വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില് സിപിഐഎം - എസ്ഡിപിഐ ബന്ധമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ആവര്ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.
Malappuram , 29 മാര്ച്ച് (H.S.) വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില് സിപിഐഎം - എസ്ഡിപിഐ ബന്ധമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ആവര്ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. എസ്ഡിപിഐ ബന്ധത്തെക്കുറിച്ചുള്ള മാധ്യമ പ്രവര്ത്തകരുടെ ആവര്ത്തിച്ചുള്ള ചോദ്യ
Pinarayi Vijayan


Malappuram , 29 മാര്ച്ച് (H.S.)

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില് സിപിഐഎം - എസ്ഡിപിഐ ബന്ധമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ആവര്ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. എസ്ഡിപിഐ ബന്ധത്തെക്കുറിച്ചുള്ള മാധ്യമ പ്രവര്ത്തകരുടെ ആവര്ത്തിച്ചുള്ള ചോദ്യങ്ങള്ക്ക് ക്ഷുഭിതനായാണ് മുഖ്യമന്ത്രി മറുപടി നല്കിയത്. ഒരു തരത്തിലുള്ള വർഗീയതയുമായും ഇടതുപക്ഷത്തിന് ബന്ധമില്ലെന്നും എല്ലാ വർഗീയതകളെയും ഒരുപോലെ എതിർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഏത് വര്ഗീയതയോടും സിപിഎമ്മിനോട് കൃത്യമായ നിലപാടുണ്ട്. ഞങ്ങള്ക്ക് ഒരു വര്ഗീയതയോടും ബന്ധമില്ല. എല്ലാ വര്ഗീയതയേയും ഞങ്ങള് എതിര്ക്കുന്നു. അത് ഭൂരിപക്ഷ വര്ഗീയതയായാലും ന്യൂനപക്ഷ വര്ഗീയതയായാലും സിപിഎമ്മിന് വേര്തിരിവില്ല. എല്ലാം വര്ഗീയതയായി കാണും. വിട്ടു വീഴ്ചയില്ലാത്ത നിലപാട് കൈക്കൊള്ളും. അതിലപ്പുറമുള്ള കാര്യങ്ങള് എസ്ഡിപിഐ യോട് ചോദിക്കണം. എല്ഡിഎഫിനെ മോശമായി ചിത്രീകരിക്കാനാണ് പ്രതിപക്ഷവും മാധ്യമങ്ങളും ശ്രമിക്കുന്നത്- മുഖ്യമന്ത്രി പറഞ്ഞു.

ദുരാരോപണങ്ങള് ഉന്നയിച്ച് ശ്രദ്ധ തിരിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. ജനങ്ങളെയാകെ തെറ്റിദ്ധരിപ്പിക്കാമെന്ന വ്യാമോഹം വേണ്ടതില്ല. ഏതാനും വോട്ടിനു വേണ്ടി തെറ്റായ നിലപാട് എല്ഡിഎഫ് സ്വീകരിക്കില്ല. ആരും കൊതിക്കുന്ന, ജീവിക്കാന് പറ്റുന്ന സ്ഥലമായി കേരളം മാറി. അതാണ് എല്ഡി എഫിന്റെ നേട്ടം.

വസ്തുതകളെയല്ല നുണകളെയാണ് യു ഡി എഫ് ആശ്രയിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു. എല്ഡിഎഫിന് നല്ല ജനസ്വീകാര്യതയാണ് കേരളത്തില് ലഭിക്കുന്നത്. 2021 ലെ തുടര്ഭരണം കോണ്ഗ്രസിനും യുഡിഎഫിനും വലിയ ഞെട്ടലുണ്ടാക്കി. എന്തെങ്കിലും ഗിമ്മിക്കു കൊണ്ടല്ല തുടര്ഭരണം ലഭിച്ചത്. ജനങ്ങളുടെ നിത്യ ജീവിതത്തില് മാറ്റമുണ്ടാക്കാനും നാട് വികസിക്കാനും തുടര്ഭരണം കാരണമായി. എല്ലാ രംഗത്തും കേരളം മുന്നോട്ടാണ്. അതി ദാരിദ്ര്യ മുക്തമായതോടെ ലോകം തന്നെ കേരളത്തെ ശ്രദ്ധിക്കുന്നു.

പ്രവാസി സമൂഹത്തിന് വേണ്ടി സാധ്യമായതെല്ലാം ചെയ്തുവെന്ന ചാരിതാര്ഥ്യമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രവാസി ക്ഷേമത്തിനായി സർക്കാർ നടപ്പിലാക്കിയ പദ്ധതികളെക്കുറിച്ച് വിശദീകരിച്ചായിരുന്നു മലപ്പുറത്ത് മുഖ്യമന്ത്രിയുടെ വാര്ത്താ സമ്മേളനം.

ഹരിയാനയിൽ കോൺഗ്രസ് സ്ഥാനാർഥിത്വത്തിനായി കോടികൾ ആവശ്യപ്പെട്ടെന്ന ആരോപണത്തിൽ കോൺഗ്രസ് നേതൃത്വത്തിൻ്റെ മൗനത്തെ മുഖ്യമന്ത്രി ചോദ്യം ചെയ്തു. പാര്ട്ടി ടിക്കറ്റ് ലഭിക്കാന് ഇടനിലക്കാര് വഴി കോണ്ഗ്രസിന്റെ ഉന്നത നേതാക്കള് കോടികള് ആവശ്യപ്പെട്ടുവെന്ന ആരോപണം ഹരിയാനയില് നിന്ന് നിരന്തരം ഉയര്ന്നു വരികയാണ്. ഗുരുതരമായ ആരോപണം ഉയര്ന്നിട്ടും കോണ്ഗ്രസ് നേതൃത്വം ഇതേവരെ വ്യക്തമായ പ്രതികരണം നടത്തിയില്ല. വ്യാജ ആരോപണമാണെങ്കില് നിഷേധിക്കാം, നിയമ നടപടി സ്വീകരിക്കാം, പാര്ട്ടിയെന്ന നിലയില് അവരുടേതായ ആഭ്യന്തര അന്വേഷണമെങ്കിലും നടത്തേണ്ടതല്ലേ എന്നും മുഖ്യമന്ത്രി ചോദിച്ചു. എന്താണ് അത് നടക്കാത്തത്. അവരുടെ പാര്ട്ടിയുടെ ആഭ്യന്തര സുതാര്യത അല്ലേ ഇല്ലാതാവുന്നത്. സ്ഥാനാര്ഥിത്വം രാഷ്ട്രീയത്തില് പണം കൊടുത്ത് വാങ്ങേണ്ടതാണെന്ന് വരുന്നത് നല്ലതല്ല. മറ്റുള്ളവരെക്കുറിച്ച് ഇല്ലാത്ത അഴിമതിയാരോപണം ഉന്നയിക്കാന് വ്യഗ്രത കാട്ടുന്നവര് സ്വന്തം പാര്ട്ടിയെക്കുറിച്ച് ഉയര്ന്ന ആരോപണത്തില് മൗനം പാലിക്കുന്നത് എന്തു കൊണ്ടാണ്. പാര്ട്ടി ടിക്കറ്റ് ആശയത്തിനും പ്രവര്ത്തനത്തിനുമാണോ അതോ പണത്തിനാണോ എന്ന ചോദ്യത്തിന് മറുപടി പറയേണ്ടത് ആ പാര്ട്ടിയാണ്.

സിപിഎമ്മിൽ 'മരുമോനിസം' നടക്കുന്നുവെന്ന പി വി അൻവറിൻ്റെ പരാമർശത്തെക്കുറിച്ചുള്ള ചോദ്യത്തിന് മുഖ്യമന്ത്രി ക്ഷുഭിതനായാണ് മറുപടി നൽകിയത്. അതുകൊണ്ടാണോ അൻവറിന് പാർട്ടിയിൽ നിന്ന് പോകേണ്ടി വന്നത്? എന്ന് ചോദിച്ച അദ്ദേഹം, എന്തും വിളിച്ചു പറയുന്നവരുടെ നാവായി മാധ്യമങ്ങൾ മാറരുതെന്നും പ്രതികരിച്ചു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News