Enter your Email Address to subscribe to our newsletters

Pathanamthitta,22 മാര്ച്ച് (H.S.)
ശബരിമല സ്വർണ്ണക്കുള്ള ബിജെപി ഏറ്റവും വലിയ പ്രചാരണ വിഷയമാക്കി നിർത്തുമ്പോഴാണ് റാന്നി എൻഡിഎ സ്ഥാനാർത്ഥി തോമസ് കെ സാമുവലിന്റെ പ്രതികരണം. സ്വർണ്ണക്കുള്ള തിരഞ്ഞെടുപ്പ് പ്രചാരണ വിഷയം അല്ലെന്നായിരുന്നു ട്വന്റി 20 സ്ഥാനാർത്ഥിയായ തോമസ് കെ സാമുവൽ പറഞ്ഞത്..
ശബരിമല ഉൾപ്പെടുന്ന പത്തനംതിട്ട ജില്ലയിലെ റാന്നി മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി.ആവേശകരമായ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് റാന്നി മണ്ഡലത്തിൽ ശബരിമല സ്വർണ കൊള്ള ചർച്ചയാക്കില്ലെന്നും മണ്ഡലത്തിലെ വികസനമില്ലായ്മ ഉയർത്തിയാകും പ്രചരണമെന്നുമാണ് എൻഡിഎ സ്ഥാനാർഥിയുടെ പ്രതികരണം.
എന്നാൽ സംഭവം പാർട്ടിക്കുള്ളിൽ വിവാദമായതോടെ ആറന്മുള മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിയും മുതിർന്ന ബിജെപി നേതാവുമായ കുമ്മനം രാജശേഖരൻ തോമസ് കെ സാമുവേലിനെ തിരുത്തി രംഗത്തെത്തി.ശബരിമല സ്വർണ കൊള്ള സജീവ തെരഞ്ഞെടുപ്പ് വിഷയമാണെന്നും കരിയില് കുളിച്ച് നില്ക്കുന്നത് ആരാണ് എന്ന് എല്ലാ ജനങ്ങൾക്കും അറിയുന്ന കാര്യമാണെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു. കൂടാതെ വിഷയത്തിൽ റാന്നിയിലെ ട്വൻ്റി 20 സ്ഥാനാർഥി തോമസ് കെ സാമുവൽ നടത്തിയ പ്രതികരണത്തിൽ അദ്ദേഹത്തോട് നേരിട്ട് സംസാരിച്ചുവെന്നും കുമ്മനം രാജശേഖരൻ പ്രതികരിച്ചു.
ശബരിമല ഉൾപ്പെട്ട മണ്ഡലമായ റാന്നിയിൽ, സ്വർണ കൊള്ള ചർച്ചയാകില്ലെന്ന് എൽഡിഎഫ് സ്ഥാനാർഥി പ്രമോദ് നാരായൺ പറയുമ്പോൾ വിഷയം ചർച്ചയാകുമെന്നാണ് യുഡിഫ് പറയുന്നതെന്നും, വിഷയത്തിൽ എൻഡിഎയുടെ നിലപാട് എന്താണ്' എന്ന ചാനൽ മാധ്യമ പ്രവർത്തകൻ്റെ ചോദ്യത്തിന് മറുപടിയായാണ് എൻഡിഎ സ്ഥാനാർഥി തോമസ് കെ സാമുവേല് മറുപടി പറഞ്ഞ് വെട്ടിലായത് .
ശബരിമല സ്വർണ കൊള്ള കേസില് അഭിപ്രായം പറയുന്നില്ലെന്നും ആരെയും കരിവാരിത്തേക്കാൻ ഉദേശിക്കുന്നില്ലെന്നും റാന്നിയിലെ വികസനം ഇല്ലായ്മ ചൂണ്ടിക്കാട്ടി എൻഡിഎയുടെ വികസനം ഉയർത്തി കാട്ടിയാകും വോട്ട് തേടുക എന്നുമായിരുന്നു തോമസ് കെ സാമുവേലിൻ്റെ പ്രതികരണം. 30 വർഷമായി റാന്നിയിൽ വികസന മുരടിപ്പാണ് കാണാൻ സാധിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.ശബരിമല സ്വർണ കൊള്ള ചർച്ചയാക്കില്ലെന്ന എൻഡിഎ സ്ഥാനാർഥിയുടെ പ്രസ്താവനയ്ക്കെതിരെ ജില്ലയിലെ ബിജെപി എൻഡിഎ ക്യാമ്പുകളിലും ഇതിനോടകം പ്രതിഷേധം ഉയർന്നിട്ടുണ്ട്
ബിജെപി സംസ്ഥാന അധ്യക്ഷൻ ഉൾപ്പെടെ ശബരിമല സ്വർണ്ണം കട്ടവർക്കുള്ള തിരിച്ചടിയാകും ഈ തിരഞ്ഞെടുപ്പ് എന്ന് ആവർത്തിച്ച് വ്യക്തമാക്കുമ്പോഴാണ് എൻഡിഎ സ്ഥാനാർത്ഥി തന്നെ ഇതിന്ഘ ടകവിരുദ്ധമായി മാധ്യമങ്ങളോട് പ്രതികരിച്ചത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR