തിരഞ്ഞെടുപ്പ് : പ്രധാനമന്ത്രി ഇന്ന് കേരളത്തില്; രാഹുല് ഗാന്ധി നാളെ എത്തും
Palakkad, 29 മാര്‍ച്ച് (H.S.) തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. പാലക്കാടും തൃശൂരും എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും. കോയമ്പത്തൂരില്‍ നിന്ന് ഹെലികോപ്ട
PM Narendra Modi(file)


Palakkad, 29 മാര്‍ച്ച് (H.S.)

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. പാലക്കാടും തൃശൂരും എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും. കോയമ്പത്തൂരില്‍ നിന്ന് ഹെലികോപ്ടറിലെത്തുന്ന മോദി ഉച്ചയ്ക്കുശേഷം 2.30ന് പാലക്കാട് കോട്ടമൈതാനത്ത് നടക്കുന്ന എന്‍ഡിഎ തെരഞ്ഞെടുപ്പ് സമ്മേളനത്തിനുശേഷമായിരിക്കും പ്രധാനമന്ത്രി തൃശൂരിലേക്ക് പോവുക. വൈകിട്ട് തൃശൂരില്‍ പ്രധാനമന്ത്രിയുടെ റോഡ് ഷോ നടക്കും.

രാഹുല്‍ ഗാന്ധി നാളെ കേരളത്തില്‍ എത്തുന്നുണ്ട്. പത്തനംതിട്ട ജില്ലയിലാണ് രാഹുലിന്റെ പ്രചരണം. നേരത്തെ കോഴിക്കോട് നിശ്ചയിച്ചിരുന്ന പ്രചരണത്തില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്തിരുന്നില്ല. സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാലാണ് പരിപാടി ഒഴിവാക്കിയത്. പകരം കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ പ്രചാരണപരിപാടിയില്‍ പങ്കെടുത്തു.

ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് സോണിയാഗാന്ധിയെ ഡല്‍ഹിയിലെ ഗംഗ റാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മുഖ്യമന്ത്രി മലപ്പുറം ജില്ലയിലെ തെരഞ്ഞെടുപ്പ് പരിപാടികളിലാണ് ഇന്ന് പങ്കെടുക്കുന്നത്. മലപ്പുറത്തെ എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ റാലികള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. രാവിലെ വാര്‍ത്താസമ്മേളനത്തിനുശേഷം തിരൂര്‍, പൊന്നാനി മണ്ഡലങ്ങളിലും വൈകിട്ട് തവനൂര്‍, പെരിന്തല്‍മണ്ണ മണ്ഡലങ്ങളിലുമാണ് റാലികള്‍ ഉദ്ഘാടനം ചെയ്യുക. ജില്ലയില്‍ യുഡിഎഫും, എല്‍ഡിഎഫും തമ്മില്‍ ശക്തമായ മത്സരം നടക്കാന്‍ സാധ്യതയുള്ള മണ്ഡലങ്ങളിലാണ് മുഖ്യമന്ത്രി പ്രചാരണത്തിന് എത്തുന്നത്. അതേസമയം, എസ്ഡിപിഐ പിന്തുണയടക്കമുള്ള വിവാദ വിഷയങ്ങളില്‍ മുഖ്യമന്ത്രി കൂടുതല്‍ പ്രതികരണങ്ങള്‍ നടത്തുമോ എന്നതും രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നുണ്ട്. പ്രതിപക്ഷ നേതാവ് വടക്കന്‍ പറവൂരിലാണ് പ്രചാരണം നടത്തുന്നത്. ഇനി പതിനൊന്ന് നാള്‍ മാത്രമാണ് തിരഞ്ഞെടുപ്പിന് ശേഷിക്കുന്നത്്.

---------------

Hindusthan Samachar / Sreejith S


Latest News