Enter your Email Address to subscribe to our newsletters

Bengaluru, 25 മാര്‍ച്ച് (H.S.)
ദുരഭിമാനക്കൊലപാതകങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കര്‍ശന വകുപ്പുകളോടെ പുതിയ നിയമം കൊണ്ടുവന്ന് കര്‍ണ്ണാടക സര്‍ക്കാര്‍.ദുരഭിമാനക്കൊലപാതകവും ആക്രമവും അവസാനിപ്പിക്കുന്നതിനായി കഠിനവ്യവസ്ഥകളാണ് ബില്‍ വ്യവസ്ഥചെയ്യുന്നത്. ബില്‍ കര്‍ണാടക നിയമസഭ പാസാക്കി.
കര്‍ണാടക ഫ്രീഡം ഓഫ് ചോയ്സ് ഇന്‍ മാര്യേജ് ആന്‍ഡ് പ്രിവെന്‍ഷന്‍ ആന്‍ഡ് പ്രൊഹിബിഷന്‍ ഓഫ് ക്രൈംസ് ഇന്‍ ദ നെയിം ഓഫ് ഓണര്‍ ആന്‍ഡ് ട്രഡീഷന്‍ ബില്‍ -2026 ആണ് നിയമസഭ കടന്നത്. ഉപരിസഭയായ നിയമനിര്‍മാണ കൗണ്‍സിലിന്റെ അംഗീകാരംകൂടി നേടിയശേഷം ബില്‍ ഗവര്‍ണറുടെ അംഗീകാരത്തിനായി അയക്കും. ഗവര്‍ണര്‍ ഒപ്പിടുന്നതോടെ നിയമം വിജ്ഞാപനം ചെയ്യാന്‍ വഴിതെളിയും. ന്ത്രണ്ടാം നൂറ്റാണ്ടിലെ സാമൂഹിക പരിഷ്‌കര്‍ത്താവായിരുന്ന ബസവണ്ണയുടെ പ്രസിദ്ധ വചനമായ 'ഇവ നമ്മവ' എന്ന പേരാണ് ബില്ലിന് നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ ഡിസംബറില്‍ ദളിത് സമുദായാംഗത്തെ വിവാഹംചെയ്തതിന് ഹുബ്ബള്ളിയില്‍ 19-കാരിയായ ഗര്‍ഭിണിയെ അച്ഛനും സഹോദരനും ചേര്‍ന്ന് ട്ടിക്കൊലപ്പെടുത്തിയ സംഭവമുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നിയമനിര്‍മാണത്തിന് സര്‍ക്കാര്‍ നടപടിയെടുത്തത്. ഗ്രാമവികസനമന്ത്രി പ്രിയങ്ക് ഖാര്‍ഗെ അവതരിപ്പിച്ച ബില്ലിനെ നിയമമന്ത്രി എച്ച്.കെ. പാട്ടീല്‍ പിന്താങ്ങി. ദുരഭിമാനക്കൊലപാതകങ്ങളും ജാതി അടിസ്ഥാനമാക്കിയുള്ള അതിക്രമങ്ങളും വര്‍ധിച്ചു വരുന്നതിന്റെ പശ്ചാത്തലത്തിലാണ് നിയമനിര്‍മാണമെന്ന് എച്ച്.കെ. പാട്ടീല്‍ പറഞ്ഞു. സാമൂഹികമാറ്റം ലക്ഷ്യമാക്കിയാണ് ബില്ലിന് രൂപം നല്‍കിയതെന്നും പറഞ്ഞു.
ദുരഭിമാനക്കൊലപാതകത്തിനോ ജാതീയമായ ആക്രമണത്തിനോ മുതിര്‍ന്നതായി തെളിഞ്ഞാല്‍ അവര്‍ക്ക് അഞ്ചുവര്‍ഷംമുതല്‍ ജീവപര്യന്തം തടവുവരെ ജയില്‍ശിക്ഷ ബില്‍ വ്യവസ്ഥ ചെയ്യുന്നു. ദുരഭിമാനത്തിന്റെയോ പാരമ്പര്യത്തിന്റെയോ പേരു പറഞ്ഞുള്ള ആക്രമണവും വിവാഹിതരാവുന്നവരുടെ സ്വാതന്ത്ര്യത്തില്‍ ഇടപെടുന്നതും ഇതര ജാതികളില്‍ വിവാഹിതരാകുന്ന ദമ്പതിമാരെയോ അവരുടെ വീട്ടുകാരെയോ സാമൂഹിക ബഹിഷ്‌കരണം നടത്തുന്നതും ബില്‍പ്രകാരം ശിക്ഷ ലഭിക്കുന്ന കുറ്റമായിരിക്കും.
---------------
Hindusthan Samachar / Sreejith S