രാജീവ് ചന്ദ്രശേഖറിന്റെ ഇന്നത്തെ പര്യടനം ആറ്റുകാൽ ക്ഷേത്ര ദർശനത്തിനുശേഷം
Thiruvananthapuram , 21 മാര്ച്ച് (H.S.) രാവിലെ ആറ്റുകാൽ ക്ഷേത്രദർശനത്തിനു ശേഷമാണ് ബിജെപി സംസ്ഥാന അധ്യക്ഷനും നേമത്തെ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ ഇന്നത്തെ തിരഞ്ഞെടുപ്പ് പര്യടനം ആരംഭിച്ചത്. രാവിലെ 8 മണിയോടെ ആറ്റുകാല് ഭഗവതി ക്ഷേത്രത്തിലെത്തിയ
Rajeev Chandrasekhar


Thiruvananthapuram , 21 മാര്ച്ച് (H.S.)

രാവിലെ ആറ്റുകാൽ ക്ഷേത്രദർശനത്തിനു ശേഷമാണ് ബിജെപി സംസ്ഥാന അധ്യക്ഷനും നേമത്തെ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ ഇന്നത്തെ തിരഞ്ഞെടുപ്പ് പര്യടനം ആരംഭിച്ചത്. രാവിലെ 8 മണിയോടെ ആറ്റുകാല് ഭഗവതി ക്ഷേത്രത്തിലെത്തിയ എന്ഡിഎ സ്ഥാനാര്ത്ഥി രാജീവ് ചന്ദ്രശേശേഖറിനെ കൗണ്സിലര്മാരായ ബീന ആര്.സി, ശ്രുതി എസ്.എസ്. ആറ്റുകാല് മണ്ഡലം പ്രസിഡന്റ് കോളിയൂര് രാജേഷ്, വൈസ് പ്രസിഡന്റ് കിരണ് കെ കെ തുടങ്ങിയവര് ചേര്ന്ന് സ്വീകരിച്ചു. ആറ്റുകാലമ്മയെ തെഴുത് പ്രാര്ത്ഥിച്ച ശേഷമാണ് ഇന്നത്തെ പ്രചരണം രാജീവ് ചന്ദ്രശേ ശേഖര് ആരംഭിച്ചത്.

ആദ്യം പോയത് ആറ്റുകാലുള്ള ജോത്സ്യന് ഡോ.പി. ഭഗവതിഅപ്പന്റെ വീട്ടിലേക്കായിരുന്നു. അവിടെ ആറ്റുകാലിലെ സാംസ്കാരിക സാമുദായിക നേതാക്കള് സ്ഥാനാര്ത്ഥിയെ കാത്തിരിപ്പുണ്ടായിരുന്നു.

തമിഴ് വിശ്വകര്മ്മ സഭ ജില്ലാ ജനറല് സെക്രട്ടറി കാലടി രംഗന്, വിശ്വകര്മ്മ സഭ ആറ്റുകാല് യൂണിറ്റ് സെക്രട്ടറി കെ.സുബ്രഹ്മണ്യന്, ആറ്റുകാല് മെന്സ് ക്ലബ് സെക്രട്ടറി വിജയകുമാര്, ആറ്റുകാല് റസിഡന്റ്സ് അസോസിയേഷന് സെക്രട്ടറി കലാച്യുതന് തുടങ്ങിയവരുമായി രാജീവ് ചന്ദ്രശേഖര് കൂടിക്കാഴ്ച നടത്തി. ആറ്റുകാലിലെ പ്രാദേശിക പ്രശ്നങ്ങൾ പ്രാദേശിക നേതാക്കൾ ചൂണ്ടിക്കാട്ടി.

ആറ്റുകാലിലെ റോഡ് വികസനവും വെള്ളക്കെട്ടും പരിഹരിക്കണമെന്ന ആവശ്യമാണ് പ്രധാനമായും ഉയര്ന്നു വന്നത്.

താന് തെരഞ്ഞെടുക്കപ്പെട്ടാല് തീര്ച്ചയായും പ്രശ്നങ്ങള്ക്ക് പരിഹാരം കാണാമെന്ന് അദ്ദേഹം അവര്ക്ക് വാക്ക് നല്കി. കൂടാതെ മണ്ഡലത്തിലെ കുട്ടികളുടെ നൈപുണ്യവികസനത്തിന് പദ്ധതികള് ആവിഷ്കകരികരിച്ച് നടപ്പിലാക്കും. കേന്ദ്ര സര്ക്കാരിന്റെയും കോര്പ്പറേഷന്റെയും പങ്കാളിത്തത്തോടും സഹകരണത്തോടും കൂടി ജനോപകാര പദ്ധതികള് നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. സമീപത്തെ വീടുകളിലും വോട്ടഭ്യര്ത്ഥിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.

ശക്തമായ ത്രികോണ മത്സരം നടക്കുന്ന നേമം മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനും കടുത്ത ചൂടാണ്.. നേരത്തെ തന്നെ രാജീവ് ചന്ദ്രശേഖർ നേമം മണ്ഡലം കേന്ദ്രീകരിച്ച് പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു.. വികസനമാണ് രാജീവ് ചന്ദ്രശേഖർ മുന്നോട്ടുവയ്ക്കുന്ന പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനം.. വികസിത തിരുവനന്തപുരം വികസിത കേരളം എന്ന മുദ്രാവാക്യവും ബിജെപി മുന്നോട്ടുവയ്ക്കുന്നുണ്ട്.. മന്ത്രി വി ശിവൻകുട്ടിയാണ് നേമത്തെ എൽ ഡി എഫ് സ്ഥാനാർത്ഥി.മുൻ അരുവിക്കര എംഎൽഎ കെ എസ് ശബരീനാഥനാണ് കോൺഗ്രസിന് വേണ്ടി രംഗത്തിറങ്ങുന്നത്..

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News