Enter your Email Address to subscribe to our newsletters

Thiruvanathapuram, 25 മാര്‍ച്ച് (H.S.)
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ സമാധാനം കൊണ്ടുവരാനുള്ള അവസരം ഇന്ത്യ നഷ്ടമാക്കിയതായി ശശി തരൂര്‍. ംഘര്‍ഷം അവസാനിപ്പിക്കാനും സമാധാനം കൊണ്ടുവരാനും ഇന്ത്യ മുന്‍കൈ എടുക്കണമായിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാരില്‍ നിന്നും അത്തരം ഒരു നീക്കം ഉണ്ടായില്ല.
മേഖലയില്‍ സമാധാനമുണ്ടാക്കാന്‍ ഇന്ത്യ മുന്‍കൈയെടുക്കണമെന്ന് പത്തുദിവസമായി ആവശ്യപ്പെട്ടുന്നുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ഇതുവരെ പരസ്യമായി അതിന് മുതിര്‍ന്നിട്ടില്ല, രഹസ്യമായി അത് ചെയ്യുന്നുണ്ടോ എന്ന് അറിയില്ലെന്നും ശശി തരൂര്‍ പറഞ്ഞു.
പാകിസ്താനാണ് മധ്യസ്ഥതക്ക് മുന്‍കൈയെടുക്കുന്നതെന്ന് പത്രത്തില്‍ കാണുമ്പോള്‍ സത്യം പറഞ്ഞാല്‍ ഒരവസരം നഷ്ടപ്പെട്ട പോലെയാണ് തോന്നുന്നത്. നമ്മുടെ നയതന്ത്രം പാകിസ്താനെക്കാള്‍ മെച്ചപ്പെടുത്തിയതല്ലേ? നമ്മളല്ലേ ഈ വിഷയത്തില്‍ ഒരു പരിഹാരം കൊണ്ടുവരേണ്ടിയിരുന്നത്? പാകിസ്താനിലാണ് ഇരു രാജ്യങ്ങളുടെയും മധ്യസ്ഥചര്‍ച്ചകള്‍ നടക്കുകയെന്ന വാര്‍ത്ത സത്യമാണെങ്കില്‍ എനിക്ക് തോന്നുന്നത് അത് ഇന്ത്യയുടെ നഷ്ടമായ അവസരം തന്നെയാണെന്നാണ്, തരൂര്‍ പറഞ്ഞു.
ഇറാനില്‍ യു.എസും ഇസ്രയേലും നടത്തുന്ന യുദ്ധം അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നതില്‍ ഒരു സംശയവുമില്ല. ഇത് പലര്‍ക്കും വലിയ ദോഷം ചെയ്യും. ഭയങ്കര ബുദ്ധിമുട്ടുകള്‍ വരും. അത് നമ്മുടെ രാജ്യത്തും അനുഭവപ്പെട്ടു തുടങ്ങി. പക്ഷേ, പാചകവാതകം നമ്മുടെ അടുക്കളയില്‍ എത്തിക്കണം എന്നുണ്ടെങ്കില്‍ വേണ്ടത് സമാധാനമാണ്. അതിന് നമ്മള്‍ നയതന്ത്രപരമായ സാധ്യതകള്‍ (ഡിപ്ലമാറ്റിക് വയബിലിറ്റി) നിലനിര്‍ത്തണമെന്നും തരൂര്‍ വ്യക്തമാക്കി.
ഇറാനിലെ മുന്‍ പരമോന്നത നേതാവ് അലി ഖമനയി വധിക്കപ്പെട്ടപ്പോള്‍ ഇന്ത്യ അപലപിക്കണമെന്നല്ല, അനുശോചിക്കണമെന്നാണ് ഞാന്‍ ആവശ്യപ്പെട്ടത്. യുദ്ധം എന്തായാലും നടക്കുന്ന സ്ഥിതിക്ക് അമേരിക്കയെയും ഇസ്രയേലിനെയും അപലപിക്കാന്‍ കേന്ദ്രസര്‍ക്കാരിന് താല്പര്യമില്ലെങ്കിലും നമ്മുടെ അയല്‍രാജ്യത്തിലെ ഉന്നതനായ ഒരു ആത്മീയനേതാവ് മരണപ്പെട്ടപ്പോള്‍ നമുക്ക് ഒരു വാക്ക് പറയാമായിരുന്നു. അതുപോലെ നമ്മുടെ താജ് മഹലൊക്കെ കണ്ടുപോയ ഇറാനിയന്‍ കേഡറ്റ്സ് മുങ്ങിമരിച്ചപ്പോള്‍ നമുക്ക് ദുഃഖം പറയാമായിരുന്നു. ഇത് രാഷ്ട്രീയമായ പക്ഷം ചേരലല്ല. അനുശോചനം സുജനമര്യാദ മാത്രമാണ്. അത് നമ്മളുടെ സംസ്‌കാരത്തിന്റെ ഒരു ശക്തിയായി കാണാമായിരുന്നു. അപലപിക്കുക എന്ന് പറഞ്ഞാല്‍ രാഷ്ട്രീയനിലപാട് എടുക്കുകയാണ്. അത് ചെയ്യാന്‍ സര്‍ക്കാര്‍ ആഗ്രഹിച്ചില്ല, തരൂര്‍ ചൂണ്ടിക്കാട്ടി.
---------------
Hindusthan Samachar / Sreejith S