അപകീർത്തികരമായ എ ഐ വീഡിയോയ്ക്ക് എതിരെ നടപടി സ്വീകരിച്ചു
Thiruvanathapuram, 26 മാര്‍ച്ച് (H.S.) സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ, ഇന്ത്യൻ പ്രധാനമന്ത്രിയെയും തിരഞ്ഞെടുപ്പ് കമ്മീഷൻ ഉൾപ്പെടെയുള്ള ഭരണഘടനാ അധികാരികളെയും തെറ്റിദ്ധരിപ്പിക്കുന്നതും അപകീർത്തിപ്പെടുത്തുന്നതുമായ രീതിയിൽ ചിത്രീകരിച്ച എഐ-നിർമ്മ
Kerala Police head quarters


Thiruvanathapuram, 26 മാര്‍ച്ച് (H.S.)

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ, ഇന്ത്യൻ പ്രധാനമന്ത്രിയെയും തിരഞ്ഞെടുപ്പ് കമ്മീഷൻ ഉൾപ്പെടെയുള്ള ഭരണഘടനാ അധികാരികളെയും തെറ്റിദ്ധരിപ്പിക്കുന്നതും അപകീർത്തിപ്പെടുത്തുന്നതുമായ രീതിയിൽ ചിത്രീകരിച്ച എഐ-നിർമ്മിത സിന്തറ്റിക് വീഡിയോയുടെ പ്രചരണത്തിനെതിരെ കേരള പോലീസ് നടപടി സ്വീകരിച്ചു.

അപകീർത്തികരമായ വീഡിയോ പ്രചരിക്കുന്നതായി തിരഞ്ഞെടുപ്പ് കമ്മീഷന്റേതു ഉൾപ്പെടെയുള്ള ഔദ്യോഗിക കേന്ദ്രങ്ങളിൽ നിന്ന് വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ പ്രസ്തുത എ ഐ വീഡിയോയുടെ ഉള്ളടക്കം പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതും , ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വാസ്യതയെ ദുർബലപ്പെടുത്തുന്നതും തിരഞ്ഞെടുപ്പു സംവിധാനങ്ങളുടെ നടത്തിപ്പിനെ പ്രതികൂലമായി ബാധിക്കുന്നതുമാണെന്ന് ബോധ്യപ്പെട്ടു.

മാതൃക പെരുമാറ്റച്ചട്ടത്തിനും നിയമ വ്യവസ്ഥകൾക്കും അനുസൃതമായി, കേരള പോലീസ് സൈബർ ഓപ്പറേഷൻസ് വിംഗ് വഴി ഉള്ളടക്കത്തിന്റെ കൂടുതൽ പ്രചരണം തടയുന്നതിന് അടിയന്തര നടപടികൾ ആരംഭിച്ചു.

നിയമവിരുദ്ധമായ ഉള്ളടക്കങ്ങൾ ഉൾപ്പെട്ട പോസ്റ്റുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇൻഫർമേഷൻ ടെക്നോളജി ആക്ട് പ്രകാരം നോട്ടീസു നൽകി.

കൂടാതെ Laxmi N Raju (@valiant_Raju) എന്ന എക്സ് (ട്വിറ്റർ) അക്കൗണ്ടിനും ബന്ധപ്പെട്ട മറ്റുള്ളവർക്കുമെതിരെ തിരുവനന്തപുരം സിറ്റിയിലെ സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പ് കാലയളവിൽ, സ്ഥിരീകരിക്കാത്തതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വാർത്തൾ സോഷ്യൽ മീഡിയ പോസ്റ്റുകൾ തുടങ്ങിയവ നിർമ്മിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് കുറ്റകരമാണ്.

തിരഞ്ഞെടുപ്പുകളെ തടസ്സപ്പെടുത്തുന്നതോ സ്വാധീനിക്കാൻ ശ്രമിക്കുന്നതോ ആയ ഏതൊരു പ്രവർത്തനത്തിനെതിരെയും നിയമാനുസൃതമായും നിഷ്പക്ഷമായും പോലീസ് നടപടിയെടുക്കുന്നതാണ്.

---------------

Hindusthan Samachar / Sreejith S


Latest News