Enter your Email Address to subscribe to our newsletters

Thiruvanathapuram, 24 മാര്‍ച്ച് (H.S.)
തിരുവനന്തപുരം: നേമം റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് ആദ്യഘട്ടത്തിലെ നിര്‍മാണം പുരോഗമിക്കുന്നു. ട്രെയിന്‍ അറ്റകുറ്റപ്പണിക്കു വേണ്ടïരണ്ട് പിറ്റ്‌ലൈനുകള്‍, അറ്റകുറ്റപ്പണി കഴിഞ്ഞ ട്രെയിനുകള്‍ നിര്‍ത്താനാവശ്യമായ മൂന്ന് സ്‌റ്റേബിളിങ് ലൈനുകള്‍ തകരാറിലായ കോച്ചുകള്‍ നന്നാക്കാനുള്ള രണ്ട് സിക്ക് ലൈന്‍ ഷെഡ്, പുതിയ സ്‌റ്റേഷന്‍ കെട്ടിടം, അടിപ്പാത, മേല്‍പ്പാലം തുടങ്ങിയവയാണു ടെര്‍മിനലിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ നിര്‍മ്മാണം പുരോഗമിക്കുന്നത്. നിലവില്‍ രണ്ട് പ്ലാറ്റ്‌ഫോമുകളുള്ള ഇവിടെ രണ്ട്ïപ്ലാറ്റ്‌ഫോമുകള്‍ കൂടി പുതുതായി നിര്‍മിക്കും. പ്ലാറ്റ്‌ഫോമുകള്‍ക്കു മേല്‍ക്കൂരയുമുണ്ടാകും. എല്ലാ പ്ലാറ്റ്‌ഫോമുകളെയും ബന്ധിപ്പിച്ച് പുതിയ നടപ്പാലവും നിര്‍മിക്കും. 117 കോടി രൂപയാണു ഒന്നാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് റെയില്‍വേ അനുവദിച്ചിരിക്കുന്നത്.
ഒരുലക്ഷം സ്‌ക്വയര്‍ഫീറ്റില്‍ അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മ്മിക്കുന്ന പുതിയ സ്റ്റേഷന്‍ കെട്ടിടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളും അതിവേഗം പുരോഗമിക്കുകയാണ്. മൂന്ന് നിലയിലാണ് സ്റ്റേഷന്‍ കെട്ടിടം നിര്‍മ്മിക്കുന്നത്. മൂന്നാമത്തെ നിലയില്‍ യാത്രക്കാര്‍ക്ക് താമസിക്കാനായി എട്ടോളം എ സി നോണ്‍ എ സി റൂമുകള്‍ ഉണ്ടാകും. കെട്ടിടത്തില്‍ രണ്ട് എസ്‌കലേറ്ററുകളും, നാല് ലിഫ്റ്റുകളും ഉണ്ടായിരിക്കും. കൂടാതെ വാണിജ്യാവശ്യങ്ങള്‍ക്കുള്ള സ്ഥലവും ഫുഡ് കോര്‍ട്ടും ഉണ്ടാകും. കൂടാതെ സ്റ്റേഷന്‍ മന്ദിരത്തില്‍ നിന്ന് നാല് പ്‌ളാറ്റ്‌ഫോമിലേക്കും പ്രവേശിക്കാനായി സബ്‌വേയും നിര്‍മ്മിക്കുന്നുണ്ട്. തിരുവനന്തപുരം കന്യാകുമാരി ദേശീയപാതയില്‍ നിന്നും നേമം സ്‌റ്റേഷനിലേക്ക് രണ്ടുവരി റോഡ് നിര്‍മ്മിക്കാന്‍ സ്ഥലമേറ്റെടുക്കും.
പ്ലാറ്റ്‌ഫോം നിര്‍മാണത്തിന്റെ ഭാഗമായുള്ള ഷെല്‍ട്ടറുകളുടെ പണികളും പൂര്‍ത്തിയായി വരുന്നു. തിരുവനന്തപുരം മുതല്‍ കന്യാകുമാരി വരെയുള്ള രണ്ടാംപാതയുടെ നിര്‍മ്മാണവും പുരോഗമിക്കുകയാണ്. സെന്‍ട്രല്‍ മുതല്‍ സൗത്ത് വരെ മൂന്നാം പാതയും നിര്‍മ്മിക്കുന്നുണ്ട്. പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി ഭൂമി ഏറ്റെടുത്ത സമയത്തുതന്നെ മൂന്നാം പാതയ്ക്കുകൂടി ചേര്‍ത്താണു ഭൂമി എടുത്തത്.നേമം റെയില്‍വേ സ്‌റ്റേഷനു സമീപത്തുള്ള സ്റ്റുഡിയോ റോഡ് മേല്‍പ്പാലത്തിന്റെ പണി ഏറെക്കുറെ പൂര്‍ത്തിയായി.
പുതിയ സ്റ്റേഷന്‍ കെട്ടിടത്തിന്റെ പണി പൂര്‍ത്തിയായതിനു ശേഷം പഴയ കെട്ടിടം പൊളിച്ചുമാറ്റും. ഒന്നാംഘട്ടം ഡിസംബറില്‍ കമ്മീഷന്‍ ചെയ്യുമെന്ന് റെയില്‍ കമ്പനി എക്‌സിക്യൂട്ടിവ് എഞ്ചിനിയര്‍ അജിത്തും പ്രോജക്റ്റ് എഞ്ചിനിയര്‍ ജനാര്‍ദ്ദനനും പറഞ്ഞു.
ആദ്യ ഘട്ടത്തില്‍ മൂന്നാം പാതയുടെ സിവില്‍ ജോലികള്‍ പൂര്‍ത്തിയാക്കും. ട്രാക്ക് ഇടുന്നതു പിന്നീടായിരിക്കും. നേമം ടെര്‍മിനല്‍ യാഥാര്‍ഥ്യമാകുമ്പോള്‍ സെന്‍ട്രല്‍ സ്‌റ്റേഷനില്‍നിന്നും അടിയന്തരമായി വണ്ടികള്‍ക്കു നേമത്തേയ്ക്കുവന്നു പോകുന്നതിന് ഈ പാത ഉപയോഗിക്കും. രണ്ടാം ഘട്ടത്തില്‍ മൂന്ന് പിറ്റ് ലൈനുകളും ഏഴ് സ്‌റ്റേബളിംഗ് ലൈനുകളും നിര്‍മ്മിക്കാനാണ് റെയില്‍വേയുടെ പദ്ധതി. രണ്ടാം ഘട്ടത്തിന്റെ മാസ്റ്റര്‍ പ്‌ളാന്‍ അന്തിമ രൂപമായിക്കഴിഞ്ഞു. രണ്ടാം ഘട്ടം പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ തീവണ്ടികള്‍ ഓടിക്കാന്‍ കഴിയും. 500 കോടി രൂപയാണ് രണ്ടാം ഘട്ടത്തിന് ചെലവ് പ്രതീക്ഷിക്കുന്നത്.
---------------
Hindusthan Samachar / Sreejith S