കാസർകോട്: മഞ്ചേശ്വരം എസ്ഡിപിഐ സ്ഥാനാർഥി കെ എം അഷ്റഫ് പത്രിക പിൻവലിച്ചു.
Kasaragod , 26 മാര്ച്ച് (H.S.) മഞ്ചേശ്വരം എസ്ഡിപിഐ സ്ഥാനാർഥി കെ എം അഷ്റഫ് പത്രിക പിൻവലിച്ചു. കാസർകോട് കളക്ട്രേറ്റിൽ എത്തിയാണ് പത്രിക പിൻവലിച്ചത്. തുടർന്ന് എസ്ഡിപിഐ ജില്ലാ കൗൺസിലിൽ നിന്ന് രാജിവയ്ക്കുകയാണെന്ന് കെ എം അഷറഫ് മാധ്യമങ്ങളോട് പ്രതികരിച്ചു.
K M Ashraf


Kasaragod , 26 മാര്ച്ച് (H.S.)

മഞ്ചേശ്വരം എസ്ഡിപിഐ സ്ഥാനാർഥി കെ എം അഷ്റഫ് പത്രിക പിൻവലിച്ചു. കാസർകോട് കളക്ട്രേറ്റിൽ എത്തിയാണ് പത്രിക പിൻവലിച്ചത്. തുടർന്ന് എസ്ഡിപിഐ ജില്ലാ കൗൺസിലിൽ നിന്ന് രാജിവയ്ക്കുകയാണെന്ന് കെ എം അഷറഫ് മാധ്യമങ്ങളോട് പ്രതികരിച്ചു. യുഡിഎഫ് സമ്മർദത്തിന് വഴങ്ങിയാണ് എസ് ഡി പി ഐ സ്ഥാനാർഥിയെ പിൻവലിക്കാൻ തീരുമാനിച്ചത്. മഞ്ചേശ്വരത്തെ സ്ഥാനാർഥിത്വത്തിൽ എസ്ഡിപിഐ സംസ്ഥാന നേതാക്കളിൽ തന്നെ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു.

പേരിൽ യു ഡി എഫ് സ്ഥാനാർഥി എ കെ എം അഷറഫിന് സാമ്യമുള്ള എസ് ഡി പി ഐ സ്ഥാനാർഥി കെ എം അഷറഫ് യു ഡി എഫിനു തലവേദന ആയിരുന്നു. ഇത് മഞ്ചേശ്വരത്ത് യുഡിഎഫിന് ക്യാമ്പിൽ ആശങ്കയുണ്ടാക്കി. ത്രികോണ പോരാട്ടം നടക്കുന്ന മണ്ഡലത്തിൽ എസ്ഡിപിഐ വോട്ടുകൾ നിർണായകമായിരുന്നു. മഞ്ചേശ്വരത്ത് 7400 ഓളം വോട്ടുകളുണ്ടെന്നാണ് എസ് ഡി പി ഐ അവകാശപ്പെട്ടിരുന്നു.

എന്നാൽ സ്ഥാനാർഥിത്വം വന്നതോടെ യുഡിഎഫിൽ നിന്ന് എസ് ഡി പി ഐക്ക് സമ്മർദ്ദം ഉണ്ടായി. ലീഗും എസ് ഡി പി ഐയോട് സ്ഥാനാർഥിത്വം പിൻവലിക്കാൻ സമ്മർദ്ദം ചെലുത്തിയിരുന്നു. എന്നാൽ സ്ഥാനാർഥിത്വത്തിൽ എസ് ഡി പി ഐ മഞ്ചേശ്വരം നേതാക്കൾ ഉറച്ചു നിന്നു. ഇതോടെ സംസ്ഥാന നേതാക്കൾ ഇടപെടുകയായിരുന്നു. ഇന്ന് രാവിലെ മഞ്ചേശ്വരത്ത് എത്തിയ സംസ്ഥാന നേതാക്കൾ ചർച്ച നടത്തി. ഈ ചർച്ചയിൽ ആണ് നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമായ ഇന്ന് സ്ഥാനാർഥിത്വം പിൻവലിക്കാൻ അന്തിമ തീരുമാനം ആയത്.

ഇതോടെ യോഗത്തിൽ നിന്നും കെ എം അഷറഫ് ഇറങ്ങിപോകുകയായിരുന്നു. പിന്നാലെ രാജിവയ്ക്കുന്നതായും അറിയിച്ചു. 2016, 2021 നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ എസ് ഡി പി ഐ പിന്തുണച്ചിരുന്നു. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പിൽ യു ഡി എഫുമായി ഇടഞ്ഞു. ഇതിൻ്റെ ഭാഗമായാണ് ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്.

രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് മഞ്ചേശ്വരം. കപ്പിനും ചുണ്ടിനും ഇടയിൽ ബിജെപിക്ക് നഷ്ടമാകുന്ന മണ്ഡലമാണ് മഞ്ചേശ്വരം. മുൻ തെരഞ്ഞെടുപ്പുകളിൽ കെ സുരേന്ദ്രൻ എൻ ഡി എ സ്ഥാനാർഥിയായതോടെ രാഷ്ട്രീയ ശ്രദ്ധ മണ്ഡലത്തിനുണ്ട്. എസ്ഡിപിഐ മത്സരിക്കുന്നത് തങ്ങൾക്ക് ഗുണം ചെയ്യുമെന്ന വിലയിരുത്തലിലായിരുന്നു ബിജെപി. എന്നാൽ കാര്യങ്ങൾ അത്ര എളുപ്പമാകില്ല. സുരേന്ദ്രൻ മഞ്ചേശ്വരത്ത് മത്സരിച്ചപ്പോഴെല്ലാം അവസാന നിമിഷം പൊരുതി വീഴുകയായിരുന്നു.

എൽഡിഎഫ് സ്ഥാനാർഥിയായി സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ ആർ ജയാനന്ദയാണ് മത്സരിക്കുന്നത്. നേരത്തെ ഷാനവാസ് പാദൂരിനെ മത്സരിപ്പിക്കാനായിരുന്നു നീക്കം. എന്നാൽ പാദൂർ കാസർകോട് മണ്ഡലത്തിലാണ് മത്സരിക്കുന്നത്. മഞ്ചേശ്വരത്ത് മത്സരിച്ചാൽ ബിജെപിക്ക് അനുകൂലമായ അന്തരീക്ഷം രൂപപ്പെടുമെന്ന വിലയിരുത്തലിലാണ് ഷാനവാസ് പാദൂരിനെ മാറ്റിയത്. മണ്ഡലത്തിൽ എൽഡിഎഫിന് വലിയ മുൻതൂക്കം ഇല്ലെങ്കിലും എൽഡിഎഫ് സ്ഥാനാർഥി നേടുന്ന വോട്ട് മറ്റു സ്ഥാനാർഥികളുടെ വിജയത്തിൽ നിർണായക പങ്കു വഹിക്കും.

ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം തടയുകയും ഭൂരിപക്ഷ വോട്ടുകൾ പൂർണമായി സമാഹരിക്കുകയും ചെയ്യുകയെന്ന തന്ത്രമാണ് എൻഡിഎ പയറ്റുന്നത്. മുൻ കാലങ്ങളിൽ കെ സുരേന്ദ്രൻ മഞ്ചേശ്വരത്ത് വെറും 89 വോട്ടുകൾക്ക് പരാജയപ്പെട്ട ചരിത്രവും ബിജെപിയുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നു. അതേ സമയം എ കെ എം അഷറഫ് എം എൽ എ നടത്തിയ വികസന പ്രവർത്തനങ്ങളാണ് യുഡിഎഫ് ഈ തെരഞ്ഞെടുപ്പിൽ ഉയർത്തിക്കാട്ടുന്നത്.

2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വെറും 89 വോട്ടിനാണ് കെ സുരേന്ദ്രൻ തോറ്റത്. തുടർന്ന് കള്ളവോട്ട് ആരോപണം ഉന്നയിച്ച് കേസുകളുയുണ്ടായി. 2021 ലെ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിലെ എകെഎം അഷ്റഫിനോട് 745 വോട്ടുകൾക്കായിരുന്നു സുരേന്ദ്രൻ്റെ തോൽവി. രണ്ടു തവണയും കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടപ്പെട്ട മണ്ഡലം ഒരിക്കൽ കൂടി മത്സരിച്ചാൽ കെ സുരേന്ദ്രന് പിടിച്ചെടുക്കാൻ കഴിയുമെന്ന ആത്മവിശ്വാസമായിരുന്നു. എന്നാൽ ഇനി എ കെ എം അഷറഫിനാണ് മുൻതൂക്കമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News