'കേന്ദ്രത്തിന്റെ സുരക്ഷാ ക്ലിയറന്സില്ലെങ്കില് റിപ്പോര്ട്ടര് ചാനല് അടച്ചുപൂട്ടണം; സാബു എം ജേക്കബ്
Kochi, 25 മാര്‍ച്ച് (H.S.) റിപ്പോര്‍ട്ടര്‍ ചാനല്‍ അടച്ചുപൂട്ടണമെന്ന് ട്വന്റി20 അധ്യക്ഷന്‍ സാബു എം ജേക്കബ്. ചാനല്‍ ഉടമകള്‍ ജനങ്ങളോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചാനലിനുള്ള സുരക്ഷാ ക്ലിയറന്‍സ് പിന്‍വലിച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാ
Sabu M Jacob ,Chairman ,Twenty20


Kochi, 25 മാര്‍ച്ച് (H.S.)

റിപ്പോര്‍ട്ടര്‍ ചാനല്‍ അടച്ചുപൂട്ടണമെന്ന് ട്വന്റി20 അധ്യക്ഷന്‍ സാബു എം ജേക്കബ്. ചാനല്‍ ഉടമകള്‍ ജനങ്ങളോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചാനലിനുള്ള സുരക്ഷാ ക്ലിയറന്‍സ് പിന്‍വലിച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചതിന് പിന്നാലെയാണ് കടുത്ത വിമര്‍ശനവുമായി സാബു. എം. ജേക്കബ് രംഗത്തെത്തിയത്. ദേശീയ സുരക്ഷാ ക്ലിയറന്‍സില്ലാതെ രണ്ട് വര്‍ഷം ഒരു ചാനല്‍ ജനങ്ങളെ വഞ്ചിച്ചെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞദിവസം സാബു എം. ജേക്കബിന്റെ ഹര്‍ജി പരിഗണിക്കവെ ഹൈക്കോടതിയിലാണ് ആഭ്യന്തര മന്ത്രാലയം ഇക്കാര്യം വാക്കാല്‍ അറിയിച്ചത്.

കേരളത്തില്‍ ഇത്രയുമധികം കുറ്റങ്ങള്‍ ചെയ്തിരിക്കുന്ന ഒരു വ്യക്തി എങ്ങനെയാണ് ഒരു ചാനല്‍ രണ്ട് വര്‍ഷം പ്രവര്‍ത്തിപ്പിച്ച് ജനങ്ങളെ വഞ്ചിച്ചത് എന്ന് അന്വേഷണം നടത്തേണ്ടതുണ്ട്. ഇതിന്റെയെല്ലാം ഉറവിടം അന്വേഷിക്കേണ്ടതായുണ്ട്. ഈ പണം ആരുടേതാണ് ? പിന്നില്‍ സിപിഎമ്മാണെന്ന് ബലമായി സംശയിക്കേണ്ടിയിരിക്കുന്നു. കാരണം സിപിഎമ്മിന് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന ഒരു ചാനലായിട്ടാണ് കഴിഞ്ഞ രണ്ട് വര്‍ഷം റിപ്പോര്‍ട്ടര്‍ ചാനല്‍ പ്രവര്‍ത്തിച്ചത്. - സാബു. എം. ജേക്കബ് പറഞ്ഞത്.

ബ്രോഡ്കാസ്റ്റിങ് ലൈസന്‍സ് പുറത്തുവിടാന്‍ ഞാന്‍ നേരത്തേ തന്നെ ചാനലിന്റെ റിപ്പോര്‍ട്ടര്‍മാരോട് പറഞ്ഞിട്ടുണ്ട്. നിങ്ങള്‍ക്ക് പ്രവര്‍ത്തിക്കാനായിട്ടുള്ള അവകാശമില്ലെന്നും ലൈസന്‍സില്ലെന്നും പറഞ്ഞു. ഇപ്പോള്‍ അതെല്ലാം പുറത്തുവന്നു. ബ്രോഡ്കാസ്റ്റിങ് ലൈസന്‍സില്ല. സുരക്ഷാ ക്ലിയറന്‍സില്ല. ഒരു വ്യക്തിക്ക്, ഉടമസ്ഥര്‍ക്ക് ദേശീയ സുരക്ഷ ക്ലിയറന്‍സ് നിഷേധിക്കുകയെന്ന് പറഞ്ഞാല്‍ ഗൗരവമായിട്ടുള്ള കുറ്റമാണ്. ദേശീയ സുരക്ഷാ ക്ലിയറന്‍സില്ലെന്ന് പറഞ്ഞാല്‍ ആ വ്യക്തി രാജ്യത്തിന് തന്നെ അപകടമാണ്. അത്രയും അപകടകരമായ വ്യക്തികള്‍ രണ്ട് വര്‍ഷം ചാനല്‍ എങ്ങനെ പ്രവര്‍ത്തിപ്പിച്ചു. എങ്ങനെ പരസ്യം വാങ്ങിച്ചെന്നും അദ്ദേഹം ചോദിച്ചു.

മാധ്യമപ്രവര്‍ത്തനം എന്നുപറയുന്നത് സ്വതന്ത്രവും നീതിപൂര്‍വ്വവും ആയിരിക്കണം. ഇവിടെ ഒരു മാധ്യമ ചാനല്‍ ഈ രാജ്യത്തെ എല്ലാ നിയമങ്ങളും ലംഘിച്ച്, എല്ലാ നിയമങ്ങളുമെന്ന് പറയുമ്പോള്‍ ഒരു സാധാരണക്കാരന് പോലീസ് ക്ലിയറന്‍സില്ലാതെ ഒരു പാസ്പോര്‍ട്ട് പോലും കിട്ടാത്ത സാഹചര്യത്തില്‍ ദേശീയ സുരക്ഷാ ക്ലിയറന്‍സില്ലാതെ രണ്ട് വര്‍ഷം ഒരു ചാനല്‍ ജനങ്ങളെ വഞ്ചിച്ച് പ്രവര്‍ത്തിച്ചത് ഗുരുതരമായ തെറ്റാണ്. ചാനല്‍ ഇന്ന് തന്നെ അടച്ചുപൂട്ടി ജനങ്ങളോട് മാപ്പ് പറയണമെന്നും റിപ്പോര്‍ട്ടര്‍ ടിവി ചാനലിന് മാത്രമായി ഒരു നിയമമുണ്ടോ ഇല്ലയോ സാബു എം. ജേക്കബ് പറഞ്ഞു.

ചട്ടം മറികടന്നാണ് ചാനലിന്റെ ലൈസന്‍സിന്റെ ഉടമസ്ഥാവകാശം കൈമാറിയതെന്നും യഥാര്‍ഥ ഉടമകളാരാണെന്നത് വ്യക്തമല്ലെന്നും ചൂണ്ടിക്കാട്ടി സാബു എം ജേക്കബ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ കേസ് വീണ്ടും പരിഗണിച്ചപ്പോഴാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചാനലിന്റെ സുരക്ഷാ ക്ലിയറന്‍സ് പിന്‍വലിച്ചെന്ന് കോടതിയെ വാക്കാല്‍ അറിയിച്ചത്. ചാനലിന്റെ ഉടമസ്ഥാവകാശം മറ്റൊരാള്‍ക്ക് കൈമാറിയതിന്റെ വിവരങ്ങള്‍ രേഖാമൂലം സമര്‍പ്പിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് സുരക്ഷാ ക്ലിയറന്‍സ് പിന്‍വലിച്ചതെന്ന് ആഭ്യന്തര മന്ത്രാലയത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ അറിയച്ചത്.

---------------

Hindusthan Samachar / Sreejith S


Latest News