Enter your Email Address to subscribe to our newsletters

Thiruvananthapuram, 29 മാര്‍ച്ച് (H.S.)
തിരുവനന്തപുരം: പ്രധാനമന്ത്രി കേരളം സന്ദര്‍ശിക്കുന്ന സമയത്ത് വി. ശിവന്‍ കുട്ടി എന്നെ സംവാദത്തിനു വിളിച്ചത് തന്ത്രമാണ്. പ്രധാനമന്ത്രി തൃശ്ശൂരും പാലക്കാടും പറയുന്ന കാര്യങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ശിവന്‍ കുട്ടിയുടെ ശ്രമം. സമയവും തീയതിയും നിങ്ങള്‍ തീരുമാനിക്കേണ്ട, എന്നാണ് എവിടെയാണ് എപ്പോഴാണ് സംവാദമെന്ന് ഞാനറിയിക്കാമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. 10 കൊല്ലമായി ജനങ്ങള്‍ കാത്തിരിക്കുകയല്ലേ? അവര്‍ക്ക് നിങ്ങള്‍ വാഗ്ദാനം നല്‍കിയ വികസനം കൊടുത്തോ? അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചോ? നേമത്തെ ജനങ്ങള്‍ എത്രയോ തവണ അവരുടെ പ്രശ്‌നങ്ങള്‍ ശിവന്‍കുട്ടിയോട് പറഞ്ഞു. അതൊന്നും പരിഹരിച്ചില്ലല്ലോ എന്നും രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു.
തൊഴിലില്ലായ്മ വിലക്കയറ്റം നിക്ഷേപമില്ലായ്മ ഇതൊക്കെയാണ് എല്‍ഡിഎഫും യുഡിഎഫും മാറി മാറി ഭരിച്ച കേരളത്തിന്റെ അവസ്ഥ. ജനങ്ങള്‍ മാറ്റം വേണമെന്ന് ആഗ്രഹിക്കുന്നു. ആ മാറ്റം ബിജെപി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
12 കൊല്ലം മുമ്പ് ഭാരതത്തിലെ ജനങ്ങള്‍ പറഞ്ഞു ഞങ്ങള്‍ക്ക് മാറ്റം വേണമെന്ന്. അവരാഗ്രഹിച്ചിരുന്ന മാറ്റം നരേന്ദ്രമോദി കൊണ്ടുവന്നു. അതുപോലെ കേരളത്തിലും ജനങ്ങള്‍ ആഹിക്കുന്ന മാറ്റം കൊണ്ടു വരാന്‍ ബിജെപി എന്‍ഡിഎക്ക് കഴിയും. നേമത്തും തിരുവനന്തപുരത്തും മാത്രമല്ല കേരളമാകെ മാറ്റം കൊണ്ടുവരാന്‍ ബിജെപിക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയുടെ ബി ടീമാണെന്ന് പരസ്പരം പറയുന്ന എല്‍ഡിഎഫും യുഡിഎഫും ബിജെപി എ ടീമാണെന്ന് പറഞ്ഞു വച്ചതില്‍ സന്തോഷമുണ്ട്. ജമാഅത്തെ ഇസഌമിക്കൊപ്പവും എസ്ഡിപിഐക്കൊപ്പവും ഡീല്‍ നടത്തുന്നവരാണ് ബിജെപിയുടെ മേല്‍ ഡീല്‍ ആരോപിക്കുന്നത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാവുന്ന കാലമൊക്കെ കഴിഞ്ഞു. ബിജെപി ഉന്നയിക്കുന്ന വികസന വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് എല്‍ഡിഎഫും യുഡിഎഫും ശ്രമിക്കുന്നത്. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ബിജെപിയെക്കുറിച്ച് പതിറ്റാണ്ടുകളായി തെറ്റിദ്ധാരണ പരത്തി വിഷം കുത്തി വച്ചിരിക്കുകയാണ്. ആ തെറ്റിദ്ധാരണ മാറ്റനാണ് ബിജെപി ശ്രമിക്കുന്നത്. വികസിത കേരളം എന്നത് എല്ലാവര്‍ക്കും വേണ്ടിയാണ്. എല്ലാവര്‍ക്കും പുരോഗതി, വികസനം, അവസരങ്ങള്‍, കുട്ടികള്‍ക്ക് നല്ല ഭാവി ഇതാണ് ബിജെപി മുന്നോട്ട് വയ്ക്കുന്നത്. മലയാളികള്‍ എവിടെയായിരുന്നാലും അവരെ സംരക്ഷിക്കാന്‍ ബിജെപി മാത്രമേ ഉണ്ടാകൂ എന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
---------------
Hindusthan Samachar / Sreejith S