സംസ്ഥാനത്ത് വീണ്ടും സ്വർണവില വീണ്ടും കുറഞ്ഞു
Thiruvananthapuram , 21 മാര്ച്ച് (H.S.) സംസ്ഥാനത്ത് വീണ്ടും സ്വർണവില വീണ്ടും കുറഞ്ഞു. തുടർച്ചയായ നാലാം ദിവസമാണ് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയത്. ഇന്ന് (മാർച്ച് 21) 2,200 രൂപയാണ് പവന് കുറഞ്ഞത്. ഗ്രാമിനാകട്ടെ 275 രൂപയും. നിലവില് മാര്ച്ച് മാസത്തെ
Gold rate increased


Thiruvananthapuram , 21 മാര്ച്ച് (H.S.)

സംസ്ഥാനത്ത് വീണ്ടും സ്വർണവില വീണ്ടും കുറഞ്ഞു. തുടർച്ചയായ നാലാം ദിവസമാണ് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയത്. ഇന്ന് (മാർച്ച് 21) 2,200 രൂപയാണ് പവന് കുറഞ്ഞത്. ഗ്രാമിനാകട്ടെ 275 രൂപയും. നിലവില് മാര്ച്ച് മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലാണിത്.

22 കാരറ്റ് സ്വർണം ഗ്രാമിന് 13,380 രൂപയും ഒരു പവന് 1,07,040 രൂപയുമാണ് ഇന്നത്തെ നിരക്ക്. 18 കാരറ്റ് സ്വർണം ഗ്രാമിന് 10,995 രൂപയായി കുറഞ്ഞു. ഒരു പവനാകട്ടെ 87,960 രൂപയും. അതേസയമം വെള്ളി ഗ്രാമിന് 245 രൂപയുമാണ് ഇന്നത്തെ വില. പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന സാഹചര്യത്തിലും കേരളത്തിൽ സ്വർണവില കുറയുന്ന ആശ്വാസത്തിലാണ് മിക്ക ആഭരണപ്രേമികളും. കഴിഞ്ഞ ദിവസം സ്വർണവില വർധിച്ചെങ്കിലും പിന്നീട് കുറയുകയായിരുന്നു.

പശ്ചിമേഷ്യയില് യുദ്ധം രൂക്ഷമായതോടെ സ്വർണ വിലയിലും ചാഞ്ചാട്ടം തുടരുകയാണ്. എന്നാൽ സാധാരണ യുദ്ധമോ മറ്റ് സംഘർഷങ്ങളോ നടന്നാൽ സ്വർണവിലയും മറ്റും ഉയരുകയാണ് പതിവ്. പക്ഷേ നിലവിൽ ആഗോളതലത്തിൽ പണപ്പെരുപ്പം വർധിക്കാനുള്ള സാധ്യതയാണ് സ്വർണവില കുറയാൻ കാരണം. അപ്രതീക്ഷിതമായി വില കുറയുകയും കൂടുകയും ചെയ്യുന്നു. അതേസമയം വര്ധവനും കുറവും അധിക കാലം നീണ്ടു നില്ക്കാത്തതും അതിശയകരമായ കാര്യമാണ്

സ്വർണത്തിൻ്റെ അന്താരാഷ്ട്ര വില ഉയർന്ന വിലയിൽ നിന്നും 1150 ഡോളറോളം ആണ് ഇതുവരെ കുറഞ്ഞിട്ടുള്ളത്. ഈ ആഴ്ച മാത്രം സ്വർണവില 11 ശതമാനം ഇടിഞ്ഞു. 1983ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയതെന്ന് കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചൻ്റസ് അസോസിയേഷൻ വ്യക്തമാക്കി. സംഘർഷം ആരംഭിച്ചതിന് ശേഷം 14 ശതമാനം ഇടിഞ്ഞു.

യുദ്ധ സാഹചര്യങ്ങൾക്കിടയിൽ നിക്ഷേപകർ സുരക്ഷിത താവളമായി സ്വർണം താത്ക്കാലികമായി ഒഴിവാക്കി യുഎസ് ഡോളറിനെയും, ക്രൂഡ് ഓയിലിനേയും തെരഞ്ഞെടുത്തുവെന്ന് കെജിഎസ്എംഎ ജനറൽ സെക്രട്ടറി അഡ്വ എസ് അബ്ദുൾ നാസർ പറഞ്ഞു. വിലയിൽ കുറവുണ്ടായെങ്കിലും നിരക്ക് ഒരു ലക്ഷത്തിൽ തന്നെ തുടരുകയാണ്. അതേസമയം സ്വർണം താത്ക്കാലികമായി വിലയിടിഞ്ഞാലും, തിരിച്ചുവരുമെന്നുള്ള സൂചനകൾ ശക്തമാണ്. ഇതൊരു താത്ക്കാലിക തിരുത്തലാണ്, ഒരു ട്രെൻഡ് റിവേഴ്സൽ അല്ലെന്നും അഡ്വ എസ് അബ്ദുൾ നാസർ പറഞ്ഞു വ്യക്തമാക്കി.

പ്രധാന കാരണങ്ങൾ

- ശക്തമായ പിപിഐ ഡാറ്റ

- പണപ്പെരുപ്പ ആശങ്കകൾ നിലനിൽക്കുന്നത്

- ശക്തമായ ഡോളറും ബോണ്ട് യീൽഡുകളും വർധിക്കുന്നത്

- വിപണികളിലുടനീളം വലിയ തോതിലുള്ള ലിക്വിഡേഷൻ സംഭിവിക്കുന്നത്

- പശ്ചിമേഷ്യൻ സംഘർഷം

- അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾ

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News