Enter your Email Address to subscribe to our newsletters

Thiruvananthapuram , 30 മാര്ച്ച് (H.S.)
ബി ജെ പി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ നാളെ തിരുവനന്തപുരത്ത്
എൻഡിഎ മാർഗ്ഗരേഖ പ്രകാശനം ചെയ്യും. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകാൻ
ബി ജെ പി ദേശീയ അധ്യക്ഷൻ ശ്രീ. നിതിൻ നബിൻ നാളെ കേരളത്തിലെത്തും.
തിരുവനന്തപുരത്ത് ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് ഇടപ്പഴഞ്ഞി ആർ ഡി ആർ കൺവൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ എൻഡിഎ മാർഗ്ഗരേഖ ദേശീയ അധ്യക്ഷൻ പ്രകാശനം ചെയ്യും. എൻഡിഎ അധികാരത്തിലെത്തിയാൽ യാഥാർത്ഥ്യമാക്കാൻ പരിശ്രമിക്കുന്ന വികസിത കേരളം മാർഗ്ഗരേഖ ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ അവതരിപ്പിക്കും. ഇതാണ് മാറ്റം, ഇതാണ് വികസിത കേരളം എന്ന തലവാചകത്തോടെയാണ് ഭാവികേരള വികസനത്തിനുള്ള മാർഗ്ഗരേഖ എൻ ഡി എ പുറത്തിറക്കുന്നത്.
കേരള വികസനത്തിന് കുതിപ്പേകുന്ന പ്രഖ്യാപനങ്ങളും മാർഗ്ഗരേഖയിലുണ്ട്.
എൻഡിഎ നേതാക്കളായ സാബു എം. ജേക്കബ്, തുഷാർ വെള്ളാപ്പള്ളി എന്നിവരും മാർഗ്ഗരേഖയെപ്പറ്റി ക്ഷണിക്കപ്പെട്ട സദസിനു മുന്നിൽ സംസാരിക്കും.
ബി ജെ പി കേരളം പ്രഭാരി പ്രകാശ് ജാവദേക്കർ, തെരഞ്ഞെടുപ്പ് പ്രഭാരി വിനോദ് താവഡെ, സഹ പ്രഭാരി ശോഭ കരന്തലജെ എന്നിവർ ചടങ്ങിൽ പ്രസംഗിക്കും.
ദേശീയ അധ്യക്ഷൻ നിതിൻ നബിന് കേരളത്തിൽ രണ്ട് ദിവസമാണ് തെരഞ്ഞടുപ്പ് പ്രചാരണ പരിപാടികൾ. ഇന്ന്(ചൊവ്വ )രാവിലെ 12 മണിക്ക് ആറ്റിങ്ങലിൽ ദേശീയ അധ്യക്ഷൻ റോഡ് ഷോ നടത്തും. വൈകിട്ട് 3 മണിക്ക് ഹെലികോപ്റ്റർ മാർഗം മലപ്പുറം താനൂരിലേക്ക് തിരിക്കും. താനൂർ പുത്തൻ തെരുവിലെ പൊതുസമ്മേളനത്തിൽ ദേശീയ അധ്യക്ഷൻ പ്രസംഗിക്കും. ബുധനാഴ്ച രാവിലെ 12 മണിക്ക് മട്ടന്നൂരിലും 4 മണിക്ക് കൂത്തുപറമ്പിലും നടക്കുന്ന റോഡ്ഷോയിലും നിതിൻ നബിൻ പങ്കെടുക്കും.
പൂജപ്പുരയിൽ ഡ്രോൺ ഷോ നാളെ. ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി പൂജപ്പുര ഗ്രൗണ്ടിൽ ഇന്ന് ഡ്രോൺ ഷോ നടക്കും. എൻഡിഎ പുറത്തിറക്കുന്ന മാർഗ്ഗരേഖയിലെ പ്രധാന പ്രഖ്യാപനങ്ങൾ ഡ്രോൺ ഷോയിൽ ആകാശത്ത് തെളിയും. അഞ്ഞൂറിലധികം ഡ്രോണുകളാണ് ഷോയുടെ ഭാഗമാകുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR