കടകംപള്ളി സുരേന്ദ്രൻ നൽകിയ മാനനഷ്ട കേസ്, വി ഡി സതീശൻ തുടർച്ചയായി കോടതിയിൽ ഹാജരാകുന്നില്ലെന്ന് ആക്ഷേപം
Kerala, 23 മാര്ച്ച് (H.S.) പ്രതിപക്ഷ നേതാവിനെതിരെ കടകംപള്ളി സുരേന്ദ്രൻ ഫയൽ ചെയ്ത മാനനഷ്ട കേസ് തെളിവ് ഹാജരാക്കാനോ വാദിക്കാനോ പ്രതിപക്ഷ നേതാവിന്റെ അഭിഭാഷകൻ തയ്യാറാകുന്നില്ല. ശബരിമല സ്വർണ്ണ വിവാദം സംബന്ധിച്ച് കടകംപള്ളി സുരേന്ദ്രൻ പ്രതിപക്ഷ നേതാവിനെത
Kadakampally Surendran


Kerala, 23 മാര്ച്ച് (H.S.)

പ്രതിപക്ഷ നേതാവിനെതിരെ കടകംപള്ളി സുരേന്ദ്രൻ ഫയൽ ചെയ്ത മാനനഷ്ട കേസ് തെളിവ് ഹാജരാക്കാനോ വാദിക്കാനോ പ്രതിപക്ഷ നേതാവിന്റെ അഭിഭാഷകൻ തയ്യാറാകുന്നില്ല.

ശബരിമല സ്വർണ്ണ വിവാദം സംബന്ധിച്ച് കടകംപള്ളി സുരേന്ദ്രൻ പ്രതിപക്ഷ നേതാവിനെതിരെ ഫയൽ ചെയ്ത മാനനഷ്ട കേസ് വാദി ഭാഗം അഭിഭാഷകൻ 2026 ജനുവരി 5-ാം തീയതി തന്റെ ഭാഗം വാദം പൂർത്തിയാക്കി. തുടർന്ന് എതിർ ഭാഗം വാദം പറയേണ്ട പ്രതിപക്ഷ നേതാവിന്റെ അഭിഭാഷകൻ തന്റെ ഭാഗം പൂർണ്ണമായി വാദം പറയാനോ തെളിവ് ഹാജരാക്കാനോ ഇതുവരെ തയ്യാറായിട്ടില്ല. പ്രതിപക്ഷ നേതാവിന്റെ വാദം കേൾക്കാൻ വേണ്ടി മാത്രം ജനുവരി മാസം 15-ാം തീയതി മുതൽ ഇന്നുവരെ 12 പ്രാവശ്യം കേസ് വിചാരണയ്ക്ക് എടുത്തു. എന്നാൽ പ്രതിഭാഗത്ത് നിന്നും ഓരോ പ്രാവശ്യം ഓരോ കാരണങ്ങൾ പറഞ്ഞ് കേസ് നീട്ടുകയാണ്. ഇതിൽ 17/01/2026 തീയതിയിൽ പ്രതി ഭാഗം അഭിഭാഷകൻ സുഖമില്ല എന്ന കാരണത്താലും 6/02/2026 തീയതിയിൽ കാലിന് പരിക്ക് പറ്റി എന്ന കാരണം പറഞ്ഞും മറ്റ് പല ദിവസങ്ങളിലും സർക്കാരിൽ നിന്ന് ചില രേഖകൾ കിട്ടാനുണ്ടെന്ന് പറഞ്ഞും ബോധപൂർവ്വം കേസ് മാറ്റിവയ്ക്കുകയാണ്. ഇന്ന് തനിക്ക് വേറെ കോടതിയിൽ കേസ് ഉണ്ടെന്ന് പറഞ്ഞാണ് കോടതിയോട് കേസ് മാറ്റാൻ ആവശ്യപ്പെട്ടത്. സർക്കാരിൽ നിന്ന് കിട്ടാനുണ്ടെന്ന് പറഞ്ഞ ഒരു രേഖയും ഇതുവരെ കോടതിയിൽ ഹാജരാക്കിയിട്ടില്ല. ഏത് വിധേനയും തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ കേസ്സിൽ തനിക്ക് എതിരെ ഉത്തരവ് വരുമോ എന്ന ആശങ്കയായിരിക്കണം ഇപ്രകാരം പ്രതി ഭാഗം കേസ് നീട്ടികൊണ്ട് പോകുന്നതിന് പിന്നിലുള്ള ഉദ്ദേശം. ഇന്ന് വീണ്ടും സമയം നീട്ടാൻ ആവശ്യപ്പെട്ടെങ്കിലും ഇനി സമയം നീട്ടി തരാൻ കഴിയില്ല എന്ന കർശന നിർദേശം നൽകി കേസ് മറ്റനാളത്തേക്ക് മാറ്റി.

ശബരിമല സ്വർണ്ണകൊള്ള വിവാദത്തെ തുടർന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ദേവസ്വം ബോർഡ് മന്ത്രി കൂടിയായ കടകംപള്ളി സുരേന്ദ്രനെതിരെ ആക്ഷേപം ഉന്നയിച്ചത്. സ്വർണ്ണം മോഷണം പോയതിൽ കടകംപള്ളിക്കും പങ്കുണ്ടെന്ന് തരത്തിലായിരുന്നു ആക്ഷേപം. ഇതിനെതിരെയാണ് കടകംപള്ളി സുരേന്ദ്രൻ കോടതിയെ സമീപിച്ചത്

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News