വിവാഹിതനായ പുരുഷന്റെ ലിവിങ് ബന്ധം കുറ്റകരമല്ല; ചെന്നൈക്ക് ഉത്തരവുമായി അലഹബാദ് ഹൈക്കോടതി
Alahabadh, 27 മാര്‍ച്ച് (H.S.) വിവാഹിതനായ പുരുഷൻ്റെ ലിവിങ് ടുഗതർ ബന്ധം കുറ്റകരമല്ലെന്ന കോടതി വിധി, പ്രായപൂർത്തിയായ മറ്റൊരു സ്ത്രീയ്‌ക്കൊപ്പം ഉഭയസമ്മതപ്രകാരം ലിവ് ഇൻ ബന്ധത്തിൽ കഴിയുന്നത് കുറ്റകരമല്ലെന്ന് അലഹാബാദ് ഹൈക്കോടതി ഉത്തരവിട്ടു. ഉത്തർപ്രദേശി
KARNATAKA HIGH COURT


Alahabadh, 27 മാര്‍ച്ച് (H.S.)

വിവാഹിതനായ പുരുഷൻ്റെ ലിവിങ് ടുഗതർ ബന്ധം കുറ്റകരമല്ലെന്ന കോടതി വിധി, പ്രായപൂർത്തിയായ മറ്റൊരു സ്ത്രീയ്‌ക്കൊപ്പം ഉഭയസമ്മതപ്രകാരം ലിവ് ഇൻ ബന്ധത്തിൽ കഴിയുന്നത് കുറ്റകരമല്ലെന്ന് അലഹാബാദ് ഹൈക്കോടതി ഉത്തരവിട്ടു. ഉത്തർപ്രദേശിലെ ഷാജഹാൻപുർ സ്വദേശികളും ലിവ് ഇൻ പങ്കാളികളുമായ അനാമിക, നേത്രപാൽ എന്നിവർ നൽകിയ ഹർജി പരിഗണിക്കവേയാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം.

അനാമികയുടെ അമ്മ കാന്തിയാണ് ഇവർക്കെതിരേ പരാതി നൽകിയത്. തുടർന്ന് കേസ് റദ്ദാക്കാൻ ആവശ്യപ്പെട്ട് അനാമികയും നേത്രപാലും കോടതിയെ സമീപിക്കുകയായിരുന്നു.

സദാചാരവും നിയമവും രണ്ടാണെന്ന് കോടതി വ്യക്തമാക്കി. പ്രായപൂർത്തിയായ സ്ത്രീയ്‌ക്കൊപ്പം ഉഭയസമ്മതപ്രകാരമുള്ള ലിവ് ഇൻ ബന്ധത്തിൽ ആയതിനാൽ നിയമത്തിന്റെ കണ്ണിലൂടെ നോക്കുമ്പോൾ പുരുഷൻ പ്രഥമദൃഷ്ട്യാ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. പങ്കാളികളെ അറസ്റ്റ് ചെയ്യരുതെന്ന് പോലീസിനോട് നിർദേശിച്ച കോടതി, പങ്കാളികൾക്ക് യാതൊരുവിധ പ്രശ്‌നങ്ങളുമുണ്ടാകരുതെന്ന് സ്ത്രീയുടെ കുടുംബത്തോട് നിർദേശിക്കുകയും ചെയ്തു. പങ്കാളികളുടെ വീട്ടിൽ പോവുകയോ അവരെ ഇലക്ട്രോണിക് മാധ്യമം മുഖേനയോ മൂന്നാംകക്ഷി വഴിയോ ബന്ധപ്പെടാനോ പാടില്ലെന്നും നിർദേശിച്ചിട്ടുണ്ട്.

ജസ്റ്റിസുമാരായ ജെ.ജെ. മുനീറിന്റെയും തരുൺ സക്‌സേനയുടെയും ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കേസ് വിശദമായ വാദം കേൾക്കാൻ ഏപ്രിൽ എട്ടാം തീയതിയിലേക്ക് മാറ്റി. അതേസമയം, തന്റെ മകളെ നേത്രപാൽ വശീകരിച്ചിരിക്കുകയാണെന്നാണ് അനാമികയുടെ അമ്മയുടെ വാദം. ജനുവരി എട്ടാം തീയതിയാണ് ഇവർ ഷാജഹാൻപുറിലെ ജയ്തിപുർ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയത്.

---------------

Hindusthan Samachar / Sreejith S


Latest News