Enter your Email Address to subscribe to our newsletters

New delhi, 24 മാര്‍ച്ച് (H.S.)
ന്യൂഡല്‍ഹി: മുസ്ലിം പള്ളികളില്‍ സ്ത്രീകള്ക്ക് പ്രവേശനം നിര്‍ബന്ധമാരുതെന്ന് മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്. സുപ്രീം കോടതിയോടാണ് ബോര്‍ഡ് ഇത്തരമൊരു അഭ്യര്‍ത്ഥ മുന്നോട്ടുവച്ചിരിക്കുന്നത്. പള്ളികളില്‍ മുസ്ലിം സ്ത്രീകളെ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച തീരുമാനം എടുക്കേണ്ടത് പള്ളി കമ്മിറ്റികളാണെന്നും ബോര്‍ഡ് വ്യക്തമാക്കി. ശബരിമല യുവതീപ്രവേശന കേസ് പരിഗണിക്കുന്ന സുപ്രീം കോടതിയുടെ ഒന്‍പത് അംഗ ഭരണഘടന ബെഞ്ചിന്റെ പരിഗണനയ്ക്കായി എഴുതി നല്‍കിയ വാദത്തിലാണ് മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് ഇക്കാര്യം വ്യക്തമാക്കിയത്.
മുസ്ലിം പള്ളികളില്‍ സ്ത്രീകള്ക്ക് പ്രവേശനം നിര്‍ബന്ധമാക്കുന്ന വിധി കോടതി പുറപ്പെടുവിച്ചാല്‍ അത് അത് ഭരണഘടനയുടെ 26-ാം അനുച്ഛേദ പ്രകാരം ലഭിക്കുന്ന സംരക്ഷണങ്ങളെ അവഹേളിക്കുന്നതിനു തുല്യം ആയിരിക്കുമെന്ന് മുസ്ലിം പേഴ്സണല്‍ ബോര്‍ഡ് വ്യക്തമാക്കി. സ്ത്രീപ്രവേശനം സംബന്ധിച്ച നിലപാട് എടുക്കാന്‍ ഭരണഘടനയുടെ 26 (ബി) (ഡി) പ്രകാരം പള്ളി കമ്മിറ്റികള്‍ക്കാണ് അധികാരം. രാജ്യത്തെ എല്ലാ പള്ളികളിലും സ്ത്രീകള്‍ക്ക് വിലക്കില്ലെന്നും മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് സുപ്രീം കോടതിയെ അറിയിച്ചു.
ഖുറാനോ ഹദീസിലോ പള്ളികളില്‍ സ്ത്രീകള്‍ക്ക് പ്രവേശന വിലക്ക് വേണമെന്ന് പറഞ്ഞിട്ടില്ല എന്നാണ് മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് എഴുതി നല്‍കിയ വാദത്തില്‍ വിശദീകരിച്ചിരിക്കുന്നത്. പ്രവാചകന്റെ കാലത്ത് മദീനയിലെ പള്ളിയില്‍ സ്ത്രീകള്‍ പ്രാര്‍ഥനയില്‍ പങ്കെടുത്തിരുന്നു. ഇന്ത്യയില്‍ പല മുസ്ലിം പള്ളികളും സ്ത്രീകളെ പ്രവേശിപ്പിക്കുന്നുണ്ട്. ചില പള്ളികളില്‍ സ്ത്രീകള്‍ക്ക് പ്രാര്‍ഥനയ്ക്ക് പ്രത്യേക സ്ഥലം അനുവദിച്ചിട്ടുണ്ട്. അതിനാല്‍ മുസ്ലിംസ്ത്രീകളോട് വിവേചനം ഉണ്ടെന്ന് പറയാനാകില്ലെന്നും ബോര്‍ഡ് സുപ്രീം കോടതിയെ അറിയിച്ചു. പള്ളികളില്‍ സ്ത്രീകളെ സ്വാഗതം ചെയ്യുന്നുവെന്നും ബോര്‍ഡ് വ്യക്തമാക്കി.
ഒരു പ്രത്യേക ആരാധനാലയത്തിലേക്കുള്ള പ്രവേശന നിയന്ത്രണവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തീരുമാനമെടുക്കേണ്ടത് ആ ആരാധനാലയവും ആയി ബന്ധപെട്ടവരാണ്. സര്‍ക്കാരുകളോ കോടതികളോ ഈ വിഷയത്തില്‍ ഇടപെടരുതെന്നും മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് സുപ്രീം കോടതിയില്‍ എഴുതി നല്‍കിയ വാദത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
---------------
Hindusthan Samachar / Sreejith S