പുതുപ്പളളിയിൽ പ്രചരണം ശക്തമാക്കി യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ.
Kottayam , 27 മാര്ച്ച് (H.S.) പുതുപ്പളളിയിൽ പ്രചരണം ശക്തമാക്കി യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ. ജനങ്ങളെ നേരിൽ കണ്ട് വോട്ട് ഉറപ്പിക്കുന്ന തിരക്കിലാണ് ചാണ്ടി ഉമ്മൻ. മണ്ഡലത്തിലെ ഓരോ മുക്കും മൂലയിലും ഓടിയെത്തി വോട്ടർമാരെ കണ്ട് അനുഗ്രഹാശിസുകൾ ഏറ്റുവാങ്ങ
Assembly election


Kottayam , 27 മാര്ച്ച് (H.S.)

പുതുപ്പളളിയിൽ പ്രചരണം ശക്തമാക്കി യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ. ജനങ്ങളെ നേരിൽ കണ്ട് വോട്ട് ഉറപ്പിക്കുന്ന തിരക്കിലാണ് ചാണ്ടി ഉമ്മൻ. മണ്ഡലത്തിലെ ഓരോ മുക്കും മൂലയിലും ഓടിയെത്തി വോട്ടർമാരെ കണ്ട് അനുഗ്രഹാശിസുകൾ ഏറ്റുവാങ്ങി പ്രചരണം മുന്നേറുകയാണ്. എൽഡിഎഫ് കെ എം രാധാകൃഷ്ണനാണ് എതിർ സ്ഥാനാർഥി.

ഇത്തവണത്തേത് പ്രധാനപ്പെട്ട തെരഞ്ഞെടുപ്പാണ്. നമ്മുടെ നാടിൻ്റെ വികസനത്തെ തകർത്ത സർക്കാരിനെതിരെ വിധി എഴുതാൻ പോകുന്ന തെരഞ്ഞെടുപ്പാണിത്. അത് കൊണ്ട് തന്നെ വിജയം നേടേണ്ടത് ഈ നാടിൻ്റെ കൂടി ആവശ്യമാണെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു.

കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി ചാണ്ടി ഉമ്മൻ്റെ നേതൃത്വത്തിൽ സൈക്കിൾ റാലി നടത്തിയിരുന്നു. മണ്ഡലത്തിലെ യുവജനങ്ങൾ അടക്കം നിരവധി പേരാണ് റാലിയിൽ പങ്കെടുത്തത്. വിവിധ സ്ഥലങ്ങളിൽ വോട്ടർമാർ റാലിക്ക് ഉജ്ജ്വല സ്വീകരണം നൽകി. അന്പതോളം യുവതീ-യുവാക്കള് പങ്കെടുത്ത റാലി ഇലക്കൊടിഞ്ഞി, മീനടം, വെട്ടത്തുകവല വഴി പുതുപ്പള്ളിയില് സമാപിച്ചു.

ചാണ്ടിയെ ചേർത്തുപിടിച്ച് ചെന്നിത്തല

പാമ്പാടിയിൽ നടന്ന പ്രചരണ പരിപാടിയിൽ പങ്കെടുത്ത് കോണ്ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ജനങ്ങൾ സർക്കാരിനോട് കണക്ക് ചോദിക്കാൻ കാത്തിരിക്കുകയാണ് കോടികൾ ചെലവഴിച്ച് പ്രചാരണം നടത്തിയാലും ഇടത് ഭരണത്തിനെതിരേയുള്ള ജനഹിതം തിരുത്താൻ പിണറായി വിജയന് കഴിയില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പാമ്പാടിയിൽ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങൾ കണക്ക് ചോദിക്കും എന്നത് തീർച്ചയാണ്. കൊള്ള നടത്തുക, അഴിമതി നത്തുക, ജനദ്രോഹ നടപടികൾ സ്വീകരിക്കുക. ഈ സർക്കാരിനെതിരെയുള്ള ജനങ്ങളുടെ വികാരം ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. പഞ്ചായത്ത്, പാർലിമെൻ്റ് തെരഞ്ഞെടുപ്പിൽ അത് പ്രതിഫലിച്ചു. ചാണ്ടി ഉമ്മൻ അടക്കമുള്ള യുഡിഎഫ് നേതാക്കൾ മത്സരിച്ച ഉപതെരഞ്ഞെടുപ്പിൽ അത് പ്രതിഫലിച്ചു. അത് ഇത്തവണയും അങ്ങനെ തന്നെയായിരിക്കും. 100ലധികം സീറ്റ് യുഡിഎഫ് നേടുമെന്നാണ് പ്രതീക്ഷയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

ഡീൻ കുര്യാക്കോസും ഒപ്പമുണ്ടായിരുന്നു. പ്രചാരണ പരിപാടി കെപിസിസി ജനറൽ സെക്രട്ടറി ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. സാബു ഒഴുങ്ങാലിൽ അധ്യക്ഷനായി. പൂതിരി, തൈക്കൂട്ടം, കല്ലേത്തറ, അയർക്കുന്നം പാറപ്പുറം, തൂത്തൂട്ടി, പൂവത്തുമൂട്, പാറേക്കാട് പുളിഞ്ചുവട് തുടങ്ങി 48 കേന്ദ്രങ്ങളിൽ നേതാക്കൾക്ക് സ്വീകരണം നൽകി.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News