തിരഞ്ഞെടുപ്പ് നിരീക്ഷകർ സ്ഥാനാർത്ഥികളെ നേരിൽ കാണും.
Thiruvananthapuram , 28 മാര്ച്ച് (H.S.) തിരഞ്ഞെടുപ്പ് നിരീക്ഷകർ സ്ഥാനാർത്ഥികളെ നേരിൽ കാണും.നിയമസഭാ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് നിരീക്ഷകരെ സ്ഥാനാർത്ഥികൾക്കും ഇലക്ഷൻ ഏജന്റുമാർക്കും നേരിൽ കാണാം. തിരഞ്ഞെടുപ്പ് സംബന്ധമായ പരാതികളു
Bengal voter list


Thiruvananthapuram , 28 മാര്ച്ച് (H.S.)

തിരഞ്ഞെടുപ്പ് നിരീക്ഷകർ സ്ഥാനാർത്ഥികളെ നേരിൽ കാണും.നിയമസഭാ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് നിരീക്ഷകരെ സ്ഥാനാർത്ഥികൾക്കും ഇലക്ഷൻ ഏജന്റുമാർക്കും നേരിൽ കാണാം. തിരഞ്ഞെടുപ്പ് സംബന്ധമായ പരാതികളും പ്രശ്നങ്ങളും ശ്രദ്ധയിൽ പെടുത്തുന്നതിനും സംശയനിവാരണത്തിനും ഈ അവസരം ഉപയോഗിക്കാമെന്ന്നിരീക്ഷകർ അറിയിച്ചു. പൊതുജനങ്ങൾക്കും നിരീക്ഷകരെ നേരിൽ കണ്ട് വിവരങ്ങൾ അറിയിക്കാവുന്നതാണ്. ജില്ലയിൽ നാല് പൊതു നിരീക്ഷകരും നാല് ചെലവ് നിരീക്ഷകരും ഒരു പോലീസ് ഒബ്സർവറുമാണുള്ളത്.

വർക്കല, ആറ്റിങ്ങൽ, ചിറയിൻകീഴ്, കഴക്കൂട്ടം മണ്ഡലങ്ങളുടെ ചുമതലയുള്ള പൊതു നീരീക്ഷകൻ ആഷിഷ് ജോഷി (ഫോൺ- 8848313957) വർക്കല ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ഹാളിൽ ദിവസവും രാവിലെ 10.30 മുതൽ 11.30 വരെയും നെടുമങ്ങാട്, വാമനപുരം, അരുവിക്കര മണ്ഡലങ്ങളുടെ ചുമതലയുളള ഒബ്സർവറായ പാട്ടീൽ യാലഗൗഡ ശിവാന ഗൗഡ കുടപ്പനക്കുന്ന് സിവിൽ സ്റ്റേഷനിലെ അഞ്ചാം നിലയിലുള്ള ആത്മ പ്രോജക്ട് ഡയറക്ടറുടെ ഓഫീസിൽ രാവിലെ 11മുതൽ 12 വരെയും (ഫോൺ-8590635787) പാറശ്ശാല, കാട്ടാക്കട, നെയ്യാറ്റിൻകര മണ്ഡലങ്ങളുടെ ചുമതലയുള്ള പൊതു നിരീക്ഷകൻ ഗോപാൽ മീണ (ഫോൺ-8075983221) കോവളം ഗസ്റ്റ് ഹൗസിൽ രാവിലെ 9 മുതൽ 10 വരെയും വട്ടിയൂർക്കാവ്, തിരുവനന്തപുരം, നേമം, കോവളം എന്നീ മണ്ഡലങ്ങളുടെ ചുമതലയുള്ള ജനറൽ ഒബ്സർവറായ രവി കുമാർ അറോറ (ഫോൺ-8848622045) കോവളം ഗസ്റ്റ് ഹൗസിൽ രാവിലെ 10 മുതൽ 11 വരെയും സ്ഥാനാർത്ഥികളെയും പൊതുജനങ്ങളെയും നേരിൽ കേൾക്കുന്നതാണ്.

ജില്ലയുടെ ചുമതലയുള്ള പോലീസ് ഒബ്സർവർ സ്വപ്നിൽ മാംഗെയിൻ (ഫോൺ-7306397129) തൈക്കാട് ഗസ്റ്റ് ഹൗസിലെ റൂം നം.203ൽ രാവിലെ 11 മുതൽ 12 വരെ (ഞായർ ഒഴികെ) പൊലീസുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ജില്ലയിലെ 14 മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികളെയും പൊതുജനങ്ങളെയും നേരിൽ കാണുന്നതാണ്.

നെടുമങ്ങാട്, വാമനപുരം, അരുവിക്കര മണ്ഡലങ്ങളുടെ ചുമതലയുള്ള ചെലവ് നിരീക്ഷകൻ ഉമേഷ് കുമാർ (ഫോൺ-8848610751), കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം, നേമം മണ്ഡലങ്ങളുടെ ചുമതലയുള്ള എക്സ്പെൻഡിച്ചർ ഒബ്സർവർ കെ.വീരമണി (ഫോൺ-8848596788) എന്നിവരുടെ ഓഫീസ് തൈക്കാട് ഗസ്റ്റ് ഹൗസിലെ റൂം നമ്പർ.403ലും വർക്കല, ആറ്റിങ്ങൽ, ചിറയിൻകീഴ് മണ്ഡലങ്ങളുടെ ചുമതലയുള്ള എക്സ്പെൻഡിച്ചർ ഒബ്സർവർ പ്രമോദ് എ. നിഖാൽജെ (ഫോൺ-8848584234), പാറശ്ശാല, നെയ്യാറ്റിൻകര, കോവളം, കാട്ടാക്കട മണ്ഡലങ്ങളുടെ ചുതലയുള്ള എക്സ്പെൻഡിച്ചർ ഒബ്സർവർവർ ലോകേഷ് സിംഖാല (ഫോൺ-8848325274) എന്നിവരുടെ ഓഫീസ് തൈക്കാട് ഗസ്റ്റ് ഹൗസിലെ റൂം നം.405ലുമാണ് പ്രവർത്തിക്കുന്നത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News