Enter your Email Address to subscribe to our newsletters

Thiruvananthapuram, 25 മാര്ച്ച് (H.S.)
കണ്ടല സഹകരണ ബാങ്ക് ഐ ബി സതീഷും വഞ്ചിച്ചു എന്ന നിക്ഷേപകർ.സാമ്പത്തിക പ്രതിസന്ധിയിലായ കണ്ടല സർവ്വീസ് സഹകരണ ബാങ്കിന്റെ ഭരണം 2023 സെപ്റ്റംബർ 1 മുതൽ സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്. 2023 ആഗസ്റ്റ് 31 വരെ നിക്ഷേപകർക്ക് കൃത്യമായി പലിശ ലഭിച ലഭിച്ചിരുന്നു. ബാങ്ക് പ്രതിസന്ധിയിലായിട്ടും നിക്ഷേപകരുടെ ആവശ്യങ്ങൾ വിലയിരുത്തി മുന്തിയ പരിഗണന നൽകി നിക്ഷേപവും തിരിയെ ലഭിച്ചിരുന്നു. എന്നാൽ ഭരണസമിതി പിരിച്ചുവിട്ടശേഷം നിക്ഷേപകർക്ക് മുതലോ പലിശയോ ലഭിക്കുന്നില്ലെന്നാണ് പരാതി.
സമയബന്ധിതമായി നിക്ഷേപകരുടെ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന എം.എൽ.എ.യുടെ വാക്ക് പാഴായി. 03.07.2024 ന് സഹകരണവകുപ്പ് മന്ത്രിയുടെ ചേമ്പറിൽ എം.എൽ.എ. കൂടി പങ്കെടുത്തു കൂടിയ യോഗത്തിൽ തയ്യാറാക്കിയ പാക്കേജ് ഉടൻ നടപ്പാക്കും എന്ന് കാണിച്ച് മുഖ്യമന്ത്രി വകുപ്പ് മന്ത്രി, എം.എൽ.എ. എന്നിവരുടെ ഫോട്ടോ സഹിതം പ്രദർശിപ്പിച്ച ഫ്ളക്സ് ബോർഡ് നിക്ഷേപകരെ കബളിപ്പിക്കാനായിരുന്നു എന്നും നിക്ഷേപകർ ആരോപിച്ചു.
ഏറ്റവും ഒടുവിൽ മുൻ പ്രസിഡൻ്റ് നടത്തിയ പത്ര സമ്മേളനത്തിൽ ബാങ്കിനെ പ്രതിസന്ധിയിലാക്കിയത് ഐ.ബി. സതീഷ് എം.എൽ.എ. ഉൾപ്പെടെയുള്ള വരാണെന്നും നിക്ഷേപകർക്കു പണം തിരികെ കൊടുക്കാൻ നടപടി വേണമെന്നും ആവശ്യപ്പെട്ടിരുന്നു. നിക്ഷേപകർക്കു പണം തിരിയെ നൽകാനുള്ള നടപടികൾ അവസാന ലാപ്പിലായപ്പോഴാണ് ജയിലിൽ നിന്നു വന്ന പ്രസിഡൻ്റിൻ്റെ പ്രസ്താവനയെന്ന് ആക്ഷേപിച്ചു. ഇപ്പോൾ തെരഞ്ഞെടുപ്പു വിജ്ഞാപനം വന്നിട്ടും സതീഷിൻ്റെ അവസാന ലാപ്പും പാക്കേജും എങ്ങും കാണുന്നില്ല.
കടാശ്വാസത്തിൽ ബാങ്കിന് ലഭിക്കേണ്ടിയിരുന്ന പത്തുകോടിയിൽപരം രൂപയിൽ മുൻഭരണസമിതി ഹൈക്കോടതി വിധിയിലൂടെ നേടിയെടുത്ത 2.25 കോടി രൂപ ഇന്നേവരെയും കേരള ബാങ്കിൽ നിന്നും പിൻവലിച്ച് നിക്ഷേപകർക്ക് നൽകിയില്ല. കടാശ്വാസ ഇനത്തിലെ ബാക്കി തുക സർക്കാരിൽ നിന്നും വാങ്ങി എടുക്കാനോ കേരള ബാങ്ക് തടഞ്ഞുവച്ച 24 കോടി രൂപയുടെ ക്യാഷ് ക്രെഡിറ്റ് പുന:സ്ഥാപിക്കാനോ എം.എൽ.എ. സതീഷ് ഒന്നും ചെയ്തില്ല.
നിക്ഷേപകരുടെ വിശ്വസ്ത സ്ഥാപനമായിരുന്ന കണ്ടല ബാങ്കിനെ കേവലം വ്യക്തിവിരോധത്തിന്റെ പേരിൽ പ്രതിസന്ധിയിലാക്കി കപട വാഗ്ദാനങ്ങൾ നൽകി പതിനായിര ത്തിൽപരം വരുന്ന നിക്ഷേപകരെ വഞ്ചിച്ച ശേഷം വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടുന്ന ഐ.ബി. സതീഷിനെ സമ്മതിദായകർ ശരിയായി വിലയിരുത്തണം. വഞ്ചന തിരിച്ചറിയണമെന്നും നിക്ഷേപകരുടെ പ്രതിനിധി വി ജനാർദ്ദനൻ നായർ ആരോപിച്ചു
---------------
Hindusthan Samachar / CHANDHU CHANDRASEKHAR