Enter your Email Address to subscribe to our newsletters

Wayanad , 21 മാര്ച്ച് (H.S.)
ജില്ലയിലെ മുള്ളന്കൊല്ലി പഞ്ചായത്തിലെ പാടിച്ചിറ മൃഗാശുപത്രി ഡോക്ടറില്ലാതെ താളം തെറ്റുന്നു. ജില്ലയില് ഏറ്റവും കൂടുതല് ക്ഷീരകര്ഷകരുള്ള പഞ്ചായത്തുകളിലൊന്നാണ് മുള്ളന്കൊല്ലി. ഒരു മാസത്തിലേറെയായി വെറ്ററിനറി ഡോക്ടറുടെ ഒഴിവ് നികത്താത്തത് ക്ഷീരകര്ഷകരെ ദുരിതത്തിലാഴ്ത്തി. നൂറുകണക്കിന് കുടുംബങ്ങളുടെ ഉപജീവനത്തെ തന്നെ ബാധിക്കുന്ന സാഹചര്യമാണിപ്പോള് നിലവിൽ.
ലൈഫ് സ്റ്റോക്ക് ഇന്സ്പെക്ടറും സ്ഥലംമാറിയതോടെ ആശുപത്രി പൂര്ണമായും പ്രവര്ത്തനക്ഷമത നഷ്ടപ്പെടുത്തി. ഇപ്പോള് ഒരു അറ്റന്ഡറും പാര്ട്ട് ടൈം സ്വീപ്പറും മാത്രമാണ് ആശുപത്രിയില് ഉള്ളത്. ഇരുളം മൃഗാശുപത്രിയിലെ ഡോക്ടര്ക്ക് അധിക ചുമതല നല്കിയിട്ടുണ്ടെങ്കിലും ആഴ്ചയില് രണ്ട് ദിവസം മാത്രമാണ് സേവനം ലഭിക്കുന്നത്.
അടിയന്തര സാഹചര്യങ്ങളില് മൃഗങ്ങള്ക്ക് ചികിത്സ ലഭിക്കാതെ കര്ഷകര് വലയുകയാണ്.
ഉള്പ്രദേശങ്ങളില് നിന്ന് ചികിത്സ തേടി എത്തുന്നവര് ഡോക്ടറില്ലെന്നറിയുമ്പോള് നിരാശരായി മടങ്ങുകയാണ്.
പാടിച്ചിറ മൃഗാശുപത്രിയിൽ ഡോക്ടറില്ലാതായിട്ട് കാലങ്ങളായെന്നും ഏറ്റവും കൂടുതൽ ക്ഷീര കർഷകർ ഉള്ള മേഖലയായ പാടിച്ചിറ പ്രദേശത്ത് കന്നകാലിക്ക് എന്തെങ്കിലും അസുഖം വന്നതാൽ ദൂരെയുള്ള പുൽപള്ളി മൃഗാശുപത്രിയെ ആശ്രയിക്കേണ്ടി വരുമെന്ന് നാട്ടുകാരനായ സിഡി തങ്കച്ചൻ പറഞ്ഞു. ക്ഷീര കർഷകർ ഇത് മൂലം ദുരിതം അനുഭവിക്കുകയാണെന്നും ഇതിന് പരിഹാരമായി ഡോക്ടറെ കൊണ്ടു വന്നില്ലെങ്കിൽ പ്രതിഷേധത്തിലേയ്ക്ക് കടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കിലോമീറ്ററുകള് അകലെയുള്ള പുൽപള്ളി മൃഗാശുപത്രിയെയാണ് പിന്നീട് ആശ്രയിക്കേണ്ടത്. കന്നുകാലികളെ വാഹനത്തില് കൊണ്ടുപോകാന് വലിയ ചെലവാണ് വരുന്നതെന്ന് കര്ഷകര് പറയുന്നു. ആറ് ക്ഷീര സഹകരണ സംഘങ്ങളുള്ള പഞ്ചായത്തില് ആയിരത്തിലേറെ കുടുംബങ്ങളാണ് കന്നുകാലിവളര്ത്തല് ആശ്രയിച്ച് കഴിയുന്നത്.
മൃഗങ്ങള്ക്ക് രോഗം വന്നാല് ചികിത്സ ലഭിക്കാത്തത് ഇവരുടെ ജീവിതത്തെ തന്നെ പ്രതിസന്ധിയിലാക്കുകയാണ്. അധികൃതരുടെ അനാസ്ഥ തുടരുന്നിടത്തോളം മുള്ളന്കൊല്ലിയിലെ ക്ഷീരകര്ഷകരുടെ ദുരിതത്തിന് പരിഹാരമില്ല.
വളർത്തുമൃഗങ്ങളുടെ ആരോഗ്യം, പ്രതിരോധ കുത്തിവയ്പ്പുകൾ, അടിയന്തര ചികിത്സ, ശസ്ത്രക്രിയ, ദന്ത സംരക്ഷണം എന്നിവ ഉറപ്പാക്കുന്ന കേന്ദ്രങ്ങളാണ് മൃഗാശുപത്രികൾ. പതിവ് പരിശോധനകൾ, സുരക്ഷിതമായ പരിചരണം, രോഗനിർണ്ണയം എന്നിവയിലൂടെ മൃഗങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ ഇവ സഹായിക്കുന്നു.
മൃഗാശുപത്രി സേവനങ്ങളും പരിചരണവും:
- അടിയന്തര പരിചരണം: അപകടങ്ങൾ, അസുഖങ്ങൾ എന്നിവയ്ക്ക് അടിയന്തര ചികിത്സയും പരിചരണവും
- വാക്സിനേഷൻ: പ്രതിരോധ കുത്തിവയ്പ്പുകൾ നൽകി മൃഗങ്ങളെ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു
- ശസ്ത്രക്രിയ: ആവശ്യമായ ശസ്ത്രക്രിയകൾക്കുള്ള സൗകര്യങ്ങൾ
- പരിശോധന: പതിവ് പരിശോധനകളിലൂടെ അസുഖങ്ങൾ നേരത്തെ കണ്ടെത്തുന്നു
- മൊബൈൽ ക്ലിനിക്കുകൾ: വീട്ടുപടിക്കൽ സേവനം നൽകുന്ന സഞ്ചരിക്കുന്ന മൃഗാശുപത്രികൾ
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
- ആശുപത്രി സന്ദർശന സമയത്ത് വളർത്തുമൃഗങ്ങളെ സുരക്ഷിതമായി കൈകാര്യം ചെയ്യുക
- രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻ തന്നെ മൃഗഡോക്ടറെ കാണിക്കുക
- മൃഗങ്ങളുടെ ആരോഗ്യം കാത്തുസൂക്ഷിക്കാൻ പോഷകാഹാരം നൽകുക
---------------
Hindusthan Samachar / CHANDHU CHANDRASEKHAR