നിയമസഭാ തെരഞ്ഞെടുപ്പ് : വ്യാജ വാർത്തപ്രചരിപ്പിക്കുന്ന സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ കർശന നടപടി
Thiruvananthapuram , 25 മാര്ച്ച് (H.S.) നിയമസഭാ തെരഞ്ഞെടുപ്പ് : വ്യാജ വാർത്തപ്രചരിപ്പിക്കുന്ന സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ കർശന നടപടി..നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയ വഴി തെറ്റായ വിവരങ്ങളും വ്യാജ വാർത്തകളും പ്രചരിപ്പിക്ക
സൈബർ സെൽ


Thiruvananthapuram , 25 മാര്ച്ച് (H.S.)

നിയമസഭാ തെരഞ്ഞെടുപ്പ് : വ്യാജ വാർത്തപ്രചരിപ്പിക്കുന്ന സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ കർശന നടപടി..നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയ വഴി തെറ്റായ വിവരങ്ങളും വ്യാജ വാർത്തകളും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് .

പൊതുജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കുന്നതും തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാൻ സാധ്യതയുള്ളതുമായ നിരവധി യുആർഎല്ലുകൾ (URL) ഇതിനകം നീക്കം ചെയ്തതായി കേരള പോലീസ് സൈബർ ഓപ്പറേഷൻസ് വിഭാഗം അറിയിച്ചു.

മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ (CEO) ഔദ്യോഗികമായി വിശദീകരണം നൽകിയ കാര്യങ്ങളിൽ പോലും തെറ്റായ വ്യാഖ്യാനങ്ങൾ നൽകി പ്രചാരണം തുടരുന്ന സാഹചര്യത്തിലാണ് പോലീസിന്റെ ഇടപെടൽ.

മാതൃകാ പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ, ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെ ദുരുപയോഗം തടയാൻ സോഷ്യൽ മീഡിയ കമ്പനികളുമായി സഹകരിച്ചാണ് സൈബർ വിഭാഗം നടപടി സ്വീകരിക്കുന്നത്.

നിയമവിരുദ്ധമായ ഉള്ളടക്കങ്ങൾ ഉൾപ്പെട്ട സമൂഹമാധ്യമ അക്കൗണ്ടുകൾ നീക്കം ചെയ്യുന്നതിനുള്ള നടപടികളും പോലീസ് ആരംഭിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ലക്ഷ്യമിട്ടുള്ള ഇത്തരം ഉദ്യമങ്ങളിൽ നിന്ന് പൊതുജനങ്ങൾ വിട്ടുനിൽക്കേണ്ടതാണ്. സ്ഥിരീകരിക്കാത്ത വാർത്തകൾ ഫോർവേഡ് ചെയ്യുകയോ ഗ്രൂപ്പുകളിൽ പങ്കുവെക്കുകയോ ചെയ്യരുത്.

സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനായി ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കുക.

തെറ്റായ വിവരങ്ങൾ ബോധപൂർവം നിർമ്മിക്കുന്നവർക്കും അത് പങ്കുവെക്കുന്നവർക്കുമെതിരെ ക്രിമിനൽ കേസുകൾ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുന്നതാണ്.

വിവിധ രാഷ്ട്രീയ പാർട്ടികളുടെ പേരിൽ നിരവധി സാമൂഹിക മാധ്യമങ്ങൾ പേജുകളാണ് തിരഞ്ഞെടുപ്പിടുത്തതോടെ സജീവമായത്. നിരവധി വീഡിയോകൾ സഹിതം ഇത്തരം പേജുകളിൽ പോസ്റ്റ് ചെയ്യപ്പെടുന്നുണ്ട്.. പലതും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടുകൂടി സത്യസന്ധമായ വീഡിയോ എന്ന വ്യാജേനയാണ് പ്രചരിപ്പിക്കുന്നത്..

ശരിയായ പേരോ അഡ്രസ്സോ ഒന്നുമില്ലാത്ത ഇത്തരം അക്കൗണ്ടുകൾ പോലീസിന്റെ നിരീക്ഷണത്തിലാണ്.. തെരഞ്ഞെടുപ്പ് ലക്ഷമിട്ട് നടത്തുന്ന ഇത്തരം വ്യാജ പ്രചരണങ്ങൾക്കെതിരെ കർശന നടപടി വേണമെന്ന് രാഷ്ട്രീയ പാർട്ടികളും ആവശ്യപ്പെട്ടിട്ടുണ്ട്..

സമൂഹത്തിൽ സ്പർദ്ധ ഉണ്ടാക്കുന്ന തരത്തിലും ഉണ്ടാക്കുന്ന തരത്തിലും പ്രചരിപ്പിക്കുന്ന വീഡിയോകൾക്കെതിരെയാണ് കർശന നടപടി സ്വീകരിക്കുന്നത്. ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയിലൂടെയാണ് കൂടുതലും പോസ്റ്റുകൾ പ്രത്യക്ഷപ്പെടുന്നത്.. വരുന്ന ദിവസങ്ങളിൽ സൈബർ സെൽ ഇത്തരം സാമൂഹിക മാധ്യമ പേജുകൾ കൃത്യമായി നിരീക്ഷിക്കും..

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News