മഹിളാ കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡൻ്റും നിലവിൽ ജില്ല സെക്രട്ടറിയുമായ ജയലക്ഷ്മി ബിജെപിയിൽ ചേർന്നു
Palakkad , 22 മാര്ച്ച് (H.S.) മഹിളാ കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡൻ്റും നിലവിൽ ജില്ല സെക്രട്ടറിയുമായ ജയലക്ഷ്മി ബിജെപിയിൽ ചേർന്നു. ഷൊർണൂർ കൂനത്തറയിൽ വച്ച് നടന്ന പരിപാടിയിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഷാൾ അണിയിച്ച് സ്വീകരിച്ചു. ഷൊർണൂരിലെ ബിജെപി സ്ഥാനാര്
Suresh Gopi


Palakkad , 22 മാര്ച്ച് (H.S.)

മഹിളാ കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡൻ്റും നിലവിൽ ജില്ല സെക്രട്ടറിയുമായ ജയലക്ഷ്മി ബിജെപിയിൽ ചേർന്നു. ഷൊർണൂർ കൂനത്തറയിൽ വച്ച് നടന്ന പരിപാടിയിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഷാൾ അണിയിച്ച് സ്വീകരിച്ചു. ഷൊർണൂരിലെ ബിജെപി സ്ഥാനാര്ഥി ശങ്കു ടി ദാസിൻ്റെ പ്രചാരണ പരിപാടിക്കിടെയാണ് ജയലക്ഷ്മി അംഗത്വം സ്വീകരിച്ചത്.

കൊലപാതക പാരമ്പര്യമുള്ള ആൾക്കാർക്ക് വരെ എംഎൽഎ ആകാനും ഉന്നത കസേരകളിൽ വന്ന് ഇരിക്കാനും സാധിക്കും. അവിടെ ഇതാരാ എന്ന് ആരും ചോദിക്കില്ല. ആ സ്വഭാവം കേരളം ഇത്തവണ മാറ്റുമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി പറഞ്ഞു. ഷൊർണൂർ നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർഥി ശങ്കു ടി ദാസിൻ്റെ പ്രചാരണാർഥം കൂനത്തറയിൽ വച്ച് നടന്ന കുടുംബയോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.

കേരളത്തിലെ ജനങ്ങള്ക്ക് വോട്ടിനെ സംബന്ധിച്ച് വലിയ മനം മാറ്റം ഉണ്ടാകും. ഈ മാറ്റം ഭാരതീയ ജനതാ പാര്ട്ടി കൊണ്ടു വന്ന ഒരു മാറ്റമല്ല. ജനങ്ങള് മാറിയത് ഭാരതീയ ജനതാ പാർട്ടി മനസിലാക്കിയിരിക്കുന്നു എന്നതാണ്. മാറിയ ജനതയുടെ ചിന്താഗതിക്ക് അനുസരിച്ച് പരമാവധി സ്ഥാനാര്ഥികളെ സമ്മാനിക്കാന് ഭാരതാ ജനതാ പാർട്ടിക്ക് കഴിഞ്ഞിട്ടുണ്ട്. അടുത്ത പ്രവശ്യം പാര്ട്ടിയില് വമ്പന്മാരുടെ ഏറ്റുമുട്ടലായിരിക്കും വരാനുള്ളത്. കേരളത്തില് ബിജെപി ശക്തി പ്രാപിക്കും. പാലക്കാട്ടെ ജനങ്ങള് വോട്ടിലൂടെ ഇതിനൊക്കെ തിരിച്ചടി നല്കണമെന്നും അഭ്യര്ഥിക്കുന്നു സുരേഷ് ഗോപി പറഞ്ഞു.

മലയാളികള്ക്ക് വേണ്ടി സംസാരിക്കും

പ്രബലരായ രാഷ്ട്രീയ പാർട്ടികള്ക്കറിയാം ഭാരതീയ ജനതാ പാര്ട്ടിയുടെ കരുത്ത്, ഏത് ദിശയിലാണ് വളര്ന്നിരിക്കുന്നത്, എത്രത്തോളമാണ് വളര്ന്നിരിക്കുന്നതെന്നും. മലയാളത്തട്ടകത്തിലെ ഹൃദയത്തില് അവര്ക്കെന്താണ് മൂല്യ വര്ധനവ് ഉണ്ടായിരിക്കുന്നത് കേരളം മനസിലാക്കിയിട്ടുണ്ട്. അതിൻ്റെ പശ്ചാത്തലത്തില് ഈ 2026 ലെ നിയമസഭ തെരഞ്ഞെടുപ്പിന് ഒരുപാട് പ്രത്യേകതകളുണ്ട്. മെയ് നാലാം തീയതി വിളബരം വരുമ്പോള് കേരളത്തിൻ്റെ വിധി വ്യക്തമാകും. ഒരു പ്രവചന സ്വഭാവവുമില്ല, കുറഞ്ഞത് ഒരു 21 തുടങ്ങി 35 പേരെ മലയാളികള് തീരുമാനിച്ച് നിയസഭയിലേക്ക് അയച്ചാല് നിങ്ങളുടെ യാഥാര്ഥ വിഷയങ്ങള്ക്ക് ശബ്ദ സംഘ ശക്തി മാത്രമല്ല ഭരിക്കുന്നവരാരായാലും മുള്ളില് കിടത്തിയും ഓടിച്ചും മലയാളികള്ക്ക് വേണ്ടി കാര്യങ്ങള് നടപ്പിലാക്കുമെന്നും സുരേഷ്ഗോപി കൂട്ടിച്ചേര്ത്തു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News