ബിജെപിക്ക് വോട്ട് ചെയ്താല് അതു പാഴാകുമെന്നും മറിച്ച് യുഡിഎഫിന് വോട്ട് ചെയ്യണമെന്നും കോൺഗ്രസ് എംപി ശശി തരൂർ.
Kollam , 26 മാര്ച്ച് (H.S.) ബിജെപിക്ക് വോട്ട് ചെയ്താല് അതു പാഴാകുമെന്നും മറിച്ച് യുഡിഎഫിന് വോട്ട് ചെയ്യണമെന്നും കോൺഗ്രസ് എംപി ശശി തരൂർ. തെരഞ്ഞെടപ്പ് പ്രാചാരണങ്ങൾ ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ശശി തരൂരിൻ്റെ രംഗപ്രവേശം. തുടർന്ന് കേരളത്തി
Sasi tharoor


Kollam , 26 മാര്ച്ച് (H.S.)

ബിജെപിക്ക് വോട്ട് ചെയ്താല് അതു പാഴാകുമെന്നും മറിച്ച് യുഡിഎഫിന് വോട്ട് ചെയ്യണമെന്നും കോൺഗ്രസ് എംപി ശശി തരൂർ. തെരഞ്ഞെടപ്പ് പ്രാചാരണങ്ങൾ ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ശശി തരൂരിൻ്റെ രംഗപ്രവേശം. തുടർന്ന് കേരളത്തിലെ യഥാർഥ മത്സരം യുഡിഎഫും എൽഡിഎഫും തമ്മിലാണെന്ന് ശശി തരൂർ പറഞ്ഞു. കൊല്ലത്ത് നടന്ന പ്രസ് മീറ്റിലാണ് അദ്ദേഹം അഭിപ്രായം പറഞ്ഞത്.

അസം, പശ്ചിമബംഗാൾ, തമിഴ്നാട് എന്നിവിടങ്ങളിലെല്ലാമുള്ള തൻ്റെ സഹപ്രവർത്തകരെല്ലാം തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ്. എന്നാൽ തൻ്റെ മുഴുവൻ ശ്രദ്ധയും കേരളാ സംസ്ഥാന തെരഞ്ഞെടുപ്പിലാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ആളുകൾ മാറ്റം ആഗ്രഹിക്കുന്നുണ്ട്. സംസ്ഥാനത്ത് ബിജെപി അപ്രസക്തമായ ഘടകമല്ലെങ്കിലും, യഥാർത്ഥ പോരാട്ടം യുഡിഎഫും എൽഡിഎഫും തമ്മിലാണ്. ആയതിനാൽ ബിജെപിക്ക് വോട്ട് ചെയ്യുന്നത് വെറും പാഴാണ്. അതുകൊണ്ട് എല്ലാവരും യുഡിഎഫിന് വോട്ട് ചെയ്യുക എന്ന് അദ്ദേഹം പറഞ്ഞു. കേരളമൊട്ടാകെ ഉറ്റുനോക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ 9 ന് ഒറ്റ ഘട്ടമായാണ് നടക്കുന്നത്. വോട്ടെണ്ണൽ മെയ് 4 ന് നടക്കും. നിലവിലെ നിയമസഭയുടെ കാലാവധി മെയ് 23 ന് അവസാനിക്കും.

നീരവ് മോദിക്കെതിരായ നടപടിയെ സ്വാഗതം ചെയ്തു

അതേസമയം, 13,800 കോടി രൂപയുടെ പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട്, നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറുന്നതിനെതിരെ സമർപ്പിച്ച അപ്പീൽ ലണ്ടൻ ഹൈക്കോടതി തള്ളിയതിനെ ശശി തരൂർ സ്വാഗതം ചെയ്തു. അത് നല്ല കാര്യമാണെന്നും നിയമത്തില് നിന്ന് രക്ഷപ്പെടുന്നവർക്ക് വിദേശ രാജ്യങ്ങളിൽ അഭയം തേടാൻ കഴിയില്ലെന്നും ശശി തരൂർ പറഞ്ഞു.

അവർ നിരപരാധികളാണെങ്കിൽ അവർ ഇന്ത്യൻ കോടതിയുടെ മുമ്പാകെ, ഇന്ത്യൻ ജഡ്ജിയുടെ മുമ്പാകെ അവരുടെ നിരപരാധിത്വം തെളിയിക്കട്ടെ. അത് ന്യായമാണെന്ന് ഞാൻ കരുതുന്നു. എന്നാൽ നമ്മുടെ രാജ്യം വിട്ട് പോയ നിരവധി ഒളിച്ചോട്ടക്കാരുമുണ്ട്. യുഎസ്, യുകെ നീതിന്യായ വ്യവസ്ഥകൾ അവരെ ഇന്ത്യയിലേക്ക് തിരിച്ചയച്ചാൽ, ഞങ്ങൾക്ക് അത്രയും നല്ലത് എന്നും ശശി തരൂർ കൂട്ടിച്ചേർത്തു.

ഇന്ത്യയിലെ ജയിലുകളിൽ പീഡനത്തിന് ഇരയാകാൻ സാധ്യതയുണ്ടെന്നും മനുഷ്യാവകാശ ലംഘനങ്ങൾ നേരിടേണ്ടിവരുമെന്നും ചൂണ്ടിക്കാട്ടിയാണ് കൈമാറ്റ നടപടി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് നീരവ് മോദി കോടതിയെ സമീപിച്ചത്. എന്നാൽ യുകെ ഹൈക്കോടതി ആവശ്യം തള്ളുകയായിരുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News