എസ്ഡിപിഐ - സിപിഎം ബന്ധം കനഗോലു ക്യാപ്സ്യൂളാണെന്ന് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി.
Kasaragod , 29 മാര്ച്ച് (H.S.) എസ്ഡിപിഐ - സിപിഎം ബന്ധം കനഗോലു ക്യാപ്സ്യൂളാണെന്ന് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. ഉയർന്ന് വരുന്ന ആരോപണങ്ങള് അടിസ്ഥാന രഹിതമാണെന്നും എംഎ ബേബി പ്രതികരിച്ചു. ആദ്യം പറഞ്ഞത് സിപിഎം - ബിജെപി ഡീൽ എന്നാണ്. എസ്ഡിപിഐ ആർഎസ്എസി
M A Baby


Kasaragod , 29 മാര്ച്ച് (H.S.)

എസ്ഡിപിഐ - സിപിഎം ബന്ധം കനഗോലു ക്യാപ്സ്യൂളാണെന്ന് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. ഉയർന്ന് വരുന്ന ആരോപണങ്ങള് അടിസ്ഥാന രഹിതമാണെന്നും എംഎ ബേബി പ്രതികരിച്ചു.

ആദ്യം പറഞ്ഞത് സിപിഎം - ബിജെപി ഡീൽ എന്നാണ്. എസ്ഡിപിഐ ആർഎസ്എസിൻ്റെ ഉത്പ്പന്നമാണ്. എസ്ഡിപിഐയോട് വർഗീയ നിലപാട് തിരുത്തണമെന്നാണ് പറയാനുള്ളതെന്നും എംഎ ബേബി കാസർകോട് പറഞ്ഞു. എന്നാൽ

എസ്ഡിപിഐയെ പിന്തുണക്കും എന്ന് പറയുന്നത് അവരുടെ അനുഭവത്തിൽ നിന്നുള്ള പ്രതികരണമാണ്.

സിപിഎം വർഗീയ ശക്തികളോട് ചർച്ച നടത്താറില്ല. എസ്ഡിപിഐ അവരുടെ നിലപാട് വ്യക്തമാക്കട്ടെ. പിന്തുണ പ്രഖ്യാപിച്ചാൽ പോളിങ് ബൂത്തിൽ പോയി വോട്ട് ചെയ്യരുതെന്ന് പറയാൻ കഴിയില്ലല്ലോ എന്നും എംഎ ബേബി പറഞ്ഞു.

സ്ത്രീകളെ ജനറൽ സീറ്റിൽ മത്സരിപ്പിക്കരുതെന്ന ഉമർ ഫൈസി മുക്കത്തിൻ്റെ പ്രസ്താവനയിലും എംഎ ബേബി പ്രതികരിച്ചു. അത്തരം നിലപാടുകളോട് സിപിഎമ്മിന് യോജിപ്പില്ല. കേരള സമൂഹത്തിൽ സ്ത്രീ തുല്യതാ ബോധം ഇല്ല. സിപിഎമ്മിൽ നിന്ന് കൂടുതൽ സ്ത്രീകൾ സ്ഥാനാർഥികൾ ആകണമായിരുന്നു. പികെ ശ്യാമള സ്ഥാനാർഥിയായപ്പോൾ നേതാവിൻ്റെ ഭാര്യയായി വെട്ടിച്ചുരുക്കി ആക്ഷേപിച്ചെന്നും എംഎ ബേബി വിമർശിച്ചു.

കേരളത്തിൽ എസ്ഡിപിഐ - സിപിഎം കൂട്ടുകെട്ടെന്ന് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.

പിഡിപി യുമായും സിപിഎം കൂട്ടുകെട്ട് ഉണ്ട്. എസ്ഡിപിഐ സംസ്ഥാന വ്യാപകമായി എൽഡിഎഫിന് പിന്തുണ നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. സിപിഎം - ബിജെപി ഡീൽ ആരംഭിച്ചത് 2021 മുതലാണ്.

2021ൽ അറുപതിലധികം സീറ്റിൽ ബിജെപി ഇടതുപക്ഷത്തിന് വോട്ട് മറിച്ചു. 2026ലും അന്തർധാര ആവർത്തിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിലാണ് എംഎ ബേബി പ്രതികരിച്ചത്.

ന്യൂനപക്ഷത്തിൻ്റെ താത്പര്യം സംരക്ഷിക്കാൻ ആർഎസ്എസ് മോഡൽ സംഘം ഉണ്ടാവേണ്ടതില്ല. ബിജെപിയുമായി കേരളത്തിൽ ഡീൽ ഉണ്ടാക്കിയത് കോൺഗ്രസാണ്. എസ്ഡിപിഐയുമായി ചർച്ച ചെയ്ത് പിന്തുണയും സഹകരണം തേടുന്ന നയവും എൽഡിഎഫിന് ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ദുരാരോപണങ്ങള് ഉന്നയിച്ച് ശ്രദ്ധ തിരിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്ന് പിണറായി വിജയനും പറഞ്ഞു. ജനങ്ങളെയാകെ തെറ്റിദ്ധരിപ്പിക്കാമെന്ന വ്യാമോഹം വേണ്ടതില്ല. ഏതാനും വോട്ടിനു വേണ്ടി തെറ്റായ നിലപാട് എല്ഡിഎഫ് സ്വീകരിക്കില്ല. ആരും കൊതിക്കുന്ന, ജീവിക്കാന് പറ്റുന്ന സ്ഥലമായി കേരളം മാറി. അതാണ് എല്ഡി എഫിന്റെ നേട്ടം.

വസ്തുതകളെയല്ല നുണകളെയാണ് യുഡിഎഫ് ആശ്രയിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു. എല്ഡിഎഫിന് നല്ല ജനസ്വീകാര്യതയാണ് കേരളത്തില് ലഭിക്കുന്നത്. 2021 ലെ തുടര്ഭരണം കോണ്ഗ്രസിനും യുഡിഎഫിനും വലിയ ഞെട്ടലുണ്ടാക്കി. എന്തെങ്കിലും ഗിമ്മിക്ക് കൊണ്ടല്ല തുടര്ഭരണം ലഭിച്ചത്. ജനങ്ങളുടെ നിത്യ ജീവിതത്തില് മാറ്റമുണ്ടാക്കാനും നാട് വികസിക്കാനും തുടര്ഭരണം കാരണമായി. എല്ലാ രംഗത്തും കേരളം മുന്നോട്ടാണ്. അതി ദാരിദ്ര്യ മുക്തമായതോടെ ലോകം തന്നെ കേരളത്തെ ശ്രദ്ധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News