സ്ഥാനാര്ത്ഥികളുടെ വരവ്, ചെ ലവ് കണക്കുകളുടെ രണ്ടാം ഘട്ട പരിശോധന നാളെ മുതൽ
Thiruvananthapuram,30 മാര്ച്ച് (H.S.) സ്ഥാനാര്ത്ഥികളുടെ വരവ്, ചെ ലവ് കണക്കുകളുടെ രണ്ടാം ഘട്ട പരിശോധന നാളെ മുതൽ. നിയമസഭാ പൊതുതിരഞ്ഞെടുപ്പില് തിരുവനന്തപുരം ജില്ലയിലെ സ്ഥാനാര്ത്ഥികളുടെ വരവ്, ചെലവ് കണക്കുകളുടെ രണ്ടാം പരിശോധന ഏപ്രില് ഒന്ന് മുതല് 4വരെ
Bengal voter list


Thiruvananthapuram,30 മാര്ച്ച് (H.S.)

സ്ഥാനാര്ത്ഥികളുടെ വരവ്, ചെ ലവ് കണക്കുകളുടെ രണ്ടാം ഘട്ട

പരിശോധന നാളെ മുതൽ.

നിയമസഭാ പൊതുതിരഞ്ഞെടുപ്പില് തിരുവനന്തപുരം ജില്ലയിലെ സ്ഥാനാര്ത്ഥികളുടെ വരവ്, ചെലവ് കണക്കുകളുടെ രണ്ടാം പരിശോധന ഏപ്രില് ഒന്ന് മുതല് 4വരെ തൈക്കാട് പി.ഡബ്ലു.ഡി റസ്റ്റ് ഹൗസിലെ കോണ്ഫറന്സ് ഹാളില് നടക്കും.

ഏപ്രില് ഒന്നിന് രാവിലെ 10.30ന് കഴക്കൂട്ടം, വട്ടിയൂര്ക്കാവ്, തിരുവനന്തപുരം, നേമം എന്നീ മണ്ഡലങ്ങളിലെ പരിശോധന ആരംഭിക്കും.

നെടുമങ്ങാട്, വാമനപുരം, അരുവിക്കര, പാറശ്ശാല, കാട്ടാക്കട, കോവളം, നെയ്യാറ്റിന്കര മണ്ഡലങ്ങളിലെ പരിശോധന ഏപ്രില് 2ന് രാവിലെ 10.30നും വർക്കല മണ്ഡലത്തിലേത് 11ന് മണിക്കും നടക്കും. ഏപ്രില് 3ന് രാവിലെ 11ന് ആറ്റിങ്ങല് മണ്ഡലത്തിലേയും ഏപ്രില് 4ന് രാവിലെ 11ന് ചിറയിന്കീഴ് മണ്ഡലത്തിലേയും സ്ഥാനാര്ത്ഥികളുടെ വരവ്, ചെലവ് കണക്കുകളുടെ പരിശോധനയാണ് നടക്കുക.

സ്ഥാനാര്ത്ഥികൾ അല്ലെങ്കില് ഏജന്റുമാർ പരിശോധനയില് കൃത്യമായി പങ്കെടുക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് അറിയിച്ചു.

തിരുവനന്തപുരം ജില്ലയിൽ ഹോം വോട്ടിംഗ് തുടങ്ങി.ഭിന്നശേഷിക്കാർക്കും 85 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്കും വീട്ടിലെത്തി വോട്ടിംഗ് സൗകര്യം ഒരുക്കുന്ന ഹോം വോട്ടിംഗിന് ജില്ലയിൽ തുടക്കമായി. പോളിംഗ് ഓഫീസർ, രണ്ട് അസിസ്റ്റന്റുമാർ, മൈക്രോ ഒബ്സർവർ, വീഡിയോഗ്രാഫർ, പോലീസ് എന്നിവരടങ്ങുന്ന സംഘമാണ് വോട്ടിങ്ങിനായി വീടുകളിൽ എത്തുന്നത്.

ഏപ്രിൽ 4വരെയാണ് ഹോം വോട്ടിംഗ് സൗകര്യം ഒരുക്കുന്നത്. ജില്ലയിൽ 6791 ഭിന്നശേഷിക്കാർക്കും 14,671 മുതിർന്ന പൗരന്മാർക്കുക്കുമാണ് ഹോം വോട്ടിങ്ങിനുള്ള സൗകര്യം ലഭിക്കുക

തിരുവനന്തപുരം ജില്ലയിലെ പോളിംഗ് ഉദ്യോഗസ്ഥരുടെ പരിശീലനം മുൻനിശ്ചയിച്ച പ്രകാരം ഏപ്രിൽ ഒന്ന് മുതൽ നാല് വരെ തീയതികളിൽ നിശ്ചയിച്ചിട്ടുള്ള പരിശീലന കേന്ദ്രങ്ങളിൽ ഉണ്ടായിരിക്കുന്നതാണെന്ന് ഇലക്ഷൻ ട്രെയ്നിംഗ് ജില്ലാ നോഡൽ ഓഫീസർ അറിയിച്ചു.

ഏപ്രിൽ 1, 2 തീയതികളിൽ ഇവിഎം കമ്മീഷനിംഗ് നടക്കുന്നതിനാൽ പോളിംഗ് ഉദ്യോഗസ്ഥരുടെ പരിശീലന തീയതികളിൽ മാറ്റം ഉള്ളതായി കാണിച്ച് വാട്സ് ആപ്പ് സന്ദേശം വിവിധ ഗ്രൂപ്പുകളിൽ പ്രചരിക്കുന്ന സാഹചര്യത്തിലാണ് വിശദീകരണം.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News