സ്ഥാനാർത്ഥികളുടെ വരവ് ചെലവ് കണക്ക് പരിശോധന നാളെ മുതൽ
Thiruvananthapuram, 27 മാര്‍ച്ച് (H.S.) നിയമസഭാ പൊതുതിരഞ്ഞെടുപ്പിൽ ജില്ലയിലെ 14 നിയോജക മണ്ഡലങ്ങളിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ വരവ് ചെലവ് കണക്കുകളുടെ ആദ്യ പരിശോധന മാർച്ച് 28, 29, 30, 31 തീയതികളിൽ പി.ഡബ്ലു.ഡി റസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടക്കുമെ
Election commission


Thiruvananthapuram, 27 മാര്‍ച്ച് (H.S.)

നിയമസഭാ പൊതുതിരഞ്ഞെടുപ്പിൽ ജില്ലയിലെ 14 നിയോജക മണ്ഡലങ്ങളിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ വരവ് ചെലവ് കണക്കുകളുടെ ആദ്യ പരിശോധന മാർച്ച് 28, 29, 30, 31 തീയതികളിൽ പി.ഡബ്ലു.ഡി റസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടക്കുമെന്ന്് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയും ജില്ലാ കളക്ടറുമായ അനു കുമാരി അറിയിച്ചു.

കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം, നേമം, പാറശ്ശാല, കാട്ടാക്കട, കോവളം, നെയ്യാറ്റിൻകര എന്നീ നിയോജക മണ്ഡലങ്ങളുടെ പരിശോധന ഇന്ന്് രാവിലെ 10.30ന് നടക്കും.

നെടുമങ്ങാട്, വാമനപുരം, അരുവിക്കര നിയോജകണ്ഡലങ്ങളിലുള്ള സ്ഥാനാർത്ഥികളുടെ വരവ് ചെലവ് കണക്കുകളുടെ പരിശോധന നാളെ രാവിലെ 10.30നും വർക്കല നിയോജക മണ്ഡലത്തിലേത് രാവിലെ 11നും നടക്കും.

ആറ്റിങ്ങൽ നിയോജകമണ്ഡലത്തിലെ പരിശോധന 30ന് രാവിലെ 11 മണിക്കും ചിറയിൻകീഴ് മണ്ഡലത്തിലേത് 31ന് രാവിലെ 11നും സംഘടിപ്പിക്കും.

എല്ലാ സ്ഥാനാർത്ഥികളും ഏജന്റുമാരും വരവ് ചെലവ് കണക്ക് പരിശോധനയിൽ കൃത്യമായി പങ്കെടുക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ അറിയിച്ചു.

---------------

Hindusthan Samachar / Sreejith S


Latest News