Enter your Email Address to subscribe to our newsletters

Andhra pradesh, 26 മാര്‍ച്ച് (H.S.)
മാര്‍ക്കപുരം: ആന്ധ്രാപ്രദേശിനെ ഞെട്ടിച്ച് വാഹനാപകടം. ബസും ലോറിയു കൂട്ടിയിടിച്ച് കത്തി 11 മരണം റിപ്പോര്‍ട്ട് ചെയ്തു. മാര്‍ക്കപുരം ജില്ലയിലാണ് അപകടം ഉണ്ടായത്. ഇന്ന് രാവിലെ ബസും ലോറിയും കൂട്ടിയിടിച്ച് തീപിടിക്കുക ആയിരുന്നു. 18 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ജാഗിത്യാലയില്‍ നിന്ന് കാളിഗിരിയിലേക്ക് പോകുകയായിരുന്ന ബസ് രായവരത്തിന് സമീപം രാവിലെ 6.30 ഓടെയാണ് അപകടമുണ്ടായത്. സ്ലാബ് ക്വാറികള്‍ക്ക് സമീപം ചരല്‍ നിറച്ച ലോറിയുമായി സ്വകാര്യ ബസ് കൂട്ടിയിടിക്കുകയായിരുന്നു. ലോറി അമിത വേഗതയില്‍ ഓടിച്ചിരുന്നതായി ദൃസാക്ഷികള്‍ പറഞ്ഞു.
കൂട്ടിയിടിക്ക് പിന്നാലെ രണ്ട് വാഹനങ്ങളും പൊട്ടിത്തെറിക്കുക ആയിരുന്നു. അപകട സമയത്ത് 30 ഓളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ബസിന്റെ പിന്‍ സീറ്റിലുണ്ടായിരുന്നവര്‍ പുറത്തിറങ്ങാന്‍ കഴിയാത്തതിനാല്‍ വെന്തുമരിച്ചു. മുന്നില്‍ ഇരുന്നിരുന്ന പലരും രക്ഷപ്പെട്ടു. കനിഗിരി സ്വദേശികളാണ് മരിച്ചത്.
വിവരമറിഞ്ഞയുടന് പൊലീസും അഗ്‌നിശമന സേനാംഗങ്ങളും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. പരിക്കേറ്റവരെ മാര്‍ക്കപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
അപകടത്തില് രണ്ട് വാഹനങ്ങളും പൂര്‍ണമായും തകര്‍ന്നു. അപകടത്തെ തുടര്‍ന്ന് നിരവധി യാത്രക്കാര്‍് ജീവനോടെ പൊള്ളലേറ്റു. പരിക്കേറ്റ 18 ഓളം പേരെ ഇതുവരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന്റെ പൂര്‍ണ്ണ വിശദാംശങ്ങള്‍ ശേഖരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്,' മാര്‍ക്കപുരം ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് (ഡിഎസ്പി) നഗ്രജു പറഞ്ഞു.
ഇരകളെ തിരിച്ചറിയാനും അവരുടെ ബന്ധുക്കളുടെ വിശദാംശങ്ങള്‍ ശേഖരിക്കാനും രക്ഷാപ്രവര്‍ത്തന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പരിശോധന പൂര്‍ത്തിയായാല്‍ അവരെ അറിയിക്കുമെന്നും നഗ്രാജു പറഞ്ഞു, ചില മൃതദേഹങ്ങള്‍ ഇപ്പോഴും ബസിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായി വിശ്വസിക്കപ്പെടുന്നു, ഇത് വീണ്ടെടുക്കല്‍ പ്രവര്‍ത്തനങ്ങള്‍ ബുദ്ധിമുട്ടാണ്.
അപകടത്തില്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ദുഖം രേഖപ്പെടുത്തി. അപകടത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും അദ്ദേഹം അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിരവധി യാത്രക്കാര്‍ക്ക് ഗുരുതരമായി പരിക്കേറ്റതിനാല്‍ മരണസംഖ്യ ഉയരാനും സാധ്യതയുണ്ട്.
---------------
Hindusthan Samachar / Sreejith S