Enter your Email Address to subscribe to our newsletters

THIRUVANANTHAPURAM , 22 മാര്ച്ച് (H.S.)
തിരഞ്ഞെടുപ്പ് ചരിത്രമാക്കാൻ കടൽ മുതൽ ആകാശം വരെ പറന്ന്് കളക്ടറും സംഘവും.
തിരുവനന്തപുരത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വോട്ടിംഗ് ശതമാനം ലക്ഷ്യമിട്ട് പുതുമയേറിയ സ്വീപ്
പ്രചാരണപരിപാടികളുമായി ജില്ലാ കളക്ടർ അനു കുമാരിയും സംഘവും. ആഴക്കടൽ മുതൽ നീലാകാശം വരെ നീളുന്ന പ്രചാരണ പരിപാടികൾക്ക് വൻ ജനശ്രദ്ധയാണ് ലഭിക്കുന്നത്. പ്രചാരണ പരിപാടികളുടെ ഭാഗമായി വർക്കല ക്ലിഫിൽ പാരാ ഗ്ലൈഡിംഗും പാപനാശത്ത് പാരാസെയിലിംഗുമാണ് സംഘടിപ്പിച്ചത്. പാരാ ഗ്ലൈഡിംഗ് വ്യത്യസ്തമായ ഒരു അനുഭവമാണ്. ജീവിതത്തിൽ ഒരിക്കലെങ്കിലും എല്ലാവരും കാഴ്ചയുടെ ആ മാസ്മരികത ആസ്വദിക്കണമെന്നും അരമണിക്കൂറിലധികം സമയം പാരാ ഗ്ലൈഡിംഗ് നടത്തിയ ശേഷം ജില്ലാ കളക്ടർ പറഞ്ഞു. ഇത്രയും മനോഹരമായ തീരദേശം സ്വന്തമായുള്ള ഒരിടമെന്ന നിലയിൽ തിരുവനന്തപുരത്തുകാർക്ക് ഏറെ അഭിമാനിക്കാമെന്നും അവർ കൂട്ടിച്ചേർത്തു. തുടർന്ന് പാപനാശത്ത് കളക്ടറും സംഘവും പാരാസെയിലിംഗും നടത്തി.വോട്ടിംഗിന്റെ ശക്തി ഓരോ വോട്ടറും തിരിച്ചറിയണമെന്നും ഏപ്രിൽ ഒൻപതിന് എല്ലാവരും പോളിംഗ് സ്റ്റേഷനിലെത്തി സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നും കളക്ടർ അഭ്യർത്ഥിച്ചു. കഴിഞ്ഞ ദിവസം സ്വീപ്പിന്റെ ഭാഗമായി വിഴിഞ്ഞത്ത് സംഘടിപ്പിച്ച സ്കൂബാ ഡൈവിംഗും ശ്രദ്ധേയമായിരുന്നു. സ്വീപ്പ് ജില്ലാ കോർഡിനേറ്ററും അസിസ്റ്റന്റ് കളക്ടറുമായ ഡോ ശിവശക്തിവേൽ സി , വർക്കല റിട്ടേണിംഗ് ഓഫീസർ കബനി സി, സ്വീപ്പ് അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ 14 നിയോജകമണ്ഡലങ്ങളിലേയും സ്ട്രോംഗ് റൂം, കൗണ്ടിംഗ് സെന്ററുകള് എന്നിവ പ്രവര്ത്തിക്കുന്നതിന് പന്തല്, ഹാളുകളിലെ പാര്ട്ടിഷന് വര്ക്ക്, ബാരിക്കേഡ്, ഫര്ണിച്ചര്, കാര്പ്പെറ്റ്, കര്ട്ടന് എന്നിവ സജ്ജീകരിക്കുന്നതിന് കരാറുകാരില് നിന്നും സീല് ചെയ്ത ക്വട്ടേഷനുകള് ക്ഷണിക്കുന്നു.
ഇതോടൊപ്പം ലൈറ്റ്, ഫാന്, എക്സ്റ്റന്ഷന് കോര്ഡുകള്, കൂളര്, ജനറേറ്റര് തുടങ്ങിയ ക്രമീകരണങ്ങളും ഉദ്യോഗസ്ഥര്ക്ക് ഭക്ഷണം കഴിക്കുന്നതിനുള്ള സൗകര്യവും ഒരുക്കണം.
ക്വട്ടേഷന് സ്ഥിരപ്പെടുത്തിയ ശേഷം കരാറുകാരന് ഏപ്രില് 4-ാം തീയതിക്കുള്ളില് സ്ട്രോംഗ് റൂമുകള് സജ്ജീകരിക്കുകയും ഏപ്രില് 24ന് മുമ്പ് തന്നെ കൗണ്ടിംഗ് സെന്ററുകളും അനുബന്ധവര്ക്കുകളും പൂര്ത്തീകരിക്കുകയും വേണം. മെയ് 5ന് ശേഷം സൈറ്റില് ലഭ്യമാക്കിയ മുഴുവന് സാധനങ്ങളും പൊളിച്ചുനീക്കുന്നതിനുള്ള ഉത്തരവാദിത്തം കരാറുകാരനായിരിക്കും.
ജില്ലാ കളക്ടറേറ്റിലെ ഇലക്ഷന് വിഭാഗത്തില് മാര്ച്ച് 26ന് വൈകുന്നേരം 3 വരെ ക്വട്ടേഷനുകള് സമര്പ്പിക്കാം. അന്നേദിവസം വൈകീട്ട് 5ന് ക്വട്ടേഷനുകള് തുറന്ന് പരിശോധിക്കും. നിബന്ധനകള് പൂര്ണ്ണമായി പാലിക്കാത്തതോ സമയപരിധി കഴിഞ്ഞതോ ആയ ക്വട്ടേഷനുകള് നിരസിക്കും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR