നിയമസഭാ തിരഞ്ഞെടുപ്പ് : രണ്ടാം ഘട്ട റാൻഡമൈസേഷൻ പൂർത്തിയായി; തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കുള്ള നിയമന ഉത്തരവ് പുറപ്പെടുവിച്ചു
Thiruvananthapuram , 29 മാര്ച്ച് (H.S.) എറണാകുളം ജില്ലയിൽ നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള രണ്ടാം ഘട്ട റാൻഡമൈസേഷൻ പൂർത്തിയായി; തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കുള്ള നിയമന ഉത്തരവ് പുറപ്പെടുവിച്ചു. രണ്ടാംഘട്ട റാൻഡമൈസേഷൻ വഴി ആകെ 15148 ഉദ്യോഗസ്ഥരെയാണ വിവിധ
നിയമസഭ തെരഞ്ഞെടുപ്പ്


Thiruvananthapuram , 29 മാര്ച്ച് (H.S.)

എറണാകുളം ജില്ലയിൽ നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള രണ്ടാം ഘട്ട റാൻഡമൈസേഷൻ പൂർത്തിയായി; തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കുള്ള നിയമന ഉത്തരവ് പുറപ്പെടുവിച്ചു.

രണ്ടാംഘട്ട റാൻഡമൈസേഷൻ വഴി ആകെ 15148 ഉദ്യോഗസ്ഥരെയാണ വിവിധ പോളിങ് ജോലികൾക്കായി നിയോഗിച്ചിട്ടുള്ളത്.

പ്രിസൈഡിംഗ് ഓഫീസർമാർ: 3787 പേർ

ഫസ്റ്റ് പോളിങ് ഓഫീസർമാർ: 3787 പേർ

• പോളിങ് ഓഫീസർമാർ: 7,574

• റിസർവ് ഉദ്യോഗസ്ഥർ: അപ്രതീക്ഷിത സാഹചര്യങ്ങൾ നേരിടുന്നതിനായി 20% ഉദ്യോഗസ്ഥരെ റിസർവ് വിഭാഗത്തിൽ നിലനിർത്തിയിട്ടുണ്ട്.

ഏത് നിയോജക മണ്ഡലത്തിലാണ് തിരഞ്ഞെടുപ്പ് ജോലി എന്നും ഏതൊക്കെ പോളിങ് പാർട്ടികളിലാണ് ഉദ്യോഗസ്ഥർ ഉൾപ്പെട്ടിരിക്കുന്നത് എന്നുമുള്ള കൃത്യമായ വിവരം രണ്ടാം ഘട്ട റാൻഡമൈസേഷനിലൂടെ വ്യക്തമായി.

നിയമന ഉത്തരവ്

റാൻഡമൈസേഷൻ ശേഷം പോളിങ് ഉദ്യോഗസ്ഥർക്കുള്ള നിയമന ഉത്തരവുകൾ പുറപ്പെടുവിച്ചു.സ്ഥാപന മേധാവികൾ തിരഞ്ഞെടുപ്പ് കമ്മീഷന്റെ 'ഓർഡർ' പോർട്ടലിൽ നിന്നും ഉത്തരവുകൾ ഡൗൺലോഡ് ചെയ്ത് ബന്ധപ്പെട്ട ജീവനക്കാർക്ക് ഞായറാഴ്ച (29/03/26) തന്നെ നൽകേണ്ടതാണ് എന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ജി പ്രിയങ്ക അറിയിച്ചു.

ജീവനക്കാർക്ക് തങ്ങളുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്ത് പോർട്ടലിൽ നിന്ന് നേരിട്ടും ഉത്തരവുകൾ കൈപ്പറ്റാവുന്നതാണ്.

നിയമന ഉത്തരവ് നൽകിയ ശേഷം പോർട്ടലിലെ സ്റ്റാറ്റസ് ഞായറാഴ്ച വൈകുന്നേരം അഞ്ചിന് മുൻപായി അപ്ഡേറ്റ് ചെയ്യണമെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

ഇത് അതത് തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർ ഉറപ്പുവരുത്തേണ്ടതുണ്ട്.

പരിശീലന ക്ലാസുകൾ

തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്കുള്ള പരിശീലന ക്ലാസുകൾ ചൊവ്വാഴ്ച (മാർച്ച് 31) മുതൽ ആരംഭിക്കും.

പരിശീലനത്തിന് എല്ലാ ഉദ്യോഗസ്ഥരും നിർബന്ധമായും പങ്കെടുക്കണമെന്ന് ജില്ലാ കളക്ടർ പറഞ്ഞു.

കാക്കനാട് സിവിൽ സ്റ്റേഷനിലെ ജില്ലാ കളക്ടറുടെ ചേംബറിൽ തിരഞ്ഞെടുപ്പ് ഒബ്സർവർമാരുടെ സാന്നിധ്യത്തിൽ ആയിരുന്നു രണ്ടാംഘട്ട റാൻഡമൈസേഷൻ നടപടികൾ നടന്നത്.

തിരുവനന്തപുരം ജില്ലയിൽ പോളിംഗ് ഓഫീസർമാരുടെ രണ്ടാംഘട്ട റാൻഡമൈസേഷൻ പൂർത്തിയായി.നിയമസഭ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് ജോലികൾക്കായി നിയോഗിക്കപ്പെട്ട പ്രിസൈഡിംഗ് ഓഫീസർമാർ, ഫസ്റ്റ് പോളിംഗ് ഓഫീസർമാർ, പോളിംഗ് ഓഫീസർമാർ എന്നിവരുടെ രണ്ടാംഘട്ട തരംതിരിക്കൽ( റാൻഡമൈസേഷൻ) പൂർത്തിയായി. ഏത് നിയോജക മണ്ഡലത്തിലാണ് ഡ്യൂട്ടിയ്ക്കായി നിയോഗിച്ചിരിക്കുന്നതെന്നും കൂടെ ജോലി ചെയ്യേണ്ട ടീമംഗങ്ങളെ സംബന്ധിച്ചും ഇപ്പോൾ അറിയാൻ സാധിക്കും. www.order.ceo kerala.gov.in എന്ന വെബ്സൈറ്റിൽ know your posting order എന്ന് ക്ലിക്ക് ചെയ്താൽ ഓഫീസർമാരുടെ നിയമനം സംബന്ധിച്ച വിവരങ്ങൾ ലഭിക്കും.

ജില്ലയിൽ 3814 വീതം പ്രിസൈഡിംഗ് ഓഫീസർമാരും ഫസ്റ്റ് പോളിംഗ് ഓഫീസർമാരുമാണ് ഉള്ളത്. 7628 ആണ് ആകെ പോളിംഗ് ഓഫീസർമാരുടെ എണ്ണം.

റാൻഡമൈസേഷൻ്റെ ഭാഗമായി ജില്ലയിലെ പോളിംഗ് ഓഫീസർമാർക്കുള്ള രണ്ടാം ഘട്ട പരിശീലനം ഏപ്രിൽ ഒന്ന് മുതൽ 4 വരെ ജില്ലയിലെ 14 നിയോജക മണ്ഡലങ്ങളിലായി നടക്കും. ഒരു നിയോജക മണ്ഡലത്തിൽ മൂന്ന് സെൻ്ററുകൾ വീതമാണ് ഉള്ളത്. ജില്ലയിൽ ആകെ 42 സെൻ്ററുകളിലായി 317 സെഷനുകളിൽ രണ്ടാംഘട്ട പരിശീലനം നടക്കും. പോളിംഗ് ഓഫീസർമാർക്ക് വോട്ട് രേഖപ്പെടുത്തുന്നതിനായി വോട്ടേഴ്സ് ഫെസിലിറ്റേഷൻ സെൻ്ററുകൾ സജ്ജീകരിക്കും.

ജില്ലയിൽ 14 വീതം പിങ്ക് ബൂത്തുകളും യുവജന ബൂത്തുകളും ക്രമീകരിക്കും. പിങ്ക് ബൂത്തുകൾ നിയന്ത്രിക്കുന്നത് പൂർണ്ണമായും വനിതാ ഓഫീസർമാരായിരിക്കും. ജില്ലയിൽ ഒരു ഭിന്നശേഷി പോളിംഗ് ബൂത്തും ഉണ്ടായിരിക്കും. ഭിന്ന ശേഷിക്കാരായ ഉദ്യോഗസ്ഥരെയായിരിക്കും ഇവിടെ നിയോഗിക്കുക.

കളക്ടറേറ്റ് വീഡിയോ കോൺഫറൻസ് നടന്ന റാൻഡമൈസേഷനിൽ തിരഞ്ഞടുപ്പ് പൊതുനിരീക്ഷകരായ ആഷിഷ് ജോഷി, പാട്ടിൽ യാല ഗൗഡ ശിവാന ഗൗഡ, യോഗേഷ് കുമാർ, ജില്ലാ കളക്ടർ അനു കുമാരി, എ ഡി എം നിർമ്മൽ കുമാർ ജി, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ബിജു എസ് തുടങ്ങിയവർ പങ്കെടുത്തു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News