Enter your Email Address to subscribe to our newsletters

Thiruvananthapuram ,7 മാര്‍ച്ച് (H.S.)
രാജ്യത്ത് ബിജെപിയുമായി ഡീൽ നടത്തുന്ന രാഹുൽഗാന്ധിയും കെസി വേണുഗോപാലുമാണ് കേരളത്തിൽ വന്ന് ഇടതുപക്ഷത്തിനെതിരെ വ്യാജ ഡീൽ ആരോബണം ഉന്നയിക്കുന്നതെന്ന് മുതിർന്ന സിപിഎം നേതാവ് വൃന്ദകരാട്ട്.
രാജസ്ഥാനിലെ രാജ്യസഭാ സീറ്റ് ബിജെപിക്ക് സമ്മാനിച്ച ആളാണ് വേണുഗോപാൽ. ഇതൊക്കെ ശ്രദ്ധിക്കേണ്ടേ അമ്പാനെ എന്ന് വൃന്ദ
പരിഹസിച്ചു. കഴിഞ്ഞ രാജ്യസഭാ തെരഞ്ഞെടുപ്പിൽ 11 കോൺഗ്രസ് എംഎൽഎമാരാണ് ബിജെപിക്ക് വേണ്ടി വോട്ട് ചെയ്തത്. ഇത് ആരെ സഹായിക്കാനായിരുന്നു.
ഇതല്ലേ ഡീൽ. തിരുവനന്തപുരം കോർപ്പറേഷനിലും തൃശൂരിലും കോൺഗ്രസ് വോട്ടുകൾ ബിജെപിക്ക് ദാനം ചെയ്തു. തൃശൂരിൽ ബിജെപിക്ക് എംപി ഉണ്ടായത് കോൺഗ്രസിന്റെ ഒരു ലക്ഷത്തോളം വോട്ടുകൾ മറിച്ചതുകൊണ്ടാണ്.
ബിജെപിയും കോൺഗ്രസും ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ബുൾഡോസർ രാജ് നടപ്പാക്കുമ്പോൾ കേരളത്തിൽ വീടുകൾ നിർമ്മിച്ച് നൽകുകയാണ് ചെയ്യുന്നത്. കർണാടകയിലും തെലങ്കാനയിലും രാഹുൽ ഗാന്ധി നൽകിയ വാഗ്ദാനങ്ങൾ വട്ടപ്പൂജ്യമാണ്. ഇക്കൂട്ടരാണ് ഗ്യാരണ്ടിയുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നത്. കാട്ടക്കട മണ്ഡലം എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അവർ. കഴിഞ്ഞ പത്തു വർഷമായി കേരളത്തിലെ സ്ത്രീകൾക്ക് സംരക്ഷണ കവചം ഒരുക്കാൻ പിണറായി സർക്കാരിന് സാധിച്ചിട്ടുണ്ട്. ആരാണ് നുണ പറയുന്നതിൽ മുന്നിൽ എന്ന കാര്യത്തിൽ നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും തമ്മിൽ മത്സരമാണ് വൃന്ദ പറഞ്ഞു.
---------------
Hindusthan Samachar / Sreejith S