നടൻ വിജയുടെ തമിഴ്നാട് വെട്രി കഴകം സ്ഥാനാര്ഥി പട്ടിക പുറത്ത് വിട്ടു
Chennai , 29 മാര്ച്ച് (H.S.) തമിഴ്നാട്ടിൽ നടൻ വിജയുടെ തമിഴ്നാട് വെട്രി കഴകം സ്ഥാനാര്ഥി പട്ടിക പുറത്ത് വിട്ടു തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ടിവികെ സ്ഥാനാര്ഥികളുടെ പട്ടിക പാർട്ടി അധ്യക്ഷനും നടനുമായ വിജയ് പുറത്തിറക്കി. വിജയ് രണ്ട്
വിജയ്


Chennai , 29 മാര്ച്ച് (H.S.)

തമിഴ്നാട്ടിൽ നടൻ വിജയുടെ

തമിഴ്നാട് വെട്രി കഴകം സ്ഥാനാര്ഥി പട്ടിക പുറത്ത് വിട്ടു തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ടിവികെ സ്ഥാനാര്ഥികളുടെ പട്ടിക പാർട്ടി അധ്യക്ഷനും നടനുമായ വിജയ് പുറത്തിറക്കി. വിജയ് രണ്ട് മണ്ഡലങ്ങളിൽ നിന്നാണ് മത്സരിക്കുന്നത്, ചെന്നൈയിലെ പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ് എന്നിവിടങ്ങളിലാണ് വിജയ് ജനവിധി തേടുന്നത്.

സ്ഥാനാര്ത്ഥിപ്പട്ടിക പുറത്തുവിട്ട പാര്ട്ടി യോഗത്തില് തമിഴക വെട്രി കഴകം മുന്നോട്ടു വെക്കുന്ന വികസന പരിപാടികളും വാഗ്ദാനങ്ങളും വിജയ് പ്രഖ്യാപിച്ചു. ബിരുദധാരികള്ക്ക് പ്രതിമാസം 4000 രൂപയും ഡിപ്ലോമക്കാര്ക്ക് 2000 രൂപയും നല്കും. ലഹരിയില്ലാത്ത തമിഴ് നാടാണ് ടിവികെയുടെ ലക്ഷ്യമെന്ന് വിജയ് പറഞ്ഞു.

സ്കൂളുകള് തോറും ലഹരിവിരുദ്ധ മേഖലകള് തീര്ക്കുമെന്നും വിജയ് പറഞ്ഞു. പരീക്ഷകള് കാല താമസമില്ലാതെ നടത്തുന്നതിന് മുന്ഗണന നല്കും. സംസ്ഥാനത്തെ ജോലികളില് സ്വദേശി വല്ക്കരണത്തിന് പ്രാമുഖ്യം നല്കും. തമിഴ്നാട്ടിലെ ജോലികളില് 75 ശതമാനവും തമിഴര്ക്ക് ലഭിക്കുന്നുവെന്ന് ഉറപ്പു വരുത്തും

സ്ഥാനാർഥികളെ പ്രഖ്യാപിച്ചുകൊണ്ട് തനിക്ക് ഒരു അവസരം നൽകണമെന്ന് വിജയ് ജനങ്ങളോട് അഭ്യർഥിച്ചു. വിസിലിന് വോട്ട് ചെയ്യുക, ഇത് വിസിൽ വിപ്ലവ തെരഞ്ഞെടുപ്പാണ്, പാർട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നത്തെ ഉയർത്തിക്കാട്ടി അദ്ദേഹം പറഞ്ഞു.

പാർട്ടിയുടെ മുതിർന്ന നേതാക്കളായ എൻ ആനന്ദ്, അധവ് അർജുന, കെഎ സെങ്കോട്ടയ്യൻ, സിടിആർ നിർമ്മൽ കുമാർ എന്നിവരെ വിവിധ സീറ്റുകളിൽ നിന്നുള്ള പാർട്ടി സ്ഥാനാർഥികളായി അദ്ദേഹം നാമനിർദ്ദേശം ചെയ്തു. അദ്ദേഹത്തിൻ്റെ കോർ ടീം അംഗങ്ങളെല്ലാം പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.

ജനങ്ങൾക്കൊപ്പം നിൽക്കുന്നവരെയാണ് ഞാൻ സ്ഥാനാർഥികളായി തെരഞ്ഞെടുത്തിരിക്കുന്നതെന്ന് വിജയ് പറഞ്ഞു. തെരഞ്ഞെടുപ്പ് പോരാട്ടം ജനങ്ങളുടെ സഖ്യമായ ടിവികെയും സ്റ്റാലിൻ നയിക്കുന്ന സഖ്യവും തമ്മിലാണെന്ന് വിജയ് ആവർത്തിച്ചു. ഭരണകക്ഷിയായ ഡിഎംകെ നേതൃത്വത്തിലുള്ള സഖ്യത്തെ അദ്ദേഹം വെറും തുന്നിക്കൂട്ടിയ സഖ്യമെന്ന് പരിഹസിച്ചു.

ഇന്ന് ഒരു പ്രധാന ദിവസമാണ്, ജനങ്ങളുടെ യഥാർഥ സംരക്ഷകരെ പരിചയപ്പെടുത്തുന്ന ഒരു ദിവസമാണ്. നമ്മുടെ സ്ഥാനാർഥികൾ സാധാരണ പശ്ചാത്തലങ്ങളിൽ നിന്നുള്ളവരാണ്. അവർ വലിയ സമ്പത്തോ അധികാരമോ ഉള്ളവരല്ല. സാധാരണക്കാരുടെ പ്രശ്നങ്ങള് മനസിലാക്കുന്ന ആളുകളാണ് അവരെന്ന് വിജയ് ജനങ്ങളെ അഭിസംബോധന ചെയ്തു..

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News