നേമം മണ്ഡലത്തിൽ നടപ്പാക്കിയ പദ്ധതികളെ കുറിച്ചുള്ള വികസനരേഖ പുറത്തിറക്കി വി ശിവൻകുട്ടി
Thiruvananthapuram , 21 മാര്ച്ച് (H.S.) നേമം മണ്ഡലത്തിൽ നടപ്പിലാക്കിയ 900 കോടി രൂപയുടെ സമഗ്ര വികസനത്തെക്കുറിച്ച് ''വികസന രേഖ പുറത്തിറക്കി ഇടതുമുന്നണി സ്ഥാനാർത്ഥി വി ശിവൻകുട്ടി. കഴിഞ്ഞ കുറഞ്ഞ കാലയളവിനുള്ളിൽ നേമം മണ്ഡലം കൈവരിച്ച സമാനതകളില്ലാത്ത വികസ
വി ശിവൻകുട്ടി


Thiruvananthapuram , 21 മാര്ച്ച് (H.S.)

നേമം മണ്ഡലത്തിൽ നടപ്പിലാക്കിയ 900 കോടി രൂപയുടെ സമഗ്ര വികസനത്തെക്കുറിച്ച് 'വികസന രേഖ പുറത്തിറക്കി ഇടതുമുന്നണി സ്ഥാനാർത്ഥി വി ശിവൻകുട്ടി. കഴിഞ്ഞ കുറഞ്ഞ കാലയളവിനുള്ളിൽ നേമം മണ്ഡലം കൈവരിച്ച സമാനതകളില്ലാത്ത വികസന കുതിപ്പിന്റെ നേർസാക്ഷ്യമാണ് ഇന്ന് പ്രകാശനം ചെയ്യുന്ന ഈ 'വികസന രേഖ'. യാതൊരുവിധ വേർതിരിവുകളുമില്ലാതെ, നാടിന്റെ നന്മയ്ക്കായി നാം ഒറ്റക്കെട്ടായി നിന്നതിന്റെ ഫലമായി 900 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ മണ്ഡലത്തിൽ പൂർത്തിയാക്കാനോ അന്തിമഘട്ടത്തിൽ എത്തിക്കാനോ സാധിച്ചതായി ശിവൻകുട്ടി പറഞ്ഞു.

ഓരോ മേഖലയിലും നടപ്പാക്കിയ പദ്ധതികൾ അക്കമിട്ട് നിരത്തിയാണ് വികസനരേഖ

വിദ്യാഭ്യാസ മേഖലയിലെ വിപ്ലവം (75.39 കോടി രൂപ)

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മണ്ഡലത്തിലെ 22 സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി തുക അനുവദിച്ചു.

- വാഴമുട്ടം ഗവ. ഹൈസ്കൂളിന് 11.30 കോടി രൂപ

- സ്റ്റാർസ് പദ്ധതിയിലൂടെ 15 എൽ.പി. സ്കൂളുകൾ 'വർണ്ണകൂടാര'ങ്ങളായി മാറി.

- 12 സ്കൂളുകളിൽ അത്യാധുനികമായ സ്മാർട്ട് ക്ലാസ് റൂമുകൾ സജ്ജമാക്കി.

ആരോഗ്യ മേഖലയിലെ കുതിപ്പ് (63.6 കോടി രൂപ)

ഏവർക്കും മികച്ച ചികിത്സ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ വിപുലമായ പദ്ധതികളാണ് നടപ്പിലാക്കിയത്.

- നേമം താലൂക്ക് ആശുപത്രിയിൽ 22.24 കോടി രൂപയുടെ പുതിയ ഒ.പി. ബ്ലോക്കും 8 കോടി രൂപയുടെ കാഷ്വാലിറ്റി ബ്ലോക്കും.

- ഐരാണിമുട്ടത്ത് ഹോമിയോ ഡയറക്ടറേറ്റ് മന്ദിരം 11 കോടി രൂപ ചെലവിൽ പൂർത്തിയാക്കി.

അടിസ്ഥാന സൗകര്യ വികസനം

റോഡുകൾ: മണക്കാട്-കാലടി റോഡ് (130 കോടി) ഉൾപ്പെടെ 322 കോടി രൂപയുടെ റോഡ് നവീകരണ പ്രവർത്തനങ്ങൾ.

- പാലങ്ങൾ: മുടവൻമുകൾ പാലം ഉൾപ്പെടെ 82 കോടി രൂപ ചെലവിൽ 11 പുതിയ പാലങ്ങൾ.

നൈപുണ്യ വികസനം: ചാലയിൽ പുതിയ ഗവ. ഐ.ടി.ഐ ഉൾപ്പെടെയുള്ള 51.32 കോടി രൂപയുടെ പദ്ധതികൾ.

മലയാളത്തിന്റെ അഭിമാനം സ്താണു പത്മനാഭന്റെ പേരിൽ കരമനയിൽ കരിയർ ഡെവലപ്മെന്റ് സെന്ററിന് ചെലവഴിച്ചത് 6 കോടി രൂപയാണ്.

* ജലസേചനം: മുട്ടാർ തോട് നവീകരണം അടക്കം 39.43 കോടി രൂപയുടെ പ്രവർത്തനങ്ങൾ.

കൂടാതെ, വാഴമുട്ടത്ത് 40 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന നാഷണൽ ഹൗസിംഗ് മ്യൂസിയം, ചിത്രാഞ്ജലി സ്റ്റുഡിയോയുടെ നവീകരണം (150 കോടി) എന്നിവ മണ്ഡലത്തിന്റെ മുഖച്ഛായ മാറ്റും.

ഈ വികസന രേഖ കേവലം കണക്കുകളല്ല, മറിച്ച് നേമത്തെ ഒരു മാതൃകാ മണ്ഡലമാക്കി മാറ്റുമെന്ന നമ്മുടെ വാഗ്ദാനത്തിന്റെ പൂർത്തീകരണമാണ്. നവകേരള നിർമ്മിതിക്കായി നമുക്ക് തുടർന്നും ഒന്നിച്ച് മുന്നേറാമെന്നും ശിവൻകുട്ടി പറഞ്ഞു

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News