാറശ്ശാല നിയോജകമണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥിയായ സി.കെ. ഹരീന്ദ്രൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചു.മണ്ഡലം ഉപവരണാധികാരിയായ നെയ്യാറ്റിൻകര ഭൂരേഖ തഹസിൽദാർ മുൻപാകെയാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്. വിപുലമായ പ്രവർത്തക പങ്കാളിത്തവും ആവേശകരമായ അന്തരീക്ഷവും നിറഞ്ഞ പ്രചാരണ തുടക്കമായി മാറ്റുകയായിരുന്നു എൽ ഡി എഫ് പ്രവർത്തകർ നാം നിർദ്ദേശ പത്രിക ചടങ്ങ്.

നാമനിർദേശ സമർപ്പണത്തിന് മുൻപ്, മണ്ഡലത്തിലെ വിവിധ സ്മൃതിമണ്ഡപങ്ങളിൽ എത്തി അദ്ദേഹം ആദരാഞ്ജലികൾ അർപ്പിച്ചു. മാരായമുട്ടം പ്ലീനം രക്തസാക്ഷി മണ്ഡപം, ആര്യങ്കോട് സഖാവ് വിക്രമൻ നായർ സ്മൃതി മണ്ഡപം, ചെമ്പൂർ ഡി അംബ്രോസ് സ്മൃതി മണ്ഡപം, ഒറ്റശേഖരമംഗലത്തെ ആർ പരമേശ്വപിള്ള സ്മൃതി മണ്ഡപം, കള്ളിക്കാട് ബാലകൃഷ്ണപിള്ള, രാമകൃഷ്ണക്കുറുപ്പ്, ഗംഗൻ എന്നിവരുടെ സ്മൃതി മണ്ഡപങ്ങൾ, അമ്പൂരി കരുണാകരൻ സ്വാമി വസതി സ്മൃതി മണ്ഡപം, കുട്ടമല രാജു, കൂട്ടപ്പൂ ഗോപാലൻ, അഭിമന്യു, കിളിയൂർ സുകുമാരൻ നായർ, പി കുട്ടൻ സാർ, ആനാവൂർ നാരായണൻ നായർ, വള്ളിച്ചിറ നോഹ, സഫറുള്ള ഖാൻ, ലാസർ, സത്യനേശൻ, കൊല്ലയിൽ കൃഷ്ണൻ എന്നിവരുടെ സ്മൃതി മണ്ഡപങ്ങൾ ഉൾപ്പെടെ നിരവധി കേന്ദ്രങ്ങളിൽ പുഷ്പാർച്ചന നടത്തി.

സംഘർഷങ്ങളിലൂടെ സമർപ്പണത്തിന്റെ ചരിത്രം എഴുതിയ മുൻഗാമികളുടെ സ്മരണകൾ പുതുക്കിയ ശേഷമാണ് അദ്ദേഹം നാമനിർദേശ നടപടികൾ പൂർത്തിയാക്കിയത്. ജനകീയ പോരാട്ടങ്ങളുടെ പാത പിന്തുടർന്ന് വികസനവും ക്ഷേമവും ലക്ഷ്യമാക്കിയുള്ള യാത്ര തുടരുമെന്ന ആത്മവിശ്വാസം അദ്ദേഹം പ്രകടിപ്പിച്ചു.

നാമനിർദേശ സമർപ്പണത്തിന് അനുബന്ധിച്ച് നടന്ന പരിപാടിയിൽ എൽഡിഎഫ് നേതാക്കളായ ഡി.കെ. ശശി, സുന്ദരേശൻ നായർ, അഡ്വ. എസ്. അജയകുമാർ, വെങ്ങാനൂർ ബ്രൈറ്റ്, വാഴിച്ചൽ ഗോപൻ, കെ.എസ്.മോഹനൻ, നെല്ലിശേരി ബിനു, സുദർശന കുമാർ, ആനപ്പാറ രവി, പനച്ചമൂട് വിജയൻ, വെള്ളറട ആന്റണി, ചാമവിള രാജേഷ്,തുടങ്ങി നിരവധിപേർ പങ്കെടുത്തു. നൂറുകണക്കിന് പ്രവർത്തകരും അനുയായികളും സാന്നിധ്യം രേഖപ്പെടുത്തി.

ജനങ്ങളുടെ വിശ്വാസവും പിന്തുണയും കരുത്താക്കി പാറശ്ശാലയുടെ വികസന മുന്നേറ്റം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് സ്ഥാനാർഥി വ്യക്തമാക്കി. മണ്ഡലമൊട്ടാകെ പ്രചാരണ പ്രവർത്തനങ്ങൾ ഉണർവ്വോടെ മുന്നേറുകയാണ്. മണ്ഡലത്തിലെ വികസനം എണ്ണിപ്പറഞ്ഞ് മൂന്നാമതും വിജയം ലക്ഷ്യമാക്കിയാണ് സി കെ ഹരീന്ദ്രന്റെ പ്രചരണം.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News