ഇറാനെ 5 ദിവസത്തേക്ക് ആക്രമിക്കില്ലെന്ന് ട്രംപ്..പിൻമാറ്റം മുന്നറിയിപ്പിനെ തുടര്ന്നെന്ന് ഇറാൻ
Newyork , 23 മാര്ച്ച് (H.S.) ആക്രമങ്ങളില് നിന്നുള്ള യുഎസ് പിൻമാറ്റത്തില് പ്രതികരിച്ച് ഇറാൻ. തങ്ങളുടെ ശക്തമായ മുന്നറിയിപ്പിനെ തുടർന്നാണ് ഡൊണാള്ഡ് ട്രംപിൻ്റെ ഇപ്പോഴത്തെ പ്രഖ്യാപനമെന്ന് ഇറാൻ പ്രതികരിച്ചു. ഇറാനുമായി ചർച്ച നടക്കുകയാണെന്നും അഞ്ച് ദിവസ
Donald Trump


Newyork , 23 മാര്ച്ച് (H.S.)

ആക്രമങ്ങളില് നിന്നുള്ള യുഎസ് പിൻമാറ്റത്തില് പ്രതികരിച്ച് ഇറാൻ. തങ്ങളുടെ ശക്തമായ മുന്നറിയിപ്പിനെ തുടർന്നാണ് ഡൊണാള്ഡ് ട്രംപിൻ്റെ ഇപ്പോഴത്തെ പ്രഖ്യാപനമെന്ന് ഇറാൻ പ്രതികരിച്ചു.

ഇറാനുമായി ചർച്ച നടക്കുകയാണെന്നും അഞ്ച് ദിവസത്തേക്ക് ഇറാൻ്റെ വൈദ്യുത കേന്ദ്രങ്ങള് ആക്രമിക്കില്ലെന്നും ട്രംപ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇറാൻ്റെ പ്രതികരണം.

ട്രൂത്ത് സോഷ്യലിലൂടെയാണ് താല്ക്കാലിക പിൻമാറ്റത്തെ കുറിച്ച് ട്രംപ് പ്രഖ്യാപിച്ചത്. കഴിഞ്ഞ രണ്ട് ദിവസമായി മധ്യേഷ്യയിലെ ശത്രുത പൂർണ്ണമായും പരിഹരിക്കുന്നത് സംബന്ധിച്ച് അമേരിക്കയും ഇറാനും മികച്ച നിലയില് ചർച്ച നടത്തിയെന്ന് സന്തോഷപൂർവ്വം അറിയിക്കുന്നു. ഈ ആഴത്തിലുള്ള, വിശദമായ, ക്രിയാത്മകമായ ചർച്ചകളുടെ സ്വഭാവം കണക്കിലെടുത്ത്, അഞ്ച് ദിവസത്തേക്ക് ഇറാനിയൻ ഊർജ്ജ പ്ലാൻ്റുകള്ക്കും അടിസ്ഥാന സൗകര്യങ്ങള്ക്കും നേരെയുള്ള സൈനികാക്രമണങ്ങള് മാറ്റിവെക്കാൻ യുദ്ധവകുപ്പിന് നിർദ്ദേശം നല്കിയിട്ടുണ്ട്', ട്രംപ് പോസ്റ്റില് പറഞ്ഞു.

തൊട്ട് പിന്നാലെയാണ് കാബൂളിലെ ഇറാനിയൻ എംബസി ശക്തമായ മറുപടിയുമായി രംഗത്തെത്തിയ്. ഇത് യുഎസിൻ്റെ പിന്മാറ്റമാണെന്ന് അവർ പറഞ്ഞു. ഇറാൻ്റെ ശക്തമായ മുന്നറിയിപ്പിന് ശേഷമാണ് ട്രംപിൻ്റെ പിന്മാറ്റം. ഇറാൻ്റെ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങള്ക്ക് നേരെ യുഎസ് ആക്രമണം നടത്തിയാല് മേഖലയിലെ മുഴുവൻ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങള്ക്ക് നേരേയും തങ്ങള് ആക്രമണം നടത്തുമെന്ന മുന്നറിയിപ്പ് നല്കിയതിന് ശേഷം ആക്രമണം മാറ്റിവെക്കാൻ താൻ ഉത്തരവിട്ടുവെന്നാണ് ട്രംപ് സമ്മതിച്ചിരിക്കുന്നത്, എംബസി കുറിച്ചു.

ഒരു ദിവസം മുമ്പ് ട്രംപ് ഇറാനു ശക്തമായ മുന്നറിയിപ്പ് നല്കിയിരുന്നു. ഹോർമുസ് കടലിടുക്ക് 48 മണിക്കൂറിനുള്ളില് പൂർണ്ണമായി തുറന്നില്ലെങ്കില് ഇറാൻ്റെ പവർ പ്ലാൻ്റുകളെ ആക്രമിച്ചു നശിപ്പിക്കുമെന്നായിരുന്നു ഭീഷണി. ട്രംപിൻ്റെ അന്ത്യശാസനത്തിനോട് ഇറാൻ രൂക്ഷമായാണ് പ്രതികരിച്ചത്. ഏതൊരു ആക്രമണവും മേഖലയിലുടനീളം തിരിച്ചടിക്ക് വഴിവെക്കുമെന്ന് അവർ മുന്നറിയിപ്പ് നല്കി. തെഹ്റാനെ ലക്ഷ്യം വെച്ചാല് പ്രധാന ഊർജകേന്ദ്രങ്ങള് പരിഹരിക്കാനാവാത്തവിധം നശിപ്പിക്കും എന്നായിരുന്നു ഇറാനിയൻ പാർലമെൻ്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫ് വ്യക്തമാക്കിയത്. യുഎസ് സൈനിക താവളങ്ങളുള്ള രാജ്യങ്ങളിലെ ഊർജ്ജ കേന്ദ്രങ്ങള് തങ്ങള് ആക്രമിക്കുമെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സും (IRGC) മുന്നറിയിപ്പ് നല്കി.

തകർന്ന പവർ പ്ലാൻ്റുകള് പുനർനിർമ്മിക്കുന്നത് വരെ ഹോർമുസ് കടലിടുക്ക് അടച്ചിടുമെന്നും തെഹ്റാൻ ഭീഷണി മുഴക്കിയിരുന്നു. ആഗോള ഊർജ്ജ ഇടനാഴിയായ ഈ കടലിടുക്ക്. അതുകൊണ്ട് തന്നെ ഇത് അടച്ചിടാനുള്ള തീരുമാനം വലിയ പ്രത്യാഘാതങ്ങള് ഉണ്ടാക്കും. ഈ സാഹചര്യത്തില് കൂടിയാണ് ട്രംപിൻ്റേയും യുഎസിൻ്റേയും പിൻമാറ്റം.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News