കേന്ദ്രം സാമ്പത്തികമായി പിടിമുറിക്കിയപ്പോള് ജനങ്ങള് നല്കിയ പിന്തുണയിലും കരുത്തിലുമാണ് ഈ സര്ക്കാര് മുന്നോട്ട് പോയത്: എ.വിജയരാഘവന്
Thiruvanathapuram, 24 മാര്‍ച്ച് (H.S.) ആര്യനാട്: കേന്ദ്രം എല്ലാത്തരത്തിലും സാമ്പത്തികമായി പിടിമുറിക്കിയപ്പോള്‍ കേരളത്തിലെ ജനങ്ങള്‍ നല്‍കിയ ആത്മവിശ്വാസത്തിലും പിന്തുണയിലും കരുത്തിലുമാണ് ഈ സര്‍ക്കാര്‍ മുന്നോട്ട് പോയതെന്ന് സി.പി.ഐ (എം) പോളിറ്റ് ബ
vijayaragavan


Thiruvanathapuram, 24 മാര്‍ച്ച് (H.S.)

ആര്യനാട്: കേന്ദ്രം എല്ലാത്തരത്തിലും സാമ്പത്തികമായി പിടിമുറിക്കിയപ്പോള്‍ കേരളത്തിലെ ജനങ്ങള്‍ നല്‍കിയ ആത്മവിശ്വാസത്തിലും പിന്തുണയിലും കരുത്തിലുമാണ് ഈ സര്‍ക്കാര്‍ മുന്നോട്ട് പോയതെന്ന് സി.പി.ഐ (എം) പോളിറ്റ് ബ്യൂറോ അംഗം സഖാവ് എ.വിജയരാഘവന്‍. ആര്യനാട് വി.കെ ആഡിറ്റോറിയത്തില്‍ നടന്ന എല്‍.ഡി.എഫ് അരുവിക്കര മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അരുവിക്കരയില്‍ ജി.സ്റ്റീഫന്‍ ജനവിധി തേടുന്നത് വികസനത്തിലൂടെയുള്ള മാറ്റത്തിന്റെ കരുത്തിലാണെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു. എല്‍.ഡി.എഫ് അരുവിക്കര മണ്ഡലം കമ്മിറ്റി പുറത്തിറക്കിയ വികസരേഖ കെ.എസ്.കെ.റ്റി.യു സംസ്ഥാന പ്രസിഡന്റ് ആനാവൂര്‍ നാഗപ്പന്‍ കോണ്‍ഗ്രസ് എസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഉഴമലയ്ക്കല്‍ വേണുഗോപാലിന് നല്‍കി പ്രകാശനം ചെയ്തു. മണ്ഡലത്തില്‍ നടത്തിയ 1200 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളുടെ നേര്‍ക്കാഴ്ചയാണ് വികസനരേഖ.18 മേഖലാകമ്മിറ്റികളില്‍ നിന്നായി ആയിരക്കണക്കിന് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ പങ്കെടുത്തു. സി.പി.ഐ (എം) ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.എസ്.സുനിൽകുമാർ , കേരളാ കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് സഹായദാസ്, ISJD ജില്ലാ പ്രസിഡന്റ് അഡ്വ: ഫിറോസ് ലാൽ, RJD ജില്ലാ പ്രസിഡന്റ് മലയിൻകീഴ് ചന്ദ്രൻ, NCP SP ജില്ലാ പ്രസിഡന്റ് ഇടകുന്നിൽ മുരളി, കോൺഗ്രസ്സ് എസ് സംസ്ഥാന ജന: സെക്രട്ടറി ഉഴമലയ്ക്കൽ വേണുഗോപാൽ, കേരള കോൺഗ്രസ് ബി നോതാവ് പൂജപ്പുര രാധാകൃഷ്ണൻ, INL ജില്ലാ പ്രസിഡന്റ് എസ്.എം. ബഷീർ, കേരളാ കോൺ.സ്കറിയ വിഭാഗം ജില്ലാ പ്രസിഡന്റ് തമ്പാനൂർ രാജീവ് തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.

---------------

Hindusthan Samachar / Sreejith S


Latest News