Enter your Email Address to subscribe to our newsletters

Thiruvananthapuram 28 മാര്ച്ച് (H.S)
തിരുവനന്തപുരം സെൻട്രൽ പ്രസ്സിൽ അച്ചടിച്ച പോസ്റ്റൽ ബാലറ്റ് പേപ്പറുകൾ ജില്ലാ കളക്ടറും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുമായ അനു കുമാരിയ്ക്ക് കൈമാറി. സെൻട്രൽ പ്രസ്സിൽ നടന്ന ചടങ്ങിൽ അച്ചടി വകുപ്പ് ഡയറക്ടർ അമീർ സി എ യാണ് പോസ്റ്റൽ ബാലറ്റ് പേപ്പറുകൾ ജില്ലാ കളക്ടർക്ക് കൈമാറിയത്.
തുടർന്ന് ജില്ലാ കളക്ടർ, നെയ്യാറ്റിൻകര വരണാധികാരി കൂടിയായ റവന്യൂ റിക്കവറി ഡെപ്യൂട്ടി കളക്ടർ മുഹമ്മദ് നവാസ് കെ.എച്ചിന് നെയ്യാറ്റിൻകര നിയോജക മണ്ഡലത്തിലേക്കുള്ള പോസ്റ്റൽ ബാലറ്റ് പേപ്പറുകൾ നൽകികൊണ്ട് പോസ്റ്റൽ ബാലറ്റ് പേപ്പറുകളുടെ വിതരണത്തിന് തുടക്കം കുറിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലേയ്ക്കുള്ള പോസ്റ്റൽ ബാലറ്റ് പേപ്പറുകളാണ് സെൻട്രൽ പ്രസ്സിൽ അച്ചടിയ്ക്കുന്നത്.
ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ബിജു, നോഡൽ ഓഫീസർമാരായ സജി ആർ എസ്, വിനോദ് രാജ്, നൗഷാദ്, ഗവ പ്രസ്സുകളുടെ സൂപ്രണ്ട് വീരാൻ ടി, സ്റ്റേഷനറി കൺട്രോളർ മേരി മാർഗരറ്റ്, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ അനസ് അലിയാർ, ബിനേഷ് കുമാർ, ഹരി എസ്, സുധീർ കുമാർ കെ തുടങ്ങിയവർ പങ്കെടുത്തു.
വോട്ടേഴ്സ് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു..സ്വീപ് തിരുവനന്തപുരത്തിന്റെ ആഭിമുഖ്യത്തിൽ പേരൂർക്കട ജെ.പി.എച്ച്. എൻ ട്രയിനിംഗ് സെന്ററിൽ വോട്ടർ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. അസിസ്റ്റന്റ് കളക്ടർ ശിവശക്തിവേൽ ഉദ്ഘാടനം ചെയ്തു.
വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ, സമ്മതിദായകർക്കുള്ള പ്രതിജ്ഞ എന്നിവ സംഘടിപ്പിച്ചു. പേരൂർക്കട നഴ്സിങ് കോളജിൽ നടന്ന പരിപാടിയിൽ ട്രെയിനിംഗ് സെന്റർ പ്രിൻസിപ്പൽ സിന്ധു കുമാരി , നഴ്സിംഗ് വിദ്യാർഥികൾ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.
കേരള സംസ്ഥാന നിയമസേവന അതോറിറ്റി, ഇലക്ഷൻ കമ്മീഷൻ, കേരള ജനമൈത്രി പോലീസ് എന്നിവർ സംയുക്തമായി എന്റെ വോട്ട് എന്റെ ശക്തി എന്ന മുദ്രാവാക്യവുമായി ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.. മാർച്ച് 28 മുതൽ ഏപ്രിൽ 7 വരെ നീണ്ടുനിൽക്കുന്ന വോട്ടവകാശ വിനിയോഗത്തിന്റെ പ്രാധാന്യത്തെ സംബന്ധിച്ചുള്ള ബോധവൽക്കരണ പരിപാടിയാണിത്..
തിരുവനന്തപുരം ജില്ല പ്രിൻസിപ്പൽ ജഡ്ജി ശ്രീമതി എസ് നസീറ ബോധവൽക്കരണ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു . തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി സീനിയർ സിവിൽ ജഡ്ജ് എസ്. ഷംനാദ്, കേരള പോലീസ് മേധാവി രാവാട ചന്ദ്രശേഖർ, ചീഫ് ഇലക്ടറൽ ഓഫീസർ രത്തൻ യു. കേൾക്കർ, സിറ്റി പോലീസ് കമ്മീഷണർ കാർത്തിക്, ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് അജിത ബീഗം, ജില്ലാ കളക്ടർ അനു കുമാരി, സബ് കളക്ടർ ആൽഫ്രഡ്, അസിസ്റ്റൻറ് കളക്ടർ ശിവ ശക്തിവേൽ എന്നിവർ പങ്കെടുത്തു..
---------------
Hindusthan Samachar / CHANDHU CHANDRASEKHAR