സംസ്ഥാനത്തെ കാർഷിക വികസന ബാങ്കുകളിലും ഏകീകൃത സോഫ്റ്റ്വെയറിന് അനുമതി നിഷേധിച്ച് സംസ്ഥാന സർക്കാർ.
Thiruvananthapuram , 27 മാര്ച്ച് (H.S.) സംസ്ഥാനത്തെ കാർഷിക വികസന ബാങ്കുകളിലും ഏകീകൃത സോഫ്റ്റ്വെയറിന് അനുമതി നിഷേധിച്ച് സംസ്ഥാന സർക്കാർ. പ്രാഥമിക സഹകരണ സംഘങ്ങളിൽ ഏകീകൃത സോഫ്റ്റ്വെയർ സ്ഥാപിക്കാനുള്ള ടെൻഡർ ദിനേശ് ബീഡി സഹകരണ സംഘത്തിന് കൈമാറാൻ സർക്കാർ
NABARD


Thiruvananthapuram , 27 മാര്ച്ച് (H.S.)

സംസ്ഥാനത്തെ കാർഷിക വികസന ബാങ്കുകളിലും ഏകീകൃത സോഫ്റ്റ്വെയറിന് അനുമതി നിഷേധിച്ച് സംസ്ഥാന സർക്കാർ. പ്രാഥമിക സഹകരണ സംഘങ്ങളിൽ ഏകീകൃത സോഫ്റ്റ്വെയർ സ്ഥാപിക്കാനുള്ള ടെൻഡർ ദിനേശ് ബീഡി സഹകരണ സംഘത്തിന് കൈമാറാൻ സർക്കാർ ശ്രമിക്കുന്നുവെന്ന ആരോപണം വന്നതിന് പിന്നാലെയാണ് കാർഷിക വികസന ബാങ്കുകളിലും ഇതിന് അനുമതി നിഷേധിച്ചുവെന്ന വിവരങ്ങൾ പുറത്ത് വരുന്നത്.

സോഫ്റ്റ്വെയറിൻ്റെ 50 ശതമാനം ചെലവ് വഹിച്ചുകൊണ്ട് അത് കാർഷിക വികസന ബാങ്കുകൾക്ക് നൽകാൻ സർക്കാർ തയ്യാറായിരുന്നു. എന്നാൽ ഡാറ്റ സുരക്ഷയില്ലെന്ന് ചൂണ്ടിക്കാട്ടി സർക്കാർ നിഷേധിച്ചുവെന്നും പകരം സംവിധാനം സർക്കാർ ഒരുക്കാമെന്ന് പറഞ്ഞിട്ട് എങ്ങുമെത്തിയില്ലെന്നും കാർഷിക വികസന ബാങ്ക് മുൻ പ്രസിഡൻ്റ് സി കെ ഷാജി മോഹനൻ പറഞ്ഞു.

സംസ്ഥാനത്ത് ആകെ 77 കാർഷിക വികസന ബാങ്കുകളാണ് നിലവിലുള്ളത്. ഇവിടങ്ങളിൽ എകീകൃത സോഫ്റ്റ്വെയർ നടപ്പാക്കാൻ അനുമതി ചോദിച്ചത് 2025ലെ യുഡിഫ് ഭരണകാലത്തായിരുന്നു. ചെലവിനത്തിൽ 50 ശതമാനം നബാർഡും 30 ശതമാനം സംസ്ഥാന സർക്കാരും 20 ശതമാനം കാർഷിക വികസന ബാങ്കും വഹിക്കണമെന്ന കരാറാണ് നബാർഡ് മുന്നോട്ട് വെച്ചത്.

എന്നാൽ സാമ്പത്തിക ബാധ്യത പറഞ്ഞ് സർക്കാർ ഇതിൽ നിന്നും പിൻവാങ്ങുകയായിരുന്നു. പിന്നീട് 50 തുക നബാർഡും ബാക്കി തുക ബാങ്കും വഹിക്കാമെന്ന് പറഞ്ഞിട്ടും സർക്കാർ ഇത് അംഗീകരിച്ചില്ല. കേന്ദ്ര സർക്കാരിലേക്ക് ഡാറ്റ പോകുമെന്നായിരുന്നു സർക്കാർ വാദം. ലോൺ എടുക്കുന്ന കർഷകരുടെ ഡാറ്റ ശേഖരിക്കാൻ കേന്ദ്രത്തിന് വിവിധ മാർഗങ്ങളുണ്ടായിരിക്കെ സർക്കാർ വെറുതെ കാരണമുണ്ടാക്കി നബാർഡിൽ നിന്നും കുറഞ്ഞ തുകയ്ക്ക് ഏകീകൃത സോഫറ്റ്വെയർ വാങ്ങുന്നത് മുടക്കിയതിന് പിന്നിൽ കമ്മീഷനാണ് പ്രധാന കാരണമെന്നും സി കെ ഷാജി മോഹനൻ വ്യക്തമാക്കുന്നു.

ഏകീകൃത സോഫ്റ്റ്വെയർ ഉപയോഗിച്ചില്ലെങ്കിൽ ഫണ്ട് നൽകുന്ന നബാർഡ് നിർത്തുമെന്നും അവർ അറിയിച്ചിരുന്നു. എന്നാൽ സംസ്ഥാന സർക്കാരിൻ്റെയും സഹകരണവകുപ്പിൻ്റെയും സമ്മതമില്ലാതെ തങ്ങൾക്ക് ഏകീകൃത സോഫ്റ്റ്വെയർ നടപ്പാക്കാനാവില്ലെന്ന് ബാങ്ക് മറുപടിയും നൽകിയിരുന്നു. നബാർഡിൻ്റെ സോഫ്റ്റ്വെയറിന് പകരം സംവിധാനം സർക്കാർ ഒരുക്കാമെന്ന് അറിയിച്ചിട്ടും ഇതുവരെ ഒരു നടപടിയും എങ്ങുമെത്തിയില്ലെന്നും അദ്ദേഹം പറയുന്നു. നിലവിൽ എട്ട് മാസമായി ബാങ്ക് അഡ്മിനിസ്ട്രേറ്റർ ഭരണത്തിലാണുള്ളത്. അപ്പോഴും എകീകൃത സോഫ്റ്റ്വെയർ നടപ്പാക്കാൻ നീക്കെമാന്നും കാണുന്നില്ലെന്നും ഷാജി മോഹനൻ പറഞ്ഞു.

നിലവിൽ ടാറ്റ കൺസൾട്ടൻസിക്ക് നൽകാൻ സഹകരണവകുപ്പ് ധാരണയാക്കിയ, കേരളത്തിലെ പ്രാഥമിക സഹകരണ സംഘങ്ങൾക്കായുള്ള പൊതു സോഫ്റ്റ് വെയർ തയ്യാറാക്കാനുള്ള പദ്ധതി അതിൻ്റെ നാലിരട്ടിക്ക് മേൽ തുകയ്ക്ക് ഈ രംഗത്ത് യാതൊരു മുൻപരിചയവുമില്ലാത്ത ദിനേശ് ബീഡി സഹകരണ സംഘത്തിന് കൈമാറാൻ ശ്രമം നടക്കുന്നുവെന്ന് കോൺഗ്രസ് പ്രചാരണ സമിതി അധ്യക്ഷൻ കൂടിയായ രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണത്തിൽ കഴമ്പുണ്ടെന്നാണ് തൻ്റെ വിശ്വാസമെന്നും അതിന് സമ്മതിക്കാതിരുന്നതിനാലാണ് മുൻ രജിസ്ട്രാറെ അവിടെ നിന്ന് സ്ഥലം മാറ്റിയതെന്നും ഇതേ നടപടി കാർഷിക വികസന ബാങ്കുകളിൽ ആവർത്തിക്കാനാണ് നബാർഡിൻ്റെ ആവശ്യം നിരാകരിച്ചതെന്നും ഷാജി മോഹനൻ ആരോപിക്കുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News