Enter your Email Address to subscribe to our newsletters

Kottarakkara , 23 മാര്ച്ച് (H.S.)
എൻഡിഎ സ്ഥാനാർത്ഥിയും ബിഗ് ബോസ് താരവുമായ അഖില് മാരാർ കഴിഞ്ഞ ദിവസം പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥിയും നടനുമായ രമേഷ് പിഷാരടിക്കെതിരെ രംഗത്തെത്തിയിരുന്നു.
രമേഷ് പിഷാരടിക്ക് തിരഞ്ഞെടുപ്പില് മത്സരിക്കാൻ എന്ത് യോഗ്യതയാണെന്നായിരുന്നു ആക്ഷേപം. എന്നാല് ഇത്തരം ആക്ഷേപങ്ങളോട് പിഷാരടി പ്രതികരിക്കാൻ തയ്യാറായിരുന്നില്ല. നിലപാട് ഇല്ലാത്ത ആളാണ് അഖിലെന്നും പലപ്പോഴും തൻ്റെ നിലപാടുകള് തിരുത്തുന്ന അഖിലിന് മറുപടി കൊടുക്കാൻ താൻ ഇല്ലെന്നുമായിരുന്നു അഖിലിൻ്റെ ആക്ഷേപം സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തോട് പിഷാരടി പറഞ്ഞത്.
അഖിലിൻ്റെ സോഷ്യല് മീഡിയ പോസ്റ്റുകള് താഴേയും ഇതേ കമൻ്റുകളാണ് പലരും കുറിക്കുന്നത്. താൻ മുൻപ് മാങ്ങ വിറ്റതിനെ കുറിച്ചും കൃഷി ചെയ്തതിനെ കുറിച്ചുമെല്ലാം അഖില് ഒരു കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. തൻ്റെ രാഷ്ട്രീയം അനുഭവങ്ങളുടേതാണ് എന്നാണ് പോസ്റ്റില് അഖില് പറയുന്നത്. ഇതിന് താഴെയാണ് നിലപാടില്ലാത്ത ആളാണ് അഖില് എന്ന് പലരും പരിഹാസം ചൊരിഞ്ഞത്.
അഖിലിൻ്റെ കുറിപ്പ് ഇങ്ങനെ-' തമിഴ് നാട്ടില് പോയി അവിടുത്തെ മാങ്ങ കൊണ്ട് വന്ന് റോഡിലിട്ട് വില്ക്കാനും എനിക്കറിയാം. എന്റെ മണ്ണില് കൃഷി ചെയ്യാനും എനിക്കറിയാം. ഇനി മണ്ണില്ലെങ്കില് വീടിന്റെ ടെറസില് ആയാലും മതി.. എന്ത് കൊണ്ട് കർഷകരെ എനിക്ക് മനസ്സിലാകും എന്നത് സ്വന്തമായി കൃഷി ചെയ്തവൻ ആയത് കൊണ്ടാണ്. എന്റെ കൃഷിയോടുള്ള ഇഷ്ടം കണ്ട് ജോജു ജോർജ് അന്ന് പങ്ക് വെച്ച ഫേസ്ബുക് പോസ്റ്റ് നിങ്ങള്ക്ക് സമർപ്പിക്കുന്നു.
കരിംകൊഴികള്ക്ക് കേരളത്തില് ഡിമാൻഡ് വരുന്നതിനു മുൻപ് തന്നെ അതിന്റെ സാധ്യത പഠിച്ചു 10 വർഷം മുൻപ് 120 ഓളം കോഴികളെ ഞാൻ വളർത്തി..ടെറസില് 150 ഓളം ഗ്രോ ബാഗുകളില് കൃഷി ചെയ്തു വീട്ടിലേക്കുള്ള പച്ചക്കറികള് ഉണ്ടാക്കി.എന്റെ രാഷ്ട്രീയം അനുഭവങ്ങളുടെ ആണ്.. Real education starts after leaving from all the universities..Swami Vivekanandhan
അറിവുകള് സമ്മാനിച്ച അനുഭവങ്ങള് എന്ന പാഠ പുസ്തകങ്ങള് ആണ്.. ഗുരുനാഥൻ പ്രകൃതിയും', എന്നാണ് പോസ്റ്റ്.
അതേസമയം പറയുന്നതും ചെയ്യുന്നതും തമ്മില് യാതൊരു ബന്ധവുമില്ലാത്ത ആളാണ് അഖില് എന്നാണ് പലരുടേയും വിമർശനം. നിലാപട് ഇല്ലാത്തത് കൊണ്ടാണ് അഖിലിനെതിരെ പരിഹാസങ്ങള് ഉയരുന്നതെന്നും ചില കുറിച്ചു. സീറ്റ് കിട്ടാതായപ്പോള് സ്വന്തം ലാഭത്തിന് വേണ്ടി മറുകണ്ടം ചാടിയ ആളാണെന്ന കുറ്റപ്പെടുത്തലുകളും ചിലർ കുറിക്കുന്നുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR