Enter your Email Address to subscribe to our newsletters

Thiruvananthapuram,22 മാര്ച്ച് (H.S.)
അനുഗ്രഹപുണ്യം തേടി ദേവീ സന്നിധിയിൽ.....
ആർ. ശ്രീലേഖ വിവിധ ആരാധനലായങ്ങൾ സന്ദർശിച്ചു.
വട്ടിയൂർക്കാവ് നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി ആർ. ശ്രീലേഖയുടെ തെരഞ്ഞടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി മണ്ഡലത്തിലെ വിവിധ ആരാധനാലയങ്ങൾ സന്ദർശിച്ചു.
രാവിലെ മീനഭരണി പൊങ്കാല മഹോത്സവം നടക്കുന്ന ശാസ്തമംഗലം ശ്രീഭദകാളി ദേവി ക്ഷേത്രത്തിൽ ദർശനം നടത്തിയ അവർ പൊങ്കാല അർപ്പിക്കാനെത്തിയ ഭക്തരെ നേരിൽ കണ്ട് സംവദിച്ചു. കുട്ടികളും മുതിർന്നവരും ആർ. ശ്രീലേഖ എന്ന കേരളത്തിലെ ആദ്യ വനിത ഐപിഎസ് ഉദ്യോഗസ്ഥയോടൊപ്പം ഫോട്ടോയെടുക്കാൻ മത്സരിച്ചു.
അവിടെ നിന്നും കാവല്ലൂർ ഏലാ മുടിപ്പുര ദേവി ക്ഷേത്രത്തിൽ എത്തിയ അവർ വയൽ മുടിപ്പുര ദേവിയെ വണങ്ങി അനുഗ്രഹം വാങ്ങി. പൊങ്കാല അർപ്പിച്ച ഭക്തജനങ്ങളുമായി സംവദിച്ച അവർ ഭക്തരോട് വോട്ടഭ്യർത്ഥിച്ചു. ഉച്ചയോടെ പെറുപാലോട് ക്ഷേത്രത്തിൽ എത്തി ദർശനം നടത്തി. ഭക്തജനങ്ങളുമായി സംസാരിച്ചു. അവരോടൊപ്പം അന്നദാന പ്രസാദം കഴിച്ച് ഏറെ നേരം അവരോടൊപ്പം ചെലവഴിച്ചാണ് മടങ്ങിയത്.
സംസ്ഥാനം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പ് മണ്ഡലമാണ് വട്ടിയൂർക്കാവ് . എൽഡിഎഫ് പ്രസ്ഥാനത്തിയും സിറ്റിംഗ് എംഎൽഎയുമായ വി കെ പ്രശാന്ത്, കോൺഗ്രസ് സ്ഥാനാർത്ഥി കെ മുരളീധരൻ എന്നിവരാണ് ആർ ശ്രീലേഖയുടെ എതിരാളികൾ. വി കെ പ്രശാന്ത് മണ്ഡലത്തിൽ നേരത്തെ തന്നെ സജീവമായി പ്രചാരണ പ്രവർത്തനം ആരംഭിച്ചിരുന്നു.
ആർ ശ്രീലേഖ തിരുവനന്തപുരം നഗരസഭയിൽ കൗൺസിലറായി എത്തിയശേഷം വി കെ പ്രശാന്ത് മായി ഉണ്ടായ ഓഫീസ് റൂം വിവാദമടക്കം ശ്രീലേഖയ്ക്ക്തി രിച്ചടിയായിരുന്നു.. തുടർച്ചയായി പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന പ്രവർത്തികൾ ശ്രീലേഖയുടെ ഭാഗത്ത് നിന്ന് ഉണ്ടായതോടെ ഒരു ഘട്ടത്തിൽ വട്ടിയൂർക്കാവ് ശ്രീലേഖയെ മത്സരിപ്പിക്കുന്നത് ബിജെപിയിൽ ഒരു വിഭാഗം എതിർപ്പ് ഉന്നയിച്ചിരുന്നു. എന്നാൽ രാജീവ് ചന്ദ്രശേഖർ ഇടപെട്ടാണ് ആർട്സ് റിലേഖയെ വട്ടിയൂർക്കാവിൽ സ്ഥാനാർത്ഥിയാക്കിയത്..
സ്ഥാനാർത്ഥിയായി പരിഗണിച്ചിരുന്ന ശ്രീലേഖയ്ക്ക് വി വി രാജേഷ് മേയർ ആയതോടെ അതൃപ്തി ഉണ്ടായിരുന്നു.. എന്നാൽ വട്ടിയൂർക്കാവിൽ മത്സരിപ്പിക്കാമെന്ന് ധാരണയിലായിരുന്നു അന്ന് ശ്രീലേഖയെ ബിജെപി അനുനയിപ്പിച്ചത്.. ത്രികോണ മത്സരമാണ് വട്ടിയൂർക്കാവിൽ നടക്കുന്നത്.. കെ മുരളീധരൻ നേരത്തെ തന്നെ മണ്ഡലത്തിൽ സജീവമാണ്.. ശബരിമല സ്വർണ്ണക്കുള്ള ഉൾപ്പെടെയുള്ള വിഷയങ്ങൾ മണ്ഡലത്തിൽ ഉയർത്തി ബിജെപി വോട്ടുകൾ സ്വരൂപിക്കാൻ കഴിയുമെന്ന് പ്രതീക്ഷയിലാണ് ആർ ശ്രീലേഖ
---------------
Hindusthan Samachar / CHANDHU CHANDRASEKHAR