ആറരവര്ഷം കഴിഞ്ഞിട്ടും രാജി സ്വീകരിക്കുന്നില്ല; തിരഞ്ഞെടുപ്പില് മത്സരിക്കാന് കഴിയുന്നില്ല; കണ്ണന് ഗോപിനാഥന്
New delhi, 25 മാര്‍ച്ച് (H.S.) സിവില്‍ സര്‍വീസ് ഉപേക്ഷിച്ച് രാജി കത്ത് നല്‍കിയിട്ടും കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് മലയാളി ഐഎഎസ് ഓഫീസര്‍ കണ്ണന്‍ ഗോപിനാഥന്‍. ആരര വര്‍ഷം കഴിഞ്ഞിട്ടും തന്റെ രാജി സ്വീകരിക്കാത്തതിനെതിരെ കേന്ദ്രസര്‍ക്
ആറരവര്ഷം കഴിഞ്ഞിട്ടും രാജി സ്വീകരിക്കുന്നില്ല; തിരഞ്ഞെടുപ്പില് മത്സരിക്കാന് കഴിയുന്നില്ല; കണ്ണന് ഗോപിനാഥന്


New delhi, 25 മാര്‍ച്ച് (H.S.)

സിവില്‍ സര്‍വീസ് ഉപേക്ഷിച്ച് രാജി കത്ത് നല്‍കിയിട്ടും കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് മലയാളി ഐഎഎസ് ഓഫീസര്‍ കണ്ണന്‍ ഗോപിനാഥന്‍. ആരര വര്‍ഷം കഴിഞ്ഞിട്ടും തന്റെ രാജി സ്വീകരിക്കാത്തതിനെതിരെ കേന്ദ്രസര്‍ക്കാര്‍ പ്രതികാരം തീര്‍ക്കുകയാണ്.. കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ഇത് തടസ്സമായെന്നും അദ്ദേഹം വ്യക്തമാക്കി.

പാലക്കാട് സീറ്റില്‍ കോണ്‍ഗ്രസ് കണ്ണനെ പരിഗണിച്ചിരുന്നെങ്കിലും രാജി സ്വീകരിക്കാത്തതിനാല്‍ മത്സരിക്കാനായില്ല. 2019ല്‍ കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനു പിന്നാലെയാണ് അഭിപ്രായസ്വാതന്ത്ര്യ വിലക്ക് ചൂണ്ടിക്കാട്ടി കണ്ണന്‍ രാജിക്കത്ത് നല്‍കിയത്. രാജി നല്‍കുമ്പോള്‍ ദാദ്ര-നഗര്‍ ഹവേലിയില്‍ ഊര്‍ജ സെക്രട്ടറിയായിരുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്.

രാജി കേന്ദ്രം അംഗീകരിക്കാത്തതിനാല്‍ പ്രഫഷനലി തനിക്ക് മുന്നോട്ടുപോകാന്‍ കഴിയുന്നില്ലെന്നും ഇതു പീഡനമാണെന്നും കണ്ണന്‍ പറഞ്ഞു. സിവില്‍ സര്‍വീസില്‍ നിന്ന് രാജിവച്ച ശേഷം പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിലടക്കം കണ്ണന്‍ സജീവ സാന്നിധ്യമായിരുന്നു. ഇതിന്റെ പേരില്‍ പലയിടത്തും പൊലീസ് നടപടിയും നേരിട്ടു. ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടുള്ള കേന്ദ്ര ഉത്തരവ് നിരസിച്ചതിനും കേസുണ്ട്.

സര്‍വീസിലിരിക്കെ കേരളത്തില്‍ പ്രളയകാലത്തു നടത്തിയ സേവനം മുന്‍നിര്‍ത്തിയും കാരണം കാണിക്കല്‍ നോട്ടിസ് ലഭിച്ചിട്ടുണ്ട്. അന്നത്തെ ദാദ്ര - നഗര്‍ ഹവേലി അഡ്മിനിസ്‌ട്രേറ്ററും ഗുജറാത്തില്‍ നരേന്ദ്ര മോദി മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയുമായിരുന്ന പ്രഫുല്‍ ഘോഡാഭായ് പട്ടേലുമായുള്ള അഭിപ്രായ വ്യത്യാസവും രാജിയിലേക്ക് നയിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

'പ്രിയപ്പെട്ട പ്രധാനമന്ത്രി, കഴിഞ്ഞ ആറര വര്‍ഷമായി എന്റെ രാജിക്കത്ത് താങ്കളുടെ സര്‍ക്കാര്‍ പരിഗണിക്കാന്‍ പോലും തയാറായിട്ടില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നു. ശമ്പളവുമില്ല, വിടുതലുമില്ല. എന്റെ പ്രഫഷനല്‍ ജീവിതത്തില്‍ മുന്നോട്ട് പോകുന്നതിന് ഇത് തടസ്സമായി.

കേരളത്തിലെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുമായില്ല. ഇത് പീഡനമല്ലാതെ മറ്റൊന്നുമല്ല. നിങ്ങളുടെ ഭരണത്തിനു കീഴില്‍ ലക്ഷക്കണക്കിന് ആളുകള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ എനിക്ക് നന്നായി അറിയാമെന്നതിനാല്‍ എന്റെ വ്യക്തിപരമായ പ്രശ്‌നം ഉയര്‍ത്തിക്കാട്ടാതിരിക്കാന്‍ ശ്രദ്ധിച്ചിരുന്നു.

എന്റെ രാഷ്ട്രീയം എന്തു തന്നെയായാലും, രാജി വയ്ക്കാനുള്ള എന്റെ അവകാശവും ജനാധിപത്യ പ്രക്രിയയില്‍ പങ്കെടുക്കാനുള്ള അവകാശവും തടയുന്നത് വളരെ പരിതാപകരവും അല്‍പ്പത്തരവുമാണ്. ഈ സമീപനം അവസാനിപ്പിച്ച്, സര്‍ക്കാരിനോട് എന്റെ രാജി ഉടന്‍ പരിഗണിക്കാന്‍ നിര്‍ദേശം നല്‍കുമല്ലോ എന്ന് ആവശ്യപ്പെട്ടാണ് കണ്ണന്‍ ഗോപിനാഥന്‍ ഫെയ്‌സ്ബുക്കിലെ പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.

---------------

Hindusthan Samachar / Sreejith S


Latest News