പന്നിക്കെണിയില് നിന്നും ഷോക്കേറ്റു: അച്ഛനും മകനും ദാരുണാന്ത്യം
Thiruvanathapuram, 03 മാര്‍ച്ച് (H.S.) തിരുവനന്തപുരത്ത് അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു. നഗരൂരിലെ ം പുരയിടത്തിനു സമീപത്തെ നീര്‍ച്ചാലിലാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തി. അനധികൃതമായി സ്ഥാപിച്ച പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റാണ് ഇരുവരും മരി
Death


Thiruvanathapuram, 03 മാര്‍ച്ച് (H.S.)

തിരുവനന്തപുരത്ത് അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു. നഗരൂരിലെ ം പുരയിടത്തിനു സമീപത്തെ നീര്‍ച്ചാലിലാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തി. അനധികൃതമായി സ്ഥാപിച്ച പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റാണ് ഇരുവരും മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. നഗരൂര്‍ ബ്ലോക്ക് ഓഫിസിനു സമീപത്തുള്ള വീട്ടിലാണ് സംഭവം. ചെങ്കിക്കുന്നു സ്വദേശികളായ കൊച്ചുണ്ണി, മകന്‍ അഖില്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരച്ചീനി കൃഷി ചെയ്യുന്ന പുരയിടത്തില്‍ സ്ഥാപിച്ചിരുന്ന, വൈദ്യുതി കടത്തിവിട്ട കമ്പിവേലിയില്‍നിന്നാകാം ഇവര്‍ക്കു ഷോക്കേറ്റതെന്നാണ് കരുതുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് വേണുഗോപാലന്‍ പോറ്റി, ഗോപാലന്‍ എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്നു പുലര്‍ച്ചെയാണ് കൊച്ചുണ്ണിയുടെയും മകന്റെയും മൃതദേഹം മരച്ചീനി കൃഷിയുള്ള പുരയിടത്തിനു സമീപത്തെ നീര്‍ച്ചാലില്‍ കണ്ടെത്തിയത്. ഇവര്‍ക്കു രാത്രിയാണ് ഷോക്കേറ്റതെന്നാണു പൊലീസ് കരുതുന്നത്. പൊലീസ് എത്തുമ്പോഴേക്കും കമ്പി വേലി അഴിച്ചു മാറ്റിയ നിലയിലായിരുന്നു. കാട്ടുപന്നി കൃഷി നശിപ്പിക്കാതിരിക്കാനാണ് വേലി സ്ഥാപിച്ചിരുന്നത്. കൊച്ചുണ്ണിയുടെയും അഖിലിന്റെയും മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്കു മാറ്റി.

---------------

Hindusthan Samachar / Sreejith S


Latest News