ഗുരുവായൂർ എൻഡിഎ സ്ഥാനാർഥി ബി ഗോപാലകൃഷ്ണൻ നടത്തിയ വിവാദ പ്രസ്താവനയിൽ റിപ്പോർട്ട് തേടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ.
Thrissur , 22 മാര്ച്ച് (H.S.) ഗുരുവായൂർ എൻഡിഎ സ്ഥാനാർഥി ബി ഗോപാലകൃഷ്ണൻ നടത്തിയ വിവാദ പ്രസ്താവനയിൽ റിപ്പോർട്ട് തേടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. ജില്ലാ കലക്ടറുടെ റിപ്പോർട്ട് ലഭിച്ചാലുടൻ നടപടി സ്വീകരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്
B Gopalakrishnan


Thrissur , 22 മാര്ച്ച് (H.S.)

ഗുരുവായൂർ എൻഡിഎ സ്ഥാനാർഥി ബി ഗോപാലകൃഷ്ണൻ നടത്തിയ വിവാദ പ്രസ്താവനയിൽ റിപ്പോർട്ട് തേടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. ജില്ലാ കലക്ടറുടെ റിപ്പോർട്ട് ലഭിച്ചാലുടൻ നടപടി സ്വീകരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ പറഞ്ഞു.

വിവാദ പരാമർശത്തിൻ്റെ വീഡിയോ കമ്മിഷൻ്റെ മീഡിയ ടീം ശേഖരിച്ചിട്ടുണ്ടെന്നും വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് പരാതി ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിൽ വർഗീയ പരാമർഷമുണ്ടായാൽ ശക്തമായ നടപടി ഉണ്ടാകുമെന്നും രത്തൻ ഖേൽക്കർ പറഞ്ഞു. പെരുമാറ്റ ചട്ടത്തിൽ നൽകിയ നിർദ്ദേശങ്ങൾ എല്ലാ പാർട്ടികളും പാലിക്കണമെന്ന് അറിയിച്ചിരുന്നെന്നും രത്തൻ ഖേൽക്കർ വ്യക്തമാക്കി.

അരനൂറ്റണ്ടായി ഗുരുവായൂരിൽ ഹിന്ദു എംഎൽഎ ഇല്ലെന്നും ഹിന്ദുക്കളെ അവഗണിക്കുന്നതിനെതിരെ ഇനിയും ശബ്ദമുയത്തുമെന്നുമായിരുന്നു ബി ഗോപാലകൃഷ്ണൻ പറഞ്ഞത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഗുരുവായൂരിലെ എൻഡിഎ സ്ഥാനാർഥിയായാണ് ബി ഗോപാലകൃഷ്ണൻ മത്സരിക്കുന്നത്. പ്രചാരണത്തിൻ്റെ ഭാഗമായി ഗുരുവായൂരിൽ കഴിഞ്ഞ കുറച്ച് കാലമായി നിലനിൽക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ച് പറയുന്ന ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ ആണ് വിവാദത്തിന് ഇടയാക്കിയത്.

''കൊടുങ്ങലൂർ അമ്മയുടെ നടയിൽ നിന്ന് ഗുരുവായൂരപ്പൻ്റെ നടയിലേക്കുള്ള തൻ്റെ ഈ വരവ് ഭഗവാൻ ഗുരുവായൂരപ്പൻ വിളിച്ചിട്ടാണ്. കഴിഞ്ഞ അരനൂറ്റാണ്ടായി ഈ ഗുരുവായൂരപ്പൻ്റെ മണ്ണ് അമ്പലകൊള്ളക്കാരുടെയും അമ്പല വിരോധികളുടെയും കൈയ്യിലാണ്. ഒരു ഹിന്ദു എംഎൽഎയെ ഇവിടെ ഇടതും വലതും നിർത്തിയിട്ടില്ല.

അന്തർദേശീയ തീർഥാടന കേന്ദ്രമാണ് ഗുരുവായൂർ. അങ്ങനെയുള്ള ഇവിടെ എന്തുകൊണ്ട് ഒരു ഹിന്ദു എംഎൽഎ ഇല്ല. അമ്പലകൊള്ളക്കാരുടെയും അമ്പല വിരോദികളുടെയും കൈയ്യിൽ നിന്ന് ഗുരുവായൂരിനെ മോചിപ്പിക്കാനാണ് തന്നെ ഗുരുവായൂരപ്പൻ വിളിച്ചിരിക്കുന്നത്'' എന്നായിരുന്നു ബി ഗോപാലകൃഷ്ണൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നത്.

നിലവളക്ക് കോളുത്തന്നത് ഹറാമാണെന്ന് പ്രഖ്യാപിക്കുന്നർക്ക് അമ്പലത്തിലെ കാര്യങ്ങൾ നോക്കാൻ നേരം ഉണ്ടാകില്ല. ഗുരുവായൂർ ക്ഷേത്രത്തോട് താത്പ്യമില്ലാത്തവരാണ് തെരഞ്ഞെടുക്കപ്പെട്ട എംഎൽമാരെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.

ഗുരുവാൂർ ക്ഷേത്രത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവർക്കതിരെ ശബ്ദിക്കണ്ട ചുമതല ഭാരതീയ ജനതാ പാർട്ടിക്കുണ്ട്. അവിടുത്തെ എല്ലാ കാര്യങ്ങളും ഞങ്ങൾ അന്വേഷിക്കും. ഗുരുവായൂരിൽ എന്തെങ്കിലും നടന്നിട്ടുണ്ടെങ്കിൽ അതെല്ലാം നരേന്ദ്ര മോദി സർക്കാർ നൽകിയിട്ടുള്ള വികസനം മാത്രമാണെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.

അതേസമയം താൻ പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നവെന്നായിരുന്നു ഗോപാലകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞത്. താൻ ചട്ടലംഘനം നടത്തിയിട്ടില്ലെന്നും തനിക്ക് ഉറപ്പുള്ള കാര്യമാണ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. താൻ നടത്തിയ പരാമർശത്തിനെതിരെയുള്ള പരാതികൾ തനിക്ക് ഒരു പ്രശ്നമല്ലെന്നും തനിക്ക് എതിരായ പരാതികൾ നിലനിൽക്കുമെന്ന് കരുതുന്നില്ലെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.

മുൻപ് ഹിന്ദു കലക്ടറെ വേണമെന്ന് മുഖ്യമന്ത്രി കെ കരുണാകരൻ പറഞ്ഞത് വർഗീയ പാമർശമാണോ? നിങ്ങൾക്ക് സംശയമണ്ടെങ്കിൽ മുൻപുള്ള മാധ്യമ പ്രവർത്തകരോട് ചോദിക്കാം. അദ്ദേഹത്തിനെ ഞാൻ കാണാൻപോയ സമയത്തായിരുന്നു അദ്ദേഹം അങ്ങനെ ഒരു പരാമർശം നടത്തിയത്. ഒരു ഹിന്ദു കലക്ടറെ നിയമിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞത് വർഗീയ പാമർശമായി ആരും കണ്ടിരുന്നില്ല, ഗോപാലകൃഷ്ൻ പറഞ്ഞു.

വർഗീയ പരാമർശങ്ങളെക്കുറിച്ച് ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകരോട് സംവാദത്തിന് എങ്കിൽ റോഡിലേക്ക് വരാനും ഗൗപാലകൃഷ്ണൻ വെല്ലുവിളിച്ചു. മുസ്ലീം ലീഗ് എന്നത് മതം മാത്രമാണെന്നും മതം നോക്കിയാണോ സ്ഥാനാർഥികളെ നിർത്തുന്നത് എന്ന് മലപ്പുറത്ത് പോയി ചോദിക്കണമെന്നും ഗോപാലകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം കഴിഞ്ഞ ദിവസം ഗോപാലകൃഷ്ണൻ നടത്തിയ വർഗീയ പരാമർശത്തിനെതിരെ എതിർപ്പുമായി സിപിഎമ്മും കെഎസ്യുവും രംഗത്തെത്തിയിരുന്നു. ഗുരുവായൂരിന് വേണ്ടി ഒന്നും ചെയ്യാത്ത പാര്ട്ടിയുടെ പ്രതിനിധിയായ ഗോപാലകൃഷ്ണന് വിദ്വേഷ പ്രസ്താവനകളിലൂടെ വര്ഗീയ ചേരിതിരിവ് സൃഷ്ടിക്കുകയാണെന്ന് എൽഡിഎഫ് പറഞ്ഞു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News