Enter your Email Address to subscribe to our newsletters

Kottarakkara , 26 മാര്ച്ച് (H.S.)
യുഡിഎഫ് സമ്മർദ്ദത്തെ തുടർന്ന് മഞ്ചേശ്വരത്ത് എസ് ഡി പി ഐ സ്ഥാനാർത്ഥി നാമനിർദേശ പത്രിക പിൻവലിച്ചതില് പ്രതികരണവുമായി തൃക്കാക്കരയിലെ എൻഡിഎ സ്ഥാനാർത്ഥി അഖില് മാരാർ.
എസ് ഡി പി ഐ ആഗ്രഹിക്കുന്നത് ചെയ്ത് തരാമെന്ന് കോണ്ഗ്രസ് ഉറപ്പ് നല്കിയതിന്റെ ഭാഗമായാണോ മത്സരിക്കുന്നതില് നിന്നുളള പിന്മാറ്റമെന്ന് അഖില് മാരാർ ചോദിച്ചു.
രാഹുല് ഗാന്ധി പൂർണമായും രാജ്യ വിരുദ്ധരെ പ്രോത്സാഹിപ്പിച്ചു നടക്കുകയാണെന്നും അഖില് മാരാർ കുറ്റപ്പെടുത്തി. കേരളത്തില് ലീഗിനും മതത്തിനും വേണ്ടിയാണ് കോണ്ഗ്രസ് അധികാരത്തില് എത്താൻ ശ്രമിക്കുന്നത് എന്നും അഖില് മാരാർ ആരോപിച്ചു.
അഖില് മാരാരുടെ പ്രതികരണം: '' അങ്ങനെ മഞ്ചേശ്വരത്തു നിന്നും എസ് ഡി പി ഐ പിന്മാറി.. എസ് ഡി പി ഐ ആഗ്രഹിക്കുന്നത് ഞങ്ങള് ചെയ്തു തരാം എന്ന് കോണ്ഗ്രസ്സ് ഉറപ്പ് നല്കിയത് കൊണ്ടാണോ ഈ പിന്മാറ്റം... നമ്മുടെ സംസ്ഥാനത്തില് നിലനില്പ്പിനു വേണ്ടി രാഷ്ട്രീയമായി ജയിക്കാൻ കഴിയാതെ മുസ്ലിം സമൂഹത്തിനു ബിജെപിയോടുള്ള വിരോധം മാത്രം മുതലെടുത്തു ജയിക്കാൻ നടക്കുന്ന പാർട്ടിയായി കോണ്ഗ്രസ്സ് അധ പതിച്ചതില് സത്യത്തില് ദുഃഖമുണ്ട്..
ഒരു കാലത്ത് ഇന്ദിര ഗാന്ധി നയിച്ച കോണ്ഗ്രസ്സിന്റെ ചിഹ്നം പശുവും കിടാവും ആയിരുന്നു... 1986ല് ബാബറി മസ്ജിദ് ഹിന്ദുക്കള്ക്ക് തുറന്ന് കൊടുത്തത് രാജീവ് ഗാന്ധി ആയിരുന്നു.. 1989ല് ബാബറി മസ്ജിദില് രാമ ക്ഷേത്രത്തിന്റെ ശിലാന്യാസത്തിന് അനുമതി നല്കിയതും രാജീവ് ഗാന്ധി ആയിരുന്നു.. ഇതേ സമയം മുസ്ലിം സമൂഹത്തിനു വേണ്ടി ഷാ ബാനു കേസിന്റെ സുപ്രീം കോടതി വിധി നിയമം മൂലം മാറ്റിയതും രാജീവ് ഗാന്ധി ആയിരുന്നു.
രാജീവ് ഗാന്ധിക്ക് ഒരു ബാലൻസ് ഉണ്ടായിരുന്നെങ്കില് രാഹുല് ഗാന്ധി പൂർണമായും രാജ്യ വിരുദ്ധരെ പ്രോത്സാഹിപ്പിച്ചു നടക്കുവാണ്.. ആ കനയ്യ കുമാറിനെ ഒക്കെ കോണ്ഗ്രസ്സില് എടുത്തപ്പോള് എത്രത്തോളം ഈ പാർട്ടി അധപതിച്ചു എന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്.. ഇവിടെ കേരളത്തില് ലീഗിനും മതത്തിനും വേണ്ടി അധികാരത്തില് എത്താൻ ശ്രമിക്കുന്ന കോണ്ഗ്രസ്സ് കേരളത്തില് മത രാഷ്ട്രം നടപ്പിലാക്കിൻ ശ്രമിച്ചാലും അത്ഭുതപെടാനില്ല..
എന്തെന്നാല് വെറുതെ അല്ലല്ലോ ജമാ അത് ഇസ്ലാമിയും, എസ് ഡി പി ഐയും, വെല് ഫെയർ പാർട്ടിയും ഒക്കെ കോണ്ഗ്രസ്സിനെ പിന്തുണയ്ക്കുന്നത്... ലീഗ് നയിക്കും കോണ്ഗ്രസ്സ് നേതാക്കള് അവർക്ക് ജയ് വിളിക്കും എന്ന കാര്യത്തില് ആർക്കും സംശയമൊന്നും ഇല്ലാത്ത വിധം ഭംഗിയായി കാര്യങ്ങള് മുന്നോട്ട് പോകുന്നുണ്ട്.. ഇതായിരുന്നില്ല രാജ്യത്തു കോണ്ഗ്രസ്സ് ഇങ്ങനെ ആവരുത് ആയിരുന്നു കോണ്ഗ്രസ്സ്.. ഈ തിരഞ്ഞെടുപ്പില് ജനങ്ങള്ക്ക് ബോധം ഉണ്ടാവട്ടെ എന്ന പ്രാർത്ഥന മാത്രം..''
---------------
Hindusthan Samachar / CHANDHU CHANDRASEKHAR