ജോലി ജിമ്മിലും ബ്യൂട്ടിസലൂണിലും; വിൽപ്പന ഹാഷിഷ് ഓയിൽ, യുവതി പിടിയിൽ
Kochi, 24 മാര്‍ച്ച് (H.S.) ജോലി ജിമ്മിലും ബ‍്യൂട്ടിസലൂണിലും; വിൽപ്പന ഹാഷിഷ് ഓ‍യിൽ, യുവതി പിടിയിൽ തൃശ്ശൂർ: ജിംനേഷ‍്യത്തിന്‍റെയും ബ‍്യൂട്ടി സലൂണിന്‍റെയും മറവിൽ ലഹരി വിൽപ്പന നടത്തിവരുകയായിരുന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പെരിങ്ങോട്ടുകര താന്
arrest


Kochi, 24 മാര്‍ച്ച് (H.S.)

ജോലി ജിമ്മിലും ബ‍്യൂട്ടിസലൂണിലും; വിൽപ്പന ഹാഷിഷ് ഓ‍യിൽ, യുവതി പിടിയിൽ

തൃശ്ശൂർ: ജിംനേഷ‍്യത്തിന്‍റെയും ബ‍്യൂട്ടി സലൂണിന്‍റെയും മറവിൽ ലഹരി വിൽപ്പന നടത്തിവരുകയായിരുന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പെരിങ്ങോട്ടുകര താന്ന‍്യം സ്വദേശി ചിറയത്ത് വീട്ടിൽ ശ്രീലക്ഷ്മിയെയാണ് (30) തൃശൂർ റൂറൽ പൊലീസ് പിടികൂടിയത്. തൃശൂരിലെ തൃപ്രയാറിലുള്ള ജിംനേഷ‍്യത്തിലെ ജോലിക്കാരിയായിരുന്നുഇവർ.രണ്ടേക്കാൽ‌ കിലോ ഹാഷിഷ് ഓയിലും 90,500 രൂപയും യുവതിയുടെ കൈവശം നിന്നും പിടിച്ചെടുത്തു. ലഹരിമരുന്ന് എത്തിച്ചു നൽകിയവരെ പറ്റി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.കൂടുതൽ പേർക്ക് ഇതിൽ പങ്കുണ്ടോയെന്നത് അടക്കമുള്ള കാര‍്യങ്ങൾ അന്വേഷിച്ചു വരുകയാണ്. കരയാമുട്ടം സൊസൈറ്റിക്ക് സമീപത്തുള്ള വാടക വീട്ടിൽ വിശ്വസ്തരായ ആളുകൾക്ക് മാത്രമാണ് ലഹരി വിറ്റിരുന്നത്. ഹാഷിഷ് ഓ‍യിൽ വിൽക്കാൻ ഉപയോഗിക്കുന്ന 50 ഓളം പ്ലാസ്റ്റിക് ബോട്ടിലുകളും കണ്ടെടുത്തിട്ടുണ്ട്.

ജോലി ജിമ്മിലും ബ‍്യൂട്ടിസലൂണിലും; വിൽപ്പന ഹാഷിഷ് ഓ‍യിൽ, യുവതി പിടിയിൽ തൃശ്ശൂർ: ജിംനേഷ‍്യത്തിന്‍റെയും ബ‍്യൂട്ടി സലൂണിന്‍റെയും മറവിൽ ലഹരി വിൽപ്പന നടത്തിവരുകയായിരുന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പെരിങ്ങോട്ടുകര താന്ന‍്യം സ്വദേശി ചിറയത്ത് വീട്ടിൽ ശ്രീലക്ഷ്മിയെയാണ് (30) തൃശൂർ റൂറൽ പൊലീസ് പിടികൂടിയത്. തൃശൂരിലെ തൃപ്രയാറിലുള്ള ജിംനേഷ‍്യത്തിലെ ജോലിക്കാരിയായിരുന്നുഇവർ.രണ്ടേക്കാൽ‌ കിലോ ഹാഷിഷ് ഓയിലും 90,500 രൂപയും യുവതിയുടെ കൈവശം നിന്നും പിടിച്ചെടുത്തു. ലഹരിമരുന്ന് എത്തിച്ചു നൽകിയവരെ പറ്റി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.കൂടുതൽ പേർക്ക് ഇതിൽ പങ്കുണ്ടോയെന്നത് അടക്കമുള്ള കാര‍്യങ്ങൾ അന്വേഷിച്ചു വരുകയാണ്. കരയാമുട്ടം സൊസൈറ്റിക്ക് സമീപത്തുള്ള വാടക വീട്ടിൽ വിശ്വസ്തരായ ആളുകൾക്ക് മാത്രമാണ് ലഹരി വിറ്റിരുന്നത്. ഹാഷിഷ് ഓ‍യിൽ വിൽക്കാൻ ഉപയോഗിക്കുന്ന 50 ഓളം പ്ലാസ്റ്റിക് ബോട്ടിലുകളും കണ്ടെടുത്തിട്ടുണ്ട്.

---------------

Hindusthan Samachar / Sreejith S


Latest News