കല്പ്പറ്റ ടൗണില് ജനകീയ ക്യാമ്പയിനുമായി യുഡിഎഫ് സ്ഥാനാര്ഥി അഡ്വ. ടി സിദ്ദിഖ്.
Wayanad , 22 മാര്ച്ച് (H.S.) കല്പ്പറ്റ ടൗണില് ജനകീയ ക്യാമ്പയിനുമായി യുഡിഎഫ് സ്ഥാനാര്ഥി അഡ്വ. ടി സിദ്ദിഖ്. വോട്ടഭ്യര്ഥനയുമായി ടൗണില് സജീവമായി പ്രചാരണം നടത്തി. വികസന വാഗ്ദാനങ്ങളും വിഷന് ഡോക്യുമെൻ്റും മുന്നോട്ട് വെച്ചാണ് വോട്ടര്മാരെ സമീപിച്ചത്. മണ്ഡ
UDF Candidate T Siddique


Wayanad , 22 മാര്ച്ച് (H.S.)

കല്പ്പറ്റ ടൗണില് ജനകീയ ക്യാമ്പയിനുമായി യുഡിഎഫ് സ്ഥാനാര്ഥി അഡ്വ. ടി സിദ്ദിഖ്. വോട്ടഭ്യര്ഥനയുമായി ടൗണില് സജീവമായി പ്രചാരണം നടത്തി. വികസന വാഗ്ദാനങ്ങളും വിഷന് ഡോക്യുമെൻ്റും മുന്നോട്ട് വെച്ചാണ് വോട്ടര്മാരെ സമീപിച്ചത്.

മണ്ഡലത്തിലെ വിവിധ പ്രദേശങ്ങള് സന്ദര്ശിച്ച ശേഷം വൈകുന്നേരമാണ് കല്പ്പറ്റ ടൗണില് യുഡിഎഫ് പ്രവര്ത്തകരുടെ നേതൃത്വത്തില് അഡ്വ. ടി സിദ്ദിഖ് ജനകീയ ക്യാമ്പയിന് ആരംഭിച്ചത്. ആനപ്പാലം ജംങ്ഷനില് നിന്നാരംഭിച്ച പ്രചാരണം ടൗണിലെ പ്രധാന കേന്ദ്രങ്ങളിലേക്കാണ് വ്യാപിച്ചത്. ഓട്ടോറിക്ഷാ സ്റ്റാന്ഡുകളിലും വ്യാപാര സ്ഥാപനങ്ങളിലുമെത്തിയ സ്ഥാനാര്ഥി നേരിട്ട് വോട്ടര്മാരെ കണ്ടുമുട്ടി പിന്തുണ അഭ്യര്ഥിച്ചു. ചിലര് സെല്ഫിയെടുത്തും കുശലാന്വേഷണം നടത്തിയുമാണ് പിന്തുണ പ്രകടിപ്പിച്ചത്.

നല്ല ആത്മവിശ്വാസം കൂടിവരുന്ന പ്രതികരണമാണ് ജനങ്ങളുടെ ഭാഗത്ത് നിന്ന് വരുന്നത്. അവരുടെ മുഖം കണ്ടാലറിയാമത്. ജനം വളരെ പോസിറ്റീവായി യുഡിഎഫിൻ്റെ കൂടെ നിൽക്കുന്നു. ബിജെപി സ്ഥാനാർഥികൂടി കളത്തിലിറങ്ങിയിരിക്കുമ്പോൾ എല്ലാവരുടെയും പ്രചാരണം അതിൻ്റെ ഉച്ചസ്ഥായിയിലേയ്ക്ക് വരണം. അപ്പോഴാണ് തെരഞ്ഞെടുപ്പിൻ്റെ ആവേശം ഉയരുന്നത്.

യുഡിഎഫ് ആദ്യം കളത്തിലിറങ്ങി. ഞങ്ങൾത്തന്നെ അത് ലീഡ് ചെയ്ത് മുന്നോട്ട് പോകുന്നു. മറ്റുള്ളവരും വലിയ ഗൗരവത്തോട് കൂടി തെരഞ്ഞെടുപ്പ് ഗോദയിലുണ്ട്. ജയത്തെ സംബന്ധിച്ച് ഞങ്ങൾക്കാർക്കും സംശയമില്ല. യുഡിഎഫിന് ആധികാരികമായ വലിയ വിജയം കൽപ്പറ്റ നിയോജക മണ്ഡലത്തിലുണ്ടാകും. അഞ്ചുകൊല്ലം ജാഗ്രതയോടുകൂടി എല്ലാ തലങ്ങളിലും ഉണ്ടായിരുന്ന ഒരു ജനപ്രതിനിധി എന്ന നിലയിൽ ജനങ്ങൾ പൂർണാർഥത്തിൽ ചേർന്ന് നിൽക്കും എന്നുള്ള ആത്മവിശ്വാസമുണ്ട്. ഇത്തവണ വൻ വിജയം യുഡിഎഫിന് അനുകൂലമായുണ്ടാകും, എന്ന് ടി സിദ്ദിഖ് മാധ്യമങ്ങളോട് പറഞ്ഞു.

വയനാടിൻ്റെ വികസനത്തിന് ആവശ്യമായ റെയില്പാതയും ചുരം ബദല്പാതകളും ഉള്പ്പെടെയുള്ള പദ്ധതികള് ഉള്ക്കൊള്ളുന്ന വിഷന് ഡോക്യുമെൻ്ററിനെ അടിസ്ഥാനമാക്കി പ്രവര്ത്തിക്കുമെന്ന് സിദ്ദിഖ് വ്യക്തമാക്കി. ഇടത് സര്ക്കാരിൻ്റെ ബഡ്ജറ്റുകളില് വയനാടിന് പ്രാധാന്യം ലഭിച്ചില്ലെന്നും ജില്ല അവഗണിക്കപ്പെട്ടുവെന്നും സിദ്ദിഖ് വിമര്ശിച്ചു. ഞായറാഴ്ച (മാർച്ച് 22) കല്പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില് നടക്കുന്ന നിയോജകമണ്ഡലം കണ്വെന്ഷനോട് കൂടി പ്രചാരണം കൂടുതല് ശക്തമാക്കാനാണ് യുഡിഎഫിൻ്റെ തീരുമാനം. ജനകീയ ഇടപെടലുകള് ശക്തമാക്കി കല്പ്പറ്റ മണ്ഡലത്തില് പ്രചാരണം കൂടുതല് ഊഷ്മളമാക്കാനാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News