Enter your Email Address to subscribe to our newsletters

Ernakulam , 28 മാര്ച്ച് (H.S.)
കൊച്ചിന് യൂണിവേഴ്സിറ്റി ഓഫ് സയന്സ് ആന്ഡ് ടെക്നോളജിയില് (കുസാറ്റ്) സെക്യൂരിറ്റി ഗാര്ഡ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ആകെ 22 ഒഴിവുകളാണ് റിപ്പോര്ട്ട് ചെയ്തിരിക്കുന്നത്. യോഗ്യരായ ഉദ്യോഗാര്ത്ഥികള്ക്ക് ഏപ്രില് 13 വരെ ഓണ്ലൈനായി അപേക്ഷ സമര്പ്പിക്കാം. കേരളത്തില് സര്ക്കാര് കരാര് അടിസ്ഥാനത്തിലുള്ള നിയമനമാണിത്. ഇത് ഒരു സംസ്ഥാന സര്ക്കാര് സ്ഥാപനത്തിലെ താല്ക്കാലിക നിയമനമാണ്.
തിരഞ്ഞെടുക്കപ്പെടുന്നവര്ക്ക് പ്രതിമാസം 22,240 രൂപ ശമ്പളം ലഭിക്കും. ഓണ്ലൈനായി സമര്പ്പിച്ച അപേക്ഷയുടെ ഒപ്പിട്ട ഹാര്ഡ് കോപ്പിയും അനുബന്ധ രേഖകളും സമര്പ്പിക്കേണ്ട അവസാന തീയതി ഏപ്രില് 22 ആണ്. ഈ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള ഉയര്ന്ന പ്രായപരിധി 2026 ജനുവരി 1-ന് 56 വയസ്സാണ്. പത്താം ക്ലാസ് അല്ലെങ്കില് തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം.
കൂടാതെ, സൈനിക, സെന്ട്രല് റിസര്വ് പോലീസ് ഫോഴ്സ് ( സി ആര് പി എഫ് ), ബോര്ഡര് സെക്യൂരിറ്റി ഫോഴ്സ് ( ബി എസ് എഫ് ), സെന്ട്രല് ഇന്ഡസ്ട്രിയല് സെക്യൂരിറ്റി ഫോഴ്സ് (സി ഐ എസ് എഫ് ), ഇന്ഡോ-ടിബറ്റന് ബോര്ഡര് പോലീസ് (ഐ ടി ബി പി ), സശസ്ത്ര സീമാ ബല് (എസ് എസ് ബി ) എന്നിവയിലേതെങ്കിലും ഒന്നില് അഞ്ച് വര്ഷത്തെ സേവന പരിചയവും നല്ല ശാരീരികക്ഷമതയും നിര്ബന്ധമാണ്.
അപേക്ഷാ ഫീസ് പൊതു വിഭാഗക്കാര്ക്ക് 900 രൂപയും പട്ടിക ജാതി / പട്ടിക വര്ഗ്ഗ വിഭാഗക്കാര്ക്ക് 185 രൂപയുമാണ്. ഡെബിറ്റ് കാര്ഡ്, ക്രെഡിറ്റ് കാര്ഡ്, നെറ്റ് ബാങ്കിംഗ് എന്നിവ വഴി ഫീസ് അടയ്ക്കാം. രേഖാ പരിശോധന, എഴുത്തുപരീക്ഷ, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ് നടക്കുന്നത്. താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാര്ത്ഥികള് www.cusat.ac.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദര്ശിക്കണം.
വെബ്സെറ്റില് നല്കിയിരിക്കുന്ന സെക്യൂരിറ്റി ഗാര്ഡ് ഒഴിവുകളുമായി ബന്ധപ്പെട്ട വിജ്ഞാപനം ശ്രദ്ധാപൂര്വ്വം വായിച്ച് ഓണ്ലൈനായി അപേക്ഷ പൂരിപ്പിക്കുക. ആവശ്യമായ എല്ലാ രേഖകളും നിര്ദ്ദേശിച്ചിട്ടുള്ള വലുപ്പത്തിലും ഫോര്മാറ്റിലും അപ്ലോഡ് ചെയ്യണം. ഓണ്ലൈന് അപേക്ഷ സമര്പ്പിച്ചതിന് ശേഷം, പൂരിപ്പിച്ച അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് ഒപ്പിടുക.
വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, ജാതി എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്പ്പുകള് സഹിതം, 2026 ഏപ്രില് 22-നകം 'രജിസ്ട്രാര്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസ്, കൊച്ചിന് യൂണിവേഴ്സിറ്റി ഓഫ് സയന്സ് ആന്ഡ് ടെക്നോളജി, കൊച്ചി-22' എന്ന വിലാസത്തില് ലഭിക്കത്തക്കവണ്ണം അയക്കണം. കവറിന് മുകളില് 'APPLICATION FOR THE POST OF SECURITY GUARD' എന്ന് രേഖപ്പെടുത്തണം.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR