മഞ്ചേശ്വരം മണ്ഡലം യുഡിഎഫ് സ്ഥാനാർഥി എകെഎം അഷ്റഫിൻ്റെ നാമനിർദേശ പത്രികയോടൊപ്പം കെട്ടിവെക്കാനുള്ള തുക തൽകിയത് ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ്റെ മാതാവ് ഷീല.
Kasaragod , 23 മാര്ച്ച് (H.S.) മഞ്ചേശ്വരം മണ്ഡലം യുഡിഎഫ് സ്ഥാനാർഥി എകെഎം അഷ്റഫിൻ്റെ നാമനിർദേശ പത്രികയോടൊപ്പം കെട്ടിവെക്കാനുള്ള തുക തൽകിയത് ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ്റെ മാതാവ് ഷീല. പത്രിക സമർപ്പണത്തിന് മുന്നോടിയായി അഷ്റഫ് പാണക്കാട് എത്തിയി
Assembly election


Kasaragod , 23 മാര്ച്ച് (H.S.)

മഞ്ചേശ്വരം മണ്ഡലം യുഡിഎഫ് സ്ഥാനാർഥി എകെഎം അഷ്റഫിൻ്റെ നാമനിർദേശ പത്രികയോടൊപ്പം കെട്ടിവെക്കാനുള്ള തുക തൽകിയത് ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ്റെ മാതാവ് ഷീല. പത്രിക സമർപ്പണത്തിന് മുന്നോടിയായി അഷ്റഫ് പാണക്കാട് എത്തിയിരുന്നു. തിരികെയുളള യാത്രക്കിടെയാണ് കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിലെത്തി അർജുൻ്റെ മാതാവിനെ കണ്ടത്. ഇതിനിടെയാണ് ഷീല പത്രികയോടൊപ്പം കെട്ടിവെക്കാനുള്ള തുക നൽകിയത്.

കർണാടക ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്താനുള്ള ദൗത്യത്തിന് നേതൃത്വം നൽകിയത് എകെഎം അഷ്റഫായിരുന്നു. പത്രിക സമർപ്പണത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസം വിവിധ മത ആരാധനാലയങ്ങളും മത പുരോഹിതരെയും എകെഎം അഷ്റഫ് കണ്ടു. കുമ്പോൽ സയ്യിദ് ഉമ്മർ കുഞ്ഞിക്കോയ തങ്ങളെയും കണ്ട് അനുഗ്രഹം തേടി. ആയിരകണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെ നേതാക്കൾക്ക് ഒപ്പമെത്തിയാണ് എകെഎം അഷ്റഫ് ഉപവരാധികാരിയായ മഞ്ചേശ്വരം തഹസിൽദാർക്ക് മുമ്പാകെ നാമനിർദേശ പത്രിക നൽകിയത്.

രാവിലെ പതിനൊന്നോടെയായിരുന്നു പത്രിക സമർപ്പിച്ചത്. രാവിലെ ഉപ്പള സിഎച്ച് സൗധത്തിൽ പ്രവർത്തകരെ കണ്ട് ശേഷം പ്രകടനമായി എത്തിയായിരുന്നു പത്രിക നൽകിയത്. യുഡിഎഫ് നിയോജക മണ്ഡലം ചെയർമാർ അസീസ് മെരിക്കെ, കൺവീനർ മഞ്ചുനാഥ ആൾവ,ടി.എ മൂസ, ജെ.സോമശേഖര, ലക്ഷ്മൺ പ്രഭു, എ.കെ ആരിഫ്, സൈഫുള്ള തങ്ങൾ തുടങ്ങിയ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പത്രിക സമർപ്പണം.

എകെഎം അഷ്റഫിന് അപരന്മാർ

തെരഞ്ഞെടുപ്പ് കാലത്ത് വോട്ട് പിടിക്കാൻ സാധാരണ അപരന്മാർ സജീവമാകാറുണ്ട്. ഇത്തവണയും അതിന് മാറ്റമൊന്നുമില്ല. യുഡിഎഫ് സ്ഥാനാർഥി എകെഎം അഷറഫിന് നിലവൽ രണ്ടു അപരന്മാർ ഉണ്ട്. സ്വതന്ത്രന്മാരായ ധർമ്മത്തടുക്ക സ്വദേശി മുഹമ്മദ് അഷ്റഫ്, കീഴൂർ സ്വദേശി മുഹമ്മദ് അഷ്റഫ് കെ എ എന്നിവരാണ് അവർ.

കെ എം അഷ്റഫ് എസ്ഡിപിഐ സ്ഥാനാർഥിയായും ധർമ്മത്തടുക്ക സ്വദേശി മുഹമ്മദ് അഷ്റഫ് സ്വതന്ത്രനുമായാണ് മത്സരിക്കുന്നത്. കീഴൂർ സ്വദേശി മുഹമ്മദ് അഷ്റഫ് കെഎയും സ്വതന്ത്ര സ്ഥാനാർഥിയാണ്. ചെറിയ വോട്ടുകളുടെ വ്യത്യാസത്തിൽ ഫലം മാറി മറിയുന്ന മണ്ഡലങ്ങളിൽ അപരന്മാര് പിടിക്കുന്ന വോട്ട് സ്ഥാനാര്ത്ഥിയുടെ തോൽവിക്ക് കാരണമാകാറുണ്ട്.

അതുകൊണ്ടുതന്നെ ഏറെ കരുതലോടെയാണ് മുന്നണികൾ അപര ഭീഷണിയെ നേരിടുന്നത്. വോട്ടിങ് മെഷീനിൽ സ്ഥാനാർഥിയുടെ പേരിനൊപ്പം ഫോട്ടോയും ചിഹ്നവും ഉണ്ടെങ്കിലും പേരിൻ്റെ സാമ്യം വോട്ടർമാരെ ആശയക്കുഴപ്പത്തിലാക്കുമെന്ന പേടി രാഷ്ട്രീയ പാർട്ടിക്കുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇത്തരത്തിൽ പേരിൻ്റെ സാമ്യം വോട്ടർമാരെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News